എല്ലാം അവസാനിപ്പിച്ചാൽ വാങ്ങിയ തുക മടക്കി നൽകേണ്ടി വരും എന്നതിനാലും, അവിടെ പാലവും റിസോർട്ടും വന്നാൽ ഉണ്ടാക്കാവുന്ന ലാഭത്തെ ഓർത്തും ഞങ്ങൾ അന്ന് രാത്രി ഉറച്ച ചില തീരുമാനങ്ങൾ എടുത്തു….
ആ സംഭവം നടന്നതിന്റെ മൂന്നാം ദിവസം ആലിങ്കൽ പള്ളിയിലെ പെരുന്നാളിന് ഇക്കരെ ജനങ്ങൾ മുഴുവൻ രാത്രി രണ്ടു മണി വരെ പള്ളിയിൽ ആയിരിക്കും… രാത്രി പത്തരയോടെ ഞങ്ങൾ പാപ്പാൻ കോളനി ആക്രമിച്ചു…
MLA യും കലക്ടറും പ്രസിഡന്റും Sp യും ചേർന്ന് പുറത്തു നിന്നും കൊണ്ട് വന്ന 100 തമിഴന്മാർ പാപ്പൻ കോളനിയിൽ കൊലവിളി നടത്തി… കുറച്ചു നേരം എതിർത്ത് നിന്ന പാപ്പനെ അവർ ഒരു മരത്തിൽ തല കീഴെ കെട്ടി തൂക്കിയിട്ടു…. പാപ്പന്റെ അനിയനെ ഏഴു പേര് ചേർന്ന് ഇടിച്ചിട്ടും മരിക്കാതെ ഒടുവിൽ കരിങ്കല്ലുകൊണ്ടു തല ഇടിച്ചു ചതക്കുവായിരുന്നു…. പാപ്പന്റെ ഭാര്യയെ അടക്കം അവിടെ ഉണ്ടായിരുന്ന പ്രായ പൂർത്തി ആവാത്ത പെൺകുട്ടികളെ അടക്കം പാപ്പന്റെ മുന്നിൽ വെച്ച് അവർ പിച്ചി ചീന്തി….
മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ അവർ കാലിൽ പിടിച്ചു തല കരിങ്കല്ലിൽ അടിച്ചു പൊട്ടിച്ചത് ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്…
ഒരു ഗർഭിണിയെ അവർ ജീവനോടെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.
79 ശവ ശരീരങ്ങൾ കൊണ്ട് ഞങ്ങളാ മതില് പണിയാൻ തുടങ്ങി…. എന്നാൽ അതിനിടയിൽ പാപ്പാനെ ആരോ രക്ഷപെടുത്തി…. എത്ര തിരഞ്ഞിട്ടും കണ്ടെത്താൻ ഞങ്ങക്ക് കഴിഞ്ഞില്ല….
രാത്രിക്കു രാത്രി സർക്കസുകാരുടെ സാധനങ്ങൾ എല്ലാം ഞങൾ മാറ്റി… അടുത്ത ദിനം അക്കരക്കാർ കാണുന്നത് പുതിയ കൈ മതിലും കാലിയായ അടിവാരവും ആയിരുന്നു.
സർക്കസുകാർ പാലായനം ചെയ്തെന്നു അവർ വിശ്വസിച്ചു……
പാപ്പനെ പിന്നെ നിങ്ങൾ കണ്ടിട്ടേ ഇല്ലേ ????
അന്നമ്മ ചോദിച്ചു….
ഇല്ല… അതിന്റെ രണ്ടാം നാൾ പ്രളയം താഴ്വാരത്തെ മൂടി… അത് ഏഴു നാൾ വെള്ളത്തിന് അടിയിൽ നിന്നു… അതോടെ അവിടെ റിസോർട് എന്ന ശ്രമവും ഞങ്ങൾ ഉപേക്ഷിച്ചു……
ടോണിയുടെയും റോണിയുടേയും കണ്ണുകളിൽ നിന്നും കണ്ണു നീർ വീണുകൊണ്ടിരുന്നു….
ബെഞ്ചമിനെ നിങ്ങൾ എന്ത് ചെയ്തു…. ???
ബെഞ്ചമിന്റെ ബോഡി ആണ് ആദ്യം മതിലിനുള്ളിൽ ഇട്ടതു….
ഡാ…. അലറിക്കൊണ്ട് ചാടി എണീറ്റ ടോണി ജയശങ്കറെ ചവിട്ടി മറിച്ചിട്ടു…. അന്നമ്മയുടെ ചവിട്ടു മുതുകിനേറ്റ ടോണി നിലം പതിച്ചു…..
റോണി… ബാക്കി നീ പറ…. അന്നമ്മ റോണിയെ നോക്കി….
പ്രളയം മൂടിയ കോമാളി കുന്നിൽ തനി കോമാളികളെ പോലെ ഞങ്ങൾ ഇരുന്നു.. എട്ടു വയസുള്ള ഞാൻ അഞ്ചു വയസ്സുള്ള നീതു പിന്നെ എന്റെ അപ്പൻ പാപ്പനും… അടികൊണ്ടു അവശനായ പാപ്പനെ ഞാനാണ് രക്ഷിച്ചത്…. പക്ഷെ പാപ്പന്റെ ആരോഗ്യം മുഴുവൻ നശിച്ചിരുന്നു…
ഒരു ദിവസം പോയി… രണ്ടു ദിവസം പോയി… വിശപ്പ് സഹിക്കാൻ വയ്യാതായി…. മലക്ക് ചുറ്റും വെള്ളം… സ്വന്തം അമ്മയെയും കൂടപ്പിറപ്പുകളെയും കണ്മുന്നിൽ കഴുകൻമാർ കൊത്തി തിന്നതിന്റെ വേദന ഒരു വശം വിശപ്പ് മറു വശം… ജീവൻ പോവും എന്നുറപ്പായ പാപ്പൻ തുടയിൽ നിന്നും കീറി എടുത്ത ഇറച്ചി ഞങ്ങക്ക് ചുട്ട് തന്നു കൊണ്ട് പറഞ്ഞു… മരിക്കരുത്… ജീവിക്കണം… ഒന്നിനേം വിടരുത്….. പ്രതികാരം ചെയ്യാൻ പ്രാപ്തിയാവുമ്പോ വരണം… പ്രളയം മാറിയ ഇവിടെ നിക്കരുത് ….. പാപ്പൻ മരിച്ചു… ജീവൻ നില നിർത്താൻ പാപ്പന്റെ ആത്മാവിനെ സാക്ഷിയാക്കി പാപ്പന്റെ ഇറച്ചി ഞങ്ങൾ തിന്നു കൊണ്ടിരുന്നു … അത് തീർന്നപ്പോ വിശപ്പ് സഹിക്ക വയ്യാതെ വന്നപ്പോ പാപ്പന്റെ പുഴു അരിക്കുന്ന ശരീരം ഉപേക്ഷിച്ചു ഞങ്ങൾ മലയുടെ മറുവശം ഇറങ്ങി… ആ യാത്ര വീണ്ടും നീണ്ടു… ഇവിടം വരെ…..
അന്നമ്മ മൂവരെയും ബന്ധിച്ചു….
ഇതിൽ IG അശോക് കുമാറിന്റെ റോൾ എന്തായിരുന്നു… ? അന്നമ്മ സംശയത്തോടെ ചോദിച്ചു
അദ്ദേഹം ആയിരുന്നു അന്ന് dsp… ഈ കുറ്റങ്ങളുടെ ഭാഗം ആയില്ലെങ്കിലും എല്ലാം അറിഞ്ഞു കൊണ്ട് കണ്ണടക്കേണ്ടി വന്നു… മേലുദ്യിഗസ്ഥന് വേണ്ടി….. ജയശങ്കർ പറഞ്ഞു…
ഉം… അന്നമ്മ മൂളി…
ടോണിയേയും റോണിയെയും പിന്നിലും ജയശങ്കറെ സംഘർഷം ഒഴിവാക്കാൻ മുന്നിലും കയറ്റി അന്നമ്മ ഗൗരിയോട് യാത്ര പറഞ്ഞു വണ്ടി എടുത്തു.
വണ്ടി പുഴയോരം തിരിഞ്ഞതും ടയർ പഞ്ചറായി….. അന്നമ്മ വണ്ടിയിൽ നിന്നും ഇറങ്ങി…. ടയറിൽ നിന്നും അള്ളു വെച്ചതാണെന്നു അവൾക്കു മനസ്സിലായി… അന്നമ്മ കയ്യിൽ തോക്കെടുത്തു.. ചുറ്റും നോക്കി… പെട്ടന്ന് പിന്നിലെ മതിലിൽ നിന്നും ആരോ ചാടി ഓടി… അന്നമ്മ പുറകെ എത്തി… കുറച്ചു ചെന്നതും അവനെ ഷൂട്ട് ചെയ്യാനായി അന്നമ്മ തോക്കുചൂണ്ടിയതും അത്യധികം ഒച്ചയോടെ അന്നമ്മയുടെ കാർ പൊട്ടി തെറിച്ചു… അന്നമ്മ ഞെട്ടി തിരിഞ്ഞു
തന്റെ മുന്നിൽ അവസാനത്തെ തെളിവുകളും കത്തി അമർന്നു….
വൈകുന്നേരത്തെ പത്ര സമ്മേളനം.
അന്നമ്മയും ഡിജിപിയും ജേർണനിൽസ്റ്റുകളുടെ ചോദ്യത്തിന് മുന്നിൽ പകച്ചിരിക്കുന്നു…
റിപ്പോർട്ടർ : പോലീസും കൂടി ഒത്തു കളിച്ചു അവസാനത്തെ തെളിവുകളും നശിപ്പിച്ചു ആരെയോ രക്ഷിക്കാൻ ശ്രമിക്കുവാണെന്നു ഞാൻ പറഞ്ഞാൽ….. ?
അന്നമ്മ എല്ലാവരെയും നോക്കി….
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??