ഇല്ല സർ ! റോഷ്‌നി ചേച്ചി മാത്രം അല്ല ഈ റൂമിൽ അല്ല ഉനൈസങ്കിളും ഞങ്ങക്ക് വേണ്ടപ്പെട്ടതാണ്
അയ്യാൾ സൂര്യ കൈ ചൂണ്ടിയ 66 നമ്പർ മുറിയിലേക്ക് നോക്കി
സർ നു തിരക്കില്ലെങ്കിൽ ഒന്നു കയറുന്നുണ്ടോ ??? അങ്കിളിനെ ഒന്ന് പരിചയപ്പെട്ടു പോവാം….
ഓ അതിനെന്താ …..
അലക്സ് സൂര്യക്കൊപ്പം അകത്തേക്ക് കയറി.
അങ്കിൾ ഇതു അലക്സ് ഡോക്ടർ… ആയിശു ചേച്ചീടെ കൂട്ടുകാരനാ…. സാർ ഇത് ആയിശു ചേച്ചിടെ ഹസ്ബൻഡ് ആണ്…
ഓ…. അവളൊന്നും പറഞ്ഞില്ല … ഞാൻ അലക്സ്.. അലക്സ് ബെഞ്ചമിൻ….
പരിചയപ്പെട്ടതിൽ ഒരുപാടു സന്തോഷം…. സൂര്യ നീ ഡോക്ടർക്കു ജ്യൂസ് എടുത്തു കൊടുക്ക്
സൂര്യ കട്ടിലിൽ നിന്നും എഴുന്നേറ്റു
അയ്യോ വേണ്ടാ…. ഭവ്യതയോടെ ഡോക്ടർ പറഞ്ഞു
ഹാ… കുടിക്കുന്നെ… ഞങ്ങടെ ബാപ്പൂട്ടിക്ക ഇപ്പൊ കൊണ്ടോന്നതാ… ഇരുമ്പൻ പുളി ജ്യൂസ്… സൂപ്പറാ…. കുടിച്ചു നോക്ക്….
അലെക്സും ഉനൈസും സൂര്യയും അങ്ങനെ വിശേഷങ്ങൾ പറഞ്ഞിരുന്നു.
അണ്ടർ ഗ്രൗണ്ട്.
ടോണി തോക്കു അന്നമ്മക്കു നേരെ ചൂണ്ടി
ചെറു ചിരിയോടെ അന്നമ്മ അവനു നേരെ ചെന്നു…
വിറയലോടെ അവൻ തോക്കു ചൂണ്ടിക്കൊണ്ട്
എന്റടുത്തേക്കു വരരുത്…. വെടി വെക്കും ഞാൻ…..
അന്നമ്മയെ വെടി വെക്കാൻ മാത്രം നീ വളർന്നിട്ടില്ലടാ മക്കളെ…
ടോണി ഭിത്തിയിൽ പോയി ഇടിച്ചു നിന്നു….
അവന്റ കയ്യിൽ നിന്നും തോക്കു വാങ്ങി എറിഞ്ഞു അവനെ വലിച്ചു നിലത്തേക്കിട്ടു.
സൈഡിൽ കിടന്ന സ്റ്റൂൾ വലിച്ചു അവരുടെ മുന്നിലേക്കിട്ടു ഇരുന്നു കൊണ്ട്
അപ്പോ ആരാ മുഴുവൻ കഥയും പറയാ….
ഒരാൾ കൂടി പുറത്തുണ്ട്…. ഞങ്ങളെ കൊന്നാലും ഞങ്ങളത് പറയില്ല…
അപ്പൊ നിങ്ങക്ക് ജയശങ്കറെ കൊല്ലണ്ടേ ???
നിങ്ങടെ ഫോൺ പോക്കറ്റിൽ ഇല്ലേ ??? ടോണി ചിരിച്ചു കൊണ്ട് ചോദിച്ചു
ഉണ്ട്
നെറ്റ് ഓണല്ലേ ????
അതെ…..
ടോണി ചിരിച്ചു…..
അന്നമ്മയുടെ വാട്സ്ആപ്പിൽ വീഡിയോ കാൾ വന്നു…..
രോഷ്‌നിയെ കൊല്ലാൻ കത്തിയുമായി തയ്യാറായി നിന്നുകൊണ്ട് അലക്സ് ആയിരുന്നു ഫോൺ ചെയ്തത്…
അന്നമ്മ…. ജയശങ്കറെ കൊന്നിട്ട് എന്റെ അനിയനെയും റോണിച്ചായനെയും വിട്.. ഇല്ലെങ്കിൽ നിന്റെ രോഷ്‌നിയെ ഞാൻ…..
അലക്സിന്റെ വാക്കുകൾ കേട്ട അന്നമ്മ വാച്ചിലേക്ക് നോക്കി.
ഇല്ലങ്കിൽ നീ ????
അന്നമ്മ…. ക.. ക… കളിയ്ക്കാൻ ഉള്ള…. സമയം… സ..സ….
അച്ചോടാ കൊച്ചിന് വിയർക്കുന്നുണ്ടോ ???? തൊണ്ടയൊക്കെ വരിഞ്ഞു മുറുകുന്ന പോലെ ?????
അവൻ തൊണ്ടയിൽ കൈ വെച്ച് നിലത്തു മുട്ട് കുത്തിയിരുന്നു…. വായിൽ നിന്നും ചോര പുറത്തേക്കു ചീറ്റി….
ഫോൺ അന്നമ്മ ടോണിക്കും റോണിക്കും നേരെ നീട്ടി…
ഇച്ചായാ…. ഇച്ചായാ…. ടോണി കരഞ്ഞുകൊണ്ട് അലെക്സിനെ വിളിച്ചു….
ഗുഡ് ബൈ അലക്സ്….. അങ്ങ് പരലോകത്തു ചെന്നിട്ടും ഓവർസ്മാർട് ആവാൻ നിക്കരുത്….. ഇതുപോലെ കോമാളി ആയി പോവും…. അന്നമ്മ ഫോൺ കട്ട് ചെയ്തു.
പാലം പണിതത് വരെയുള്ള കാര്യങ്ങൾ ജയ്ശങ്കര് പറ….
പാപ്പൻ അഭയം കൊടുത്ത സർക്കസുകാർ നല്ല രീതിയിൽ മുന്നേറുമ്പോൾ ആണ് ഞങ്ങൾ ബെഞ്ചമിനെ പരിചയപ്പെടുന്നത്… അന്ന് ബെഞ്ചമിന്റെ കയ്യിൽ ഉള്ളിടത്തോളം പണം ഈ നാട്ടിൽ ഒരാളുടെ കയ്യിലും ഇല്ലായിരുന്നു.
അല്പം ആത്മാർത്ഥത അധികം കാണിച്ചാൽ ബെഞ്ചമിനെ പറ്റിക്കാം എന്ന് ഞങ്ങക്ക് മനസ്സിലായി.സ്നേഹിക്കുന്നവർ പറയുന്ന എന്തും അയ്യാൾ വിശ്വസിക്കുമായിരുന്നു.
അങ്ങനെ എന്റെ കൂട്ടുകാരന്റെ സ്ഥലം ആണെന്നും പറഞ്ഞു കോമാളിക്കുന്നിലെ പാപ്പന്റെ വീടിനു മുന്നിൽ കാണുന്ന പൊറമ്പോക്കു ബെഞ്ചമിനെ കൊണ്ട് വാങ്ങിപ്പിക്കാൻ ഞങ്ങൾ പടദ്ധിയിട്ടു… ഉടനെ തന്നെ പാലം വരുമെന്ന് MLA യെക്കൊണ്ട് പറഞ്ഞു വിശ്വസിപ്പിച്ചു… വില്ലേജ് ഓഫീസറുടെ സഹായത്തോടെ കള്ള ആധാരവും മറ്റും ഉണ്ടാക്കി..
എന്നാൽ എല്ലാം അറിയാമായിരുന്ന പാപ്പാൻ കോടതിയെ സമീപിച്ചു…. അതോടെ ബെഞ്ചമിന് ഞങ്ങളെ സംശയം തോന്നി തുടങ്ങിയിരുന്നു… അപ്പോഴേക്കും ഒരു ഭീമമായ തുക ഞങ്ങൾ ബെഞ്ചമിനിൽ നിന്നും കൈ പറ്റിയിരുന്നു… ഒടുവിൽ കളക്ടറുടെയും sp യുടെയും നേതൃത്വത്തിൽ ചർച്ചക്ക് വിളിച്ചു… ചർച്ചയിൽ താൻ വഞ്ചിക്കപ്പെട്ടു എന്ന് ബെഞ്ചമിന് മനസ്സിലായി.. തുടങ്ങി വെച്ച കൈ മതിലിന്റെ പണി നിർത്തി വെക്കാനും ഭൂമി സർക്കസുകാർക്കു തന്നെ തിരികെ നൽകാനും ബെഞ്ചമിൻ ചർച്ചയിൽ പറഞ്ഞു.
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??