അടികൊണ്ട അയ്യാൾ ചോര ഒലിപ്പിച്ചുകൊണ്ടു നിലത്തു വന്നു വീണു… അത്രയും പേര് ഒരുമിച്ചു തല്ലിയിട്ടും അയ്യാൾ തളർന്നിരുന്നില്ല… വീണ്ടും ചാടി എഴുന്നേറ്റു….
രണ്ടു പേര് വന്നു ചങ്ങല കൊണ്ട് കോർത്ത് അയ്യാളെ മുകളിലേക്ക് കെട്ടി തൂക്കിയിട്ടു..
ബൂട്ടിന്റെ ശബ്ദം ഉയർന്നു വന്നു… ഗുണ്ടകൾ വഴി മാറി നിന്നു.. ജയശങ്കർ മുന്നോട്ടു വന്നു…
ചോരയൊലിപ്പിച്ചു കൊണ്ട് തൂങ്ങിയാടുന്ന അയ്യാളെ നോക്കി
റോണി… പാവം തോന്നുന്നു നിന്നെ ഓർക്കുമ്പോൾ… പണ്ടേ കൊന്നു കളയേണ്ടതായിരുന്നു നിന്നെ…പിന്നെ ഞാൻ നോക്കിപ്പോ ഒന്ന് മാറി നിക്കുവാണെങ്കിൽ കൂട്ടുപ്രതികളെ ഒക്കെ നീ തന്നെ കൊന്ന് തീർത്തോളും എന്നിട്ടു നിന്നെ അങ്ങ് തീർക്കുവാന്നേ പിന്നെ ഞാൻ സേഫ് അല്ലെ ??? അതാ ഞാനിത്രേം വൈകിയത്… നീ എന്നെ തേടി വരും എനിക്കറിയാമായിരുന്നു… കാത്തിരിക്കുകയായിരുന്നു ഞാൻ…
ജയശങ്കർ പൊട്ടി ചിരിച്ചു…..
ഒടിഞ്ഞ പല്ലുകളോടെ… മുറിഞ്ഞ ചുണ്ടുകളോടെ അയാളും ചിരിക്കാൻ തുടങ്ങി …
ജയശങ്കർ ചിരി നിർത്തി സംശയത്തോടെ അവനെ നോക്കി
അഡ്വ ജയശങ്കർ ഇത്രക്കും പൊട്ടനാണോ ????
മനസ്സിലായില്ല …..
നിന്നെ കൊല്ലാൻ തേടിപ്പിടിച്ചു വന്ന ഞാൻ നിന്റെ വീടിനു മുന്നിൽ കിടന്നു കറങ്ങുവോട ??
ജയശങ്കർ സംശയത്തോടെ വീണ്ടും അവനെ നോക്കികൊണ്ട്
പിന്നെ ????
ഞാൻ ചൂണ്ടയിലെ ഇര മാത്രമാണ് ജയശങ്കർ…. പിന്നെ നീയെന്നെ കൊന്നാലും നിന്നെ കൊല്ലാൻ രണ്ടു പേര് ഇനിയും പുറത്തു കാത്തു നിക്കുന്നുണ്ട്…. അതും അല്ലങ്കിൽ നീയൊക്കെ ചെയ്തത് അന്നമ്മ അറിഞ്ഞു കഴിഞ്ഞു…. എനിക്ക് തോന്നുന്നില്ല അന്നമ്മ നിന്നെ നിയമത്തിനു വിട്ടു കൊടുക്കും എന്ന്.
ഓഹോ….. അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ…. അല്ലെ…
ജയശങ്കർ ഒരു ഭ്രാന്തനെ പോലെ പെരുമാറാൻ തുടങ്ങി….
ഗുണ്ടയുടെ കയ്യിൽ നിന്നും വാള് വലിച്ചെടുത്ത ജയശങ്കർ റോണിയെ വെട്ടാനായി ആഞ്ഞതും അന്നമ്മയുടെ താർ ജീപ്പിന്റെ ഹോൺ മുഴങ്ങി…
ഞെട്ടലോടെ എല്ലാവരും തിരിഞ്ഞു നോക്കി.
ജയശങ്കറിന്റെ ഭാര്യയെ ബോണറ്റിൽ കിടത്തി കയ്യും കാലുകളും വലിച്ചു കെട്ടി വെച്ച് അന്നമ്മയും ടോണിയും വരുന്നു….
ജയശങ്കർ വാള് താഴെ ഇട്ടു…
ഗൗരീ … അയ്യാൾ ഉച്ചത്തിൽ വിളിച്ചു …
ആക്സിലേറ്റകർ ചവിട്ടി പിടിച്ചു കൊണ്ട് അന്നമ്മ ജീപ്പിന്റെ വേഗത കൂട്ടി
ഗൗരി ഉച്ചത്തിൽ നിലവിളിച്ചു
കണ്ണ് പൊത്തി നിന്ന ജയ്ശങ്കറിന് തൊട്ടു മുന്നിൽ വണ്ടി നിന്നു….
അന്നമ്മയും ടോണിയും വണ്ടിയിൽ നിന്നും ചാടി ഇറങ്ങി.
കൊല്ലടാ അവളെ….. അന്നമ്മക്കു നേരെ കൈചൂണ്ടി കൊണ്ട് ജയശങ്കർ ആജ്ഞാപിച്ചു.
ടോമിയോട് അവിടെ നിക്കാൻ അന്നമ്മ കൈകൊണ്ടു ആക്ഷൻ കാണിച്ചു…
ഗുണ്ടകൾ അന്നമ്മക്കു നേരെ പാഞ്ഞു.
നിലത്തു കിടന്ന ഇരുമ്പു ദണ്ഡ് എടുത്തു അന്നമ്മ മുന്നോട്ടു ചെന്നു….
പിന്നിൽ നിന്നും വന്നവനെ കറങ്ങി ആദ്യത്തെ അടി തന്നെ കഴുത്തിന് സൈഡിൽ ഷോൾഡർ കപ്പ് പൊളിയും വിധം അടിച്ചു അവനെ നിലത്തിട്ടു… നേരെ തിരിഞ്ഞു മുട്ടുകാലിൽ ഇരുന്നു മുന്നിൽ നിന്നും ഓടിവന്നവന്റെ മുട്ടിനു കീഴെ വട്ടം ഒടിയുമാറ് ആഞ്ഞടിച്ചു…. വാ പൊളിച്ചു അലറിക്കൊണ്ട് അവൻ നിലത്തിരുന്നു… അവിടെ നിന്നും ഉരുണ്ടു മറിഞ്ഞു മൂന്നാമത് വന്നവനെ മറി കടന്നു നാലാമത് വന്നവന്റെ കാലുകൾക്കു ഇടയിലൂടെ കവക്കിട്ടു ആഞ്ഞടിച്ചു… അടച്ചു പിടിച്ച വായും മിഴിച്ചു വന്ന കണ്ണുകളും കവക്കു മുന്നിൽ കൂട്ടി പിടിച്ച കൈകളും ആയി അയ്യാൾ നിലത്തു വീണു… കടന്നു പോയി തിരിഞ്ഞു നിന്ന മൂന്നാമന്റെ മോന്തക്ക് അന്നമ്മ കമ്പി വടിക്ക് എറിഞ്ഞു … പിന്നാലെ വന്ന അഞ്ചാമനെ കുനിഞ്ഞു ഓടി വന്ന വേഗത്തിൽ പൊക്കി എടുത്തു നിലത്തേക്കടിച്ചു …
പോക്കറ്റിൽ നിന്നും തോക്കെടുത്ത അന്നമ്മ ബാക്കി ഉണ്ടായിരുന്ന ആറിന്റെയും മുട്ടിനു കീഴെ വെടി വെച്ചിട്ടു….
ടോണി കെട്ടി ഇട്ടിരുന്ന അയ്യാളെ താഴെ ഇറക്കി കിടത്തി…..
ജയശങ്കർ വിറയലോടെ നിന്നു…..
ഇയ്യാളെ എന്താ ചെയ്യണ്ടേ ടോണി ????
അത് മാഡം…..
അങ്ങ് കൊന്നു കളഞ്ഞാലോ ?????
ടോണി ഒന്നും മിണ്ടിയില്ല ….
ഇങ്ങനെ ഒന്നും മിണ്ടാതെ ഉള്ളിലെ ആഗ്രഹം അങ്ങ് തുറന്നു പറയു ടോണി ബി.എസ്…. ടോണി ബെഞ്ചമിൻ സ്വർണ്ണമന !
ഞെട്ടലോടെ ടോണി അന്നമ്മയെ നോക്കി .
ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കുവായിരുന്ന അലക്സ് ബെഞ്ചമിനെ സൂര്യ പിന്നിൽ നിന്നും വിളിച്ചു….
സർ…..
അലക്സ് തിരിഞ്ഞു നോക്കി
ഹാ…. സൂര്യ… പോയില്ലായിരുന്നോ ???
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??