————————————————————————–
മണിക്കൂറുകൾക്കു ശേഷം.
തന്റെ കയ്യിലെ ഡയറിയിൽ എഴുതി ഇട്ടിരുന്ന അഡ്രെസ്സ് നോക്കി ആയിഷയുടെ വീടിനു മുന്നിലെ അഡ്രസ്സും മാച്ച് ചെയ്തു നോക്കുന്ന അയ്യാൾ.
വിലാസം അത് തന്നെ ആണെന്ന് ഉറപ്പിച്ചതോടെ അകത്തേക്ക് കയറാൻ തുടങ്ങിയതും ദൂരെ നിന്നും സൂര്യയും അയിഷയും ബൈക്കിൽ വരുന്നത് കണ്ട് അയ്യാൾ മതിലിനു സൈഡിലേക്ക് ഒളിച്ചു.
സൂര്യ ഗേറ്റു കടന്നു ബൈക്ക് പോർച്ചിൽ നിർത്തി.
നീ വാവേനെ കാണുന്നില്ലേ ????
ഇല്ല ചേച്ചി… അങ്കിള് തന്നെ ഉള്ളു. . ഞാൻ വേഗം പോട്ടെ….
സൂര്യ ബൈക്കുമായി പുറത്തേക്കു പോയി….
അഡ്വ ജയശങ്കർ എവിടെ എന്ന് കണ്ടു പിടിച്ചു കൊല്ലാൻ സമയം വേണം. അതിനുള്ളിൽ അന്നമ്മക്കു വേണ്ടപ്പെട്ട ആരെയെങ്കിലും കൊന്നു അവളെ തളർത്തിയില്ലെങ്കിൽ അവളെന്നെ പിടി കൂടും…. അയ്യാൾ സ്വയം പറഞ്ഞു….
അയ്യാൾ പിന്നിലെ മതില് ചാടി അകത്തു കയറി… ചാരി ഇട്ടിരുന്ന അടുക്കളവാതിലിലൂടെ മുന്നോട്ടു നീങ്ങി… ഹാളിലെ സോഫയിൽ കൂർക്കം വലിച്ചുറങ്ങുന്ന ആയിഷയുടെ ഉമ്മ… അയ്യാൾ മെല്ലെ പടവുകൾ കയറി… ആയിഷയുടെ റൂം മനസ്സിലാക്കി…. ബാത്റൂമിൽ നിന്നും അവളുടെ മൂളിപ്പാട്ട് കേൾക്കാം…
അയ്യാളുടെ കണ്ണുകൾ കുട്ടി കിടക്കുന്ന തൊട്ടിലിൽ പതിഞ്ഞു…. അയ്യാൾ കുഞ്ഞിനെ ലക്ഷ്യമാക്കി നടന്നു… കുഞ്ഞിന്റെ തൊട്ടിലിനു മുന്നിൽ എത്തിയ അയ്യാൾ കത്തി കയ്യിലെടുത്തു… ഉറങ്ങി കിടന്നിരുന്ന അവളെ ആയിശു വെള്ള ടർക്കി കൊണ്ട് പുതപ്പിച്ചിരുന്നു.
അയ്യാളുടെ കൈകൾ തൊട്ടിലിൽ തട്ടിയതും തൊട്ടിലിലെ കെട്ടിയിരുന്ന നൂല് അനങ്ങി… അത് ബന്ധിച്ചിരുന്ന ചെറിയ മണികൾ കിലുങ്ങാൻ തുടങ്ങി…
ഉമ്മാ…. അകത്തു നിന്നും ആയിശു വിളിച്ചു
അനക്കം ഇല്ല
ഉമ്മാ…… നീട്ടി വിളിച്ചു
അനക്കം ഇല്ല
ആരാ അത് ??? പേടിയോടെ ആയിശു ചോദിച്ചു
അനക്കം ഇല്ല…
അവൾ വേഗത്തിൽ നൈറ്റി ഇട്ടു വാതിൽ തുറന്നു
തൊട്ടിലിനു മുന്നിൽ കത്തിയുമായി നിക്കുന്ന അയ്യാളെ കണ്ടു അവൾ നിലവിളിച്ചു
അവളുടെ നിലവിളി വകവെക്കാതെ അയ്യാൾ കുഞ്ഞിനെ ആഞ്ഞു കുത്തി….
ആയിഷ പകച്ചു നിന്നു….
എന്നാൽ കുത്തിയിട്ടും കുഞ്ഞു കരയാതായപ്പോ അയ്യാൾ ടർക്കി പൊക്കി നോക്കി…. അതിൽ കിടന്ന ബൊമ്മയെ കണ്ടു അയ്യാൾ അലറി വിളിച്ചു
ആയിശു…. വാതിക്കൽ നിന്നും കുഞ്ഞുമായി നിന്ന അന്നമ്മയുടെ വിളി ഉയർന്നു
ആയിശു ഓടി അടുത്തേക്ക് ചെന്നു
താഴേക്ക് പൊക്കോ…. കുഞ്ഞിനെ അവൾക്കു കൊടുത്തുകൊണ്ട് അന്നമ്മ പറഞ്ഞു…
കുഞ്ഞിനെ വാങ്ങി ആയിശു താഴേക്കോടി…
ബാൽക്കണിയിലെ ഗ്ലാസിന്റെ ചില്ലും തകർത്തുകൊണ്ട് അയ്യാൾ മുറ്റത്തു കിടന്ന ആയിശുവിന്റെ കാറിനു മുകളിലേക്ക് വന്നു വീണു…
പടവുകൾ ഇറങ്ങി വന്ന അന്നമ്മ അയ്യാളെ വലിച്ചു ചാടിച്ചു കൈകൾ വിലങ്ങു വെച്ച് വണ്ടിയിൽ കയറ്റി ഇട്ടു. . വീഴ്ചയുടെ ആഘാതത്തിൽ കിളി പോയ അയ്യാൾ കറങ്ങുന്ന ഭൂമിയെ നോക്കി അനങ്ങാതെ ഇരുന്നു….
അന്നമ്മയുടെ കാർ പുഴയോരത്തെ ഇട വഴിയിലൂടെ ചീറി പാഞ്ഞു…. ഒരു വലിയ റിസോർട്ടിന് മുന്നിൽ അവൾ കാർ നിർത്തി.
അപ്പോഴേക്കും അയാൾക്ക് ബോധം വന്നിരുന്നു.. അന്നമ്മ വണ്ടിയിൽ നിന്നും ഇറങ്ങി അയ്യാളെ വലിച്ചു താഴെ ഇറക്കി… അയ്യാളുടെ വിലങ്ങുകൾ അഴിച്ചു… അവന്റെ ഫോൺ പോക്കറ്റിൽ നിന്നും എടുത്തു അവനു തന്നെ കൊടുത്തു
എത്ര മെയ്വഴക്കം ഉണ്ടായാലും ഏതൊക്കെ ആയോധന കലകൾ വശമുണ്ടങ്കിലും അത് വേണ്ട സമയത്തു ഉപയോഗിക്കാൻ ഉള്ള മനക്കരുത്തു ഉണ്ടാവണം.
അത്രയും പറഞ്ഞു അന്നമ്മ വണ്ടി എടുത്തു പോയി ….
ഒന്നും മനസ്സിലാവാതെ അയ്യാൾ കണ്ണും മിഴിച്ചു നിന്നു…..
അഡ്വ ജയശങ്കറിന്റെ വീട്.
ബാൽക്കണിയിൽ നിന്നും പുറത്തേക്കു നോക്കിയ ജയശങ്കറിന്റെ ഭാര്യ
ദേ അയാള്….
ജയശങ്കർ ഓടി ബാൽക്കണിയിലേക്കു വന്നു.
അയ്യാളെ കണ്ടതും ജയശങ്കർ ഫോൺ എടുത്തു ഡയൽ ചെയ്തു….
ജയശങ്കറിന്റെ പരിഭ്രാന്തി ഭാര്യയെയും ധർമ്മ സങ്കടത്തിൽ ആക്കി.
എങ്ങോട് പോവണം എന്നറിയാതെ അയ്യാൾ റോഡിനു ചുറ്റും നോക്കി… ടാറിട്ട വഴിയേ തന്നെ പോകാം എന്ന് കരുതിയ അയാൾക്ക് മുന്നിലേക്ക് ഇന്നോവ വന്നു നിന്നു.
അതിൽ നിന്നും അയ്യാളോളം വലുപ്പമുള്ള ആറു പേര് ഇറങ്ങി…
പിന്നോട്ട് ഓടാനായി തിരിഞ്ഞതും പിന്നിൽ വന്ന ജീപ്പിൽ നിന്നും അഞ്ചു പേർ ചാടി ഇറങ്ങി…..
റിസോർട്ടിൽ നിന്നും കുറച്ചു മാറി ഒരു അണ്ടർ ഗ്രൗണ്ട്…
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??