അന്നമ്മ ജോൺ IPS [കണ്ണൻ സാജു] 105

അതാണ് ഞാനും ചോദിയ്ക്കാൻ വന്നത്. പാലത്തിന്റെ വീതി ആയിരുന്നോ പുഴയുടെ യഥാർത്ഥ വീതി ??? പിന്നെ നമ്മൾ നിക്കുന്ന ഭാഗം എങ്ങനെ ഇത്രയും വീതി ഉണ്ടായി ….. ????

അത് കൊല്ലങ്ങൾക്കു മുൻപ് പുഴയുടെ ഇങ്ങേ സൈഡ് നാലടി വീഥിയിൽ നൂറു മീറ്റർ കെട്ടിയിരുന്നു മാഡം. കാടു പിടിച്ചു കിടക്കുന്നതുകൊണ്ടു മനസ്സിലാവാത്തത് ആണ്…

അതും വീതിയുമായി ബന്ധം… ???? മാത്രമല്ല ഇവിടെ മാത്രമായി കെട്ടാനുള്ള കാരണം…

അത്.. അന്നിവിടെ ആരോ റിസോർട് തുടങ്ങാനുള്ള പദ്ധതി ഉണ്ടായിരുന്നു… ആളുടെ പേരൊന്നും അറിയില്ല… അന്നത്തെ MLA വഴി ഇവിടെ പാലം വരാനുള്ള എല്ലാ ഏർപ്പാടുകളും നടത്തിയിരുന്നു… അത് മനസ്സിലാക്കിയ ആരോ ആണ് ഇവിടം റിസോർട്ടിനായി തിരഞ്ഞെടുത്തത്…. അയ്യാൾ ആണ് ഈ വശം കെട്ടി പൊക്കിയതും… പിന്നെന്തേ റിസോർട്ടും പാലവും വന്നില്ല

ഇതിന്റെ പണി കഴിഞ്ഞു നിക്കുന്ന സമയത്തു പ്രളയം ഉണ്ടായി… അന്ന് ഈ വീടിന്റെ പൊക്കത്തിൽ വെള്ളം പൊങ്ങിയിരുന്നു… അതോടെ ഇവിടം ജനാവസ്യ യോഗ്യം അല്ലെന്നു പറഞ്ഞു പാലം വേണ്ടെന്നു വെച്ചു… അതാവണം അയാളും റിസോർട്ടും വേണ്ടെന്നു വെക്കാൻ കാരണം.

ഇവിടെ ഉണ്ടായിരുന്ന സർക്കസുകാർ ????

ഒന്നും അറിയില്ല മാഡം…. ആദ്യം സ്ഥലം അയ്യാൾ വാങ്ങിയെന്നും അവർ ഇവിടം വിട്ടു പോയെന്നും പറഞ്ഞു…. സൈഡു കെട്ടാനുള്ള പണി തുടങ്ങിയപ്പോ മുതൽ പോലീസ് ഇങ്ങോടുള്ള യാത്ര നിഷേധിക്കുകയും റിസോർട്ടുകാർ ഇക്കരയും ഷീറ്റു വെച്ച് മറക്കുകയും ചെയ്തിരുന്നു.

ഈ വഴിയല്ലാതെ പുറത്തേക്കു പോവാൻ മറ്റു വഴികൾ ഉണ്ടോ ????

ഉണ്ട് മാഡം… പക്ഷെ ചുറ്റാണ്…. മലകയറി മറു വശം ഇറങ്ങണം.

ഉം……

അന്ന് ഉണ്ടായിരുന്ന സർക്കസുകാർ ആരെങ്കിലും പിന്നീട് മടങ്ങി വന്നോ ????

ഇല്ല.

————————————————————————–

അന്നമ്മയും ടോണിയും ഒരു കോഫീ ഹൗസിൽ.

കോഫീ കുടിക്കു മാഡം… തലയ്ക്കു കുറച്ചു ആശ്വാസം കിട്ടും

ചൂട് കാപ്പി വലിച്ചു കുടിച്ചു കൊണ്ട് ടോണി പറഞ്ഞു….

അന്നമ്മയും രണ്ടു സിപ്പ്‌ കുടിച്ചു ഗ്ലാസ് ടേബിളിൽ വെച്ചു….

അന്നമ്മ അയ്യാൾ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി ഓർത്തെടുത്തു…. വീണ്ടും വീണ്ടും തലയിലിട്ടു ചുറ്റിച്ചു….

ഈ സമയം കോഫീ ഹൗസിലെ ടീവിയിൽ ഓടിക്കൊണ്ടിരിക്കുന്ന ദൃശ്യം സിനിമ ആയിരുന്നു…

ലാലിന്റെ ക്ലൈമാക്സ് ഡയലോഗും വിശ്വല്സും അന്നമ്മയെ എന്തിലേക്കോ കൂട്ടിക്കൊണ്ടു പോയി…..

അന്നമ്മ ചാടി എഴുന്നേറ്റു

ടോണി… സ്റ്റേഷനിലേക്ക് വിളിക്ക്.

—————————————————————————

അന്നമ്മയുടെ വീട്.

റിക്കി രമ്യയെ വീട്ടിൽ കൊണ്ടിറക്കി…

നീ കുളിച്ചു റെഡി ആയി നിക്ക്.. ഞാനൊന്നു വീട്ടിൽ പോയിട്ട് വരാം…. റിക്കി വണ്ടി നിർത്താതെ റേസ് ചെയ്തുകൊണ്ട് പറഞ്ഞു.

ഉം.. സൂക്ഷിക്കണം…. രെമ്യ മുന്നറിയിപ്പ് നൽകി…

റിക്കി യാത്രയായി

രെമ്യ വന്നു കതകിൽ പിടിച്ചതും കതകു തുറന്നു… സംശയത്തോടെ രെമ്യ അകത്തു കയറി…

അടുക്കളയിൽ നിന്നും താൻ ഇതുവരെ കേട്ടിട്ടില്ലാത്ത തരം മോഹിപ്പിക്കുന്ന ഇറച്ചി വറക്കുന്ന മണം അവളുടെ മൂക്കിൽ തുളച്ചു കയറി..

ആഹാ ബാപ്പൂട്ടിക്ക വന്നാ …. ഹാളിൽ നിന്നുകൊണ്ട് വിളിച്ചു ചോദിച്ചു….

അടുക്കളയിൽ നിന്നും അനക്കം ഇല്ല

ഇതെന്നാ ഇറച്ചിയാ ?? പെരുമ്പാമ്പിന്റെ വല്ലോം ആന്നോ ???

അനക്കം ഇല്ല

ഓ…. പെട്ടന്ന് വരാൻ പറഞ്ഞേന്റെ കൊതികുത്താവും അല്ലെ… … എന്തായാലും ഞാൻ കുളിച്ചിട്ടു വരാം….

അവൾ പടവുകൾ കയറി മുകളിലേക്ക് പോയി.

തന്റെ പ്രിയതമയുടെ ശരീരത്തിൽ നിന്നും വെട്ടിയെടുത്ത ഇറച്ചി വറക്കുകയായിരുന്ന അയ്യാൾ വാതിക്കൽ വന്നു എത്തി നോക്കി… അവൾ കയറി പോയെന്നു ഉറപ്പായ അയ്യാൾ മുൻപ് വശത്തെ വാതിലടച്ചു പൂട്ടി താക്കോൽ കയ്യിലെടുത്തു.

കോമാളിക്കുന്ന്.

അന്നമ്മയുടെ നിർദേശ പ്രകാരം ഒരു സംഘം നാലടി വീതിയിൽ കെട്ടിയിരുന്ന നൂറുമീറ്റർ താങ്ങു മതിൽ ഇടിച്ചു പൊളിക്കാൻ തുടങ്ങി….

ഒന്നും മനസ്സിലാവാതെ നാട്ടുകാർ നോക്കി നിന്നു…..

മാഡം എന്തൊക്കെയാണ് ഈ കാണിക്കുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല….
ടോണി അസ്വസ്ഥതയോടെ പറഞ്ഞു

3 Comments

  1. സൂപ്പർ

  2. കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു

  3. World famous lover

    ഇവിടെക്കൊന്നും ആരും വരാറില്ലേ ??

Comments are closed.