അയ്യാൾ നമ്മളെ എല്ലാം കൃത്യമായി ഫോള്ളോ ചെയ്യുന്നുണ്ട്
പക്ഷെ എന്തിനു ????
അതിനുള്ള ഉത്തരം നമ്മൾ തേടി കണ്ടു പിടിക്കണം സർ
ഡിജിപി അസ്വസ്ഥനായി…..
മാഡം ഡോക്ടർ വിളിക്കുന്നു… നഴ്സ് ഇറങ്ങി വന്നു പറഞ്ഞു.
ഡോക്ടറുടെ റൂം…
രോഷ്‌നിയുടെ കാര്യത്തിൽ ഇപ്പൊ ഒന്നും പറയാൻ കഴിയില്ല….
ഡിജിപിയുടെ മുഖം വാടി
എത്ര ശതമാനം സാധ്യത ഉണ്ട് ഡോക്ടർ ???
കണ്ണ് തുടച്ചുകൊണ്ടുള്ള അന്നമ്മയുടെ ചോദ്യം കേട്ട് ഞെട്ടലോടെ ഡിജിപി അവളെ നോക്കി
ലെസ്സ് ദാൻ 10 %…..
അന്നമ്മ ഇടിവെട്ടേറ്റ പോലെ ഇരുന്നു….
————————————————————————
മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്ക് കയറി അവിടെ നിന്നും പാലത്തിലേക്ക് കയറിയ അന്നമ്മയുടെ പോലീസ് വാഹനം കോമാളിക്കുന്നു ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. പാലത്തിന്റെ എൻഡിൽ കാണുന്ന ചായക്കടക്ക് മുന്നിൽ വണ്ടി നിന്നു.
വണ്ടിയിൽ നിന്നും ഇറങ്ങിയ ടോണി നേരെ കടക്കാരന്റെ അരികിലേക്ക് ചെന്നു.
പോലീസിനെ കണ്ടു ഭയ ഭവ്യതയോടെ മുണ്ടും അഴിച്ചിട്ടു ഇറങ്ങി വന്ന ചായക്കടക്കാരൻ
എന്നാ സാറേ …
താനെത്ര നാളായി ഇവിടെ ചായക്കട തുടങ്ങുയിട്ടു ????
പത്തു കൊല്ലം ആയി സാറേ
ഒരു മണല് വാരുന്ന സജീവനെ അറിയുവോ ???
കടക്കാരൻ ആലോചിച്ചു
അവിടെ നിന്ന മറ്റൊരാൾ ടോണിയുടെ അരികിലേക്ക് വന്നു
സാറേ… അങ്ങേരിപ്പ മണല് വാരൽ ഒന്നും ഇല്ല.. കിടപ്പാ…
തനിക്കയ്യാളുടെ വീടറിയുവോ ???
അറിയാൻ ഒന്നും ഇല്ല സാറേ… ദേ ആ വളവു കണ്ടോ ? അയ്യാൾ ദൂരേക്ക് കൈ ചൂണ്ടി. ആ വളവു കഴിഞ്ഞാൽ കാണുന്ന മൂന്നാമത്തെ കുടിലാണ്…..
ഉം…
സജീവന്റെ കുടിൽ.
കഴുത്തൊപ്പം പുതപ്പു മൂടി കട്ടിലിൽ കിടക്കുന്ന സജീവൻ
ഇനി ഞങ്ങളെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ അത് നിങ്ങൾക്കാണ്…. പാപ്പാൻ കോളനി എങ്ങനെ കോമാളി കുന്നായി ??? ഒരു സുപ്രഭാതത്തിൽ എങ്ങനെ സർക്കസുകാർ മുഴുവൻ പലായനം ചെയ്തു ???? ഇങ്ങനെ ഉള്ള ഞങ്ങളുടെ ഉള്ളിലെ ചോദ്യങ്ങളുടെ എല്ലാം ഉത്തരം തരാൻ നിങ്ങൾക്കു മാത്രമേ സാധിക്കു…
അന്നമ്മ അയാളോട് കാര്യങ്ങൾ വിശദീകരിച്ചു….
അയ്യാളുടെ മുഖത്ത് ഒരു ചിരി വിടർന്നു….
എനിക്ക് നിങ്ങളെ സഹായിക്കണം എന്നുണ്ട് മാഡം…. പക്ഷെ നിങ്ങൾ അഞ്ചു മിനിട്ടു വൈകി പോയി….
അന്നമ്മയും കൂട്ടരും അയ്യാളെ സൂക്ഷിച്ചു നോക്കി..
അയ്യാളുടെ വായിൽ നിന്നും രക്തം പുറത്തേക്കൊഴുകി…
ഷിറ്റ് !!!!! ടോണി കൈകൊണ്ടു ഭിത്തിയിൽ ഇടിച്ചു….
അയ്യാൾ കണ്ണുകൾ അടച്ചു …..
അന്നമ്മയും കൂട്ടരും പുറത്തേക്കിറങ്ങി….
നമ്മളിനി എന്ത് ചെയ്യും മാഡം ???? ടോണി വേവലാതിയോടെ ചോദിച്ചു
എന്തെങ്കിലും ഒരു കച്ചി തുരുമ്പു കിട്ടാതിരിക്കില്ല ടോണി… നിയന്ത്രണം വിടാതെ ചുറ്റും നോക്ക്….
അന്നമ്മ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു.
ഡിജിപി പോക്കറ്റിൽ നിന്നും കിങ്ങിന്റെ പാക്കറ്റ് എടുത്തു.. ഒരെണ്ണം എടുത്തു കത്തിച്ച ശേഷം പാക്കറ്റ് അന്നമ്മക്കു നേരെ നീട്ടി…
പുക ഇരുത്തി വലിച്ചു പുറത്തേക്കു വിട്ടു കൊണ്ട് അന്നമ്മ കുറച്ചു നേരം പുഴയിലേക്ക് നോക്കി നിന്നു…
സിഗരറ്റിന്റെ കുറ്റി ചവിട്ടി കിടത്തി അന്നമ്മ പുഴയുടെ ഇരു അതിർത്തികളും തമ്മിലുള്ള വ്യത്യാസം നോട്ട് ചെയ്തു…
ആ വഴി പറഞ്ഞു തന്ന ആളെ ഇങ്ങു വിളിക്കു ടോണി…..
അന്നമ്മയുടെ ആജ്ഞ പ്രകാരം ടോണി അയാളെയും കൂട്ടി വന്നു….
ഈ പാലം ഇവിടെ വന്നിട്ട് എത്ര കാലം ആയി ???
ഈ പാലം വന്നിട്ട് പത്തു കൊല്ലമേ ആയിട്ടുള്ളു മാഡം… പക്ഷെ അതുവരെ തടികൾ കൊണ്ട് കെട്ടിയ പാലം ഉണ്ടായിരുന്നു…..
ഇത്രയും വെള്ളത്തിന് മീതെയോ ????
വേനക്ക് വെള്ളം തീരെ കുറയും… അപ്പൊ ബലത്തിൽ കെട്ടിയുണ്ടാക്കും.. പിന്നെ പുഴക്ക് വീതി കുറവാണല്ലോ
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??