സൂര്യ : ഉം….
മരണാനന്തര ചടങ്ങുകൾ നടന്നു… സ്വന്തങ്ങളും ബന്ധങ്ങളും ഇല്ലാത്ത അശോകിന് അന്നമ്മയുമായുള്ള അടുപ്പം മനസ്സിൽ വെച്ച് ബലികര്മങ്ങൾ സ്വയം ഏറ്റെടുത്തു റോഷ്‌നി ചിതക്ക് തീ കൊളുത്തി.
അന്നമ്മയുടെ വീട്.
ഐ ജി : പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി… ചാനലുകാരെ കൊണ്ടാണെങ്കിൽ ഒരു രക്ഷയും ഇല്ല.. സോഷ്യൽ മീഡിയ നിറയെ ട്രോളുകളും… അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, കൊല്ലപ്പെട്ടത് ഒരു പോലീസ് മേധാവി അതും കേരളത്തിലെ ഏറ്റവും മിടുക്കരായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച്..
ഉനൈസും രോഷ്നിയും ഒന്നും മിണ്ടാതെ ഇരുന്നു…
ഐ ജി : റോഷ്‌നി , ഇത് നിന്നെ കൊണ്ട് കൂട്ടിയാൽ കൂടും എന്നെനിക്കു തോന്നുന്നില്ല… അറിയാമെങ്കിൽ പറ അന്നമ്മ എവിടെ ????
റോഷ്‌നി : സർ ഞാൻ സത്യമാണ് പറയുന്നത്. അന്ന് ചുടലക്കുന്നിൽ സ്റ്റീഫന് ഒപ്പം ആണ് ഞാൻ അന്നമ്മയെ അവസാനമായി കാണുന്നത്… പിന്നെ
ഐ ജി : ഓക്കേ… അന്ന് അവിടെ നിന്ന് മടങ്ങാൻ നേരം താൻ ബുള്ളറ്റെടുക്കുമ്പോൾ മിററിലൂടെ ആരേയോ കണ്ടെന്നു പറഞ്ഞില്ലേ ??? അയാളിൽ നിന്നും എന്തെങ്കിലും ഇൻഫർമേഷൻ ????
റോഷ്‌നി : അയാളൊരു ഭ്രാന്തനായിരുന്നു സർ എപ്പോ നോക്കിയാലും ഒരു പാട്ടു തന്നെ
അത്രയും പറഞ്ഞു റോഷ്‌നി ഒന്ന് നിർത്തി
ഐ ജി : എന്താ റോഷ്‌നി
ഉനൈസിനു നേരെ തിരിഞ്ഞു
റോഷ്‌നി : സാറും നമ്മളും സംസാരിക്കുമ്പോൾ സൂര്യ മ്യൂസിക്കിൽ ഏതു പാട്ടായിരുന്നു ഉനൈസ് കാണിച്ചു കൊണ്ടിരുന്നത് ???
ഉനൈസ് : സൂര്യ മാനസത്തിലെ തരളിത രാവിൽ
രോഷ്‌നിയുടെ മുഖം വിടർന്നു
റോഷ്‌നി : സർ അന്നാ പ്രാന്തനും എപ്പോഴും ഇത് പാടിക്കൊണ്ട് നടക്കുവായിരുന്നു….
ഐ ജി : എന്ന് വെച്ചാൽ ??
ഉനൈസ് : സർ ഒരു പക്ഷെ ഈ മെമ്മോറിസ് ഓഫ് മർഡർ സിനിമയിലെ പോലെ…..
ഐ ജി : ഒരു പാട്ടു വിളിച്ചു ചോദിച്ചു അത് പ്ലേയ് ചെയ്യിപ്പിച്ചു അത് കേട്ടു വട്ടായി കൊല നടത്താനോ ??? അങ്ങനെ ആണെങ്കിൽ തന്നെ ഒരു റാൻഡം കൊലപാതകത്തിനല്ലേ സാധ്യത ഉള്ളു ?
റോഷ്‌നി : സർ, എല്ലാ കൊലപാതകങ്ങൾക്കു പിന്നിലും ഒരു മോട്ടീവ് ഉണ്ടാവും … ആ മോട്ടീവും ഈ സോങ്ങും തമ്മിൽ ബന്ധപ്പെട്ടു കിടപ്പുണ്ടങ്കിൽ??? ഈ സോങ് കേൾക്കുമ്പോ ആസ്വദിച്ചു കൊല്ലാനുള്ള ത്വര അയാൾക്ക് ഉണ്ടാകുന്നുണ്ടങ്കിൽ…
ഐ ജി : ഉം …. ശരി… നിങ്ങൾ ശരിയായ ട്രാക്കിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു… പക്ഷെ എന്തുകൊണ്ടാണ് അന്വേഷണ ചുമതലയുള്ള ടോണി നിങ്ങളോടു കൊലയാളിയെ കണ്ടോ എന്ന് ചോദിച്ചപ്പോൾ കണ്ടില്ല എന്ന് പറഞ്ഞത് ???? ശരിക്കും നിങ്ങളാരും കൊലപാതകിയെ കണ്ടില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. അതോ ഇനി അന്വേഷണം തനിക്കു കിട്ടാത്തത് കൊണ്ടാണോ ???
റോഷ്‌നി : ഒരിക്കലും അല്ല സർ…. ആരെയും വിശ്വാസം ഇല്ല … സൂര്യ അയ്യാളെ വ്യക്തമായി കണ്ടതാണ്.. കണ്ടെന്നു മാത്രമല്ല സൂര്യ എറിഞ്ഞ ഒരു വിറകു കമ്പു അയ്യാളുടെ കാൽമുട്ടിന് കീഴെ തറക്കുകയും ചെയ്തിട്ടുണ്ട്.. പിന്നെ അവര് വന്ന വണ്ടി… അതും നോട്ട് ചെയ്തിട്ടുണ്ട്…
ഐ ജി : ഉം….. എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ ???
അയ്യാൾ യാത്രയായി….
ഉനൈസ് : ആയിശു കുറെ നേരായി വിളിക്കുന്നു ഞാനെന്ന
റോഷ്‌നി : ഉം ….
ഉനൈസ് ഇറങ്ങി…
സമയം രാത്രി പതിനൊന്നു ആവുന്നു….
റോഷ്‌നി : സൂര്യ, റിക്കിയെ വിളിച്ചു വരാൻ പറയു.. നമുക്കൊരിടം വരെ പോവണം
സൂര്യ : ഓക്കേ മാഡം ….
നഗരത്തിന്റെ മറ്റൊരു കോണിൽ.
ഒരാൾ ഫോണിൽ : ഇല്ല സർ ആ പയ്യൻ എന്റെ മുഖം വ്യക്തമായി കണ്ടതാണ്… അവനെ തീർക്കണം… ഇല്ലങ്കിൽ നാളെ അതൊരു ബാധ്യതയാകും നമുക്ക്.
ബോസ് : ഓക്കേ…
അന്നമ്മയുടെ വീട്.
ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്ത റോഷ്‌നി.. പിന്നിൽ കയറുന്ന സൂര്യ
ഉമ്മറത്ത് നിക്കുന്ന രമ്യയെയും റിക്കിയെയും നോക്കി
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??