ചാടി എഴുന്നേറ്റ റോഷ്‌നി സൂര്യയുടെ വായിലെ തുണി ഊരി…. കയ്യിലെ കെട്ടഴിച്ചു
സൂര്യ അമ്മ പുറത്തെവിടെയോ ഉണ്ട് വേഗം പോ….
സൂര്യ മടിച്ചു നിന്നു
വേഗം പോടാ… പോ.. ഓട്… അമ്മയെ കണ്ടു പിടി വേഗം… അവൾ സൂര്യയെ തള്ളി വിട്ടു…. അവൻ കരഞ്ഞുകൊണ്ട് ഓടാൻ തുടങ്ങി…
അവൾ പിന്നിൽ നിന്നും ട്യുബ് വെച്ച് രോഷ്‌നിയുടെ തലക്കടിച്ചു… ട്യൂബ് പൊട്ടി ചിതറി… പിന്നിൽ നിന്നും രോഷ്‌നിയുടെ മുതുകിനു ആഞ്ഞു ചവിട്ടി…ചവിട്ടു കൊണ്ട റോഷ്‌നി പുറത്തേക്കു തെറിച്ചു വീണു….
അവൾ കത്തിയുമായി വീണു കിടക്കുന്ന രോഷ്‌നിയെ കുത്താനായി പാഞ്ഞു വന്നു. അവൾ വന്ന സ്പീഡ് കണ്ട റോഷ്‌നി കാലു പൊക്കി നേരെ അടിവയറിനു വെച്ച് കൊടുത്തു. അടിവയറിൽ ചവിട്ടു കൊണ്ടതും ഇരു കൈകളും അറിയാതെ വായുവിൽ നീട്ടിയ അവളുടെ കൈകൾ പിടിച്ചു കാലുകൊണ്ട് തൊഴിച്ചു റോഷ്‌നി അവളെ താഴേക്കിട്ടു എണീച്ചതും അയ്യാൾ പിന്നിൽ നിന്നും രോഷ്‌നിയുടെ ഇടതു ഭാഗത്തു നട്ടെല്ലിന് മുകളിൽ കത്തി കുത്തി ഇറക്കി… അയ്യാൾ കത്തിയുടെ പിടിയിൽ മുറുക്കി കത്തി വട്ടം തിരിക്കും മുന്നേ റോഷ്‌നി പിന്നിലേക്ക് കൈകൾ വീശി അയ്യാളുടെ കണ്ണിൽ കുത്തി…
കണ്ണിൽ കുത്തുകൊണ്ടു അയ്യാൾ കുതറി മാറി
പെണ്ണായിട്ടു പോലും നേരെ നിന്ന് കുത്താനുള്ള ചങ്കൂറ്റം ഇല്ലാതെ പിന്നിൽ നിന്നും കുത്തണ്ടി വന്നില്ലെടാ… ആ ഭയം ഉണ്ടാവണം എപ്പോഴും നിനക്ക് …. അത്രയും പറഞ്ഞുകൊണ്ട് അയ്യാളുടെ നെഞ്ചിൽ ഓടി വന്നു കുത്തി അയ്യാൾ തെറിച്ചു വീണു.. ഒപ്പം ബാലൻസ് കിട്ടാതെ റോഷ്നിയും.
കാട്ടിൽ വഴി മുട്ടി നിന്ന അന്നമ്മ സൂര്യയുടെ കരച്ചിൽ കേട്ടു… ഞെട്ടലോടെ തിരിഞ്ഞ അന്നമ്മ സൂര്യക്ക് ദിക്കറിയാനായി മുകളിലേക്ക് വെടിയുതിർത്തു… വെടിയൊച്ച കേട്ട സൂര്യ അവിടേക്കു പാഞ്ഞു.
നിലത്തു നിന്നും ചാടി എണീറ്റ അവൾ അയ്യാളെ പിടിച്ചെഴുന്നേല്പിച്ചു..
അന്നമ്മയുടെ തോക്കിന്റെ ശബ്ദമാണ് നമ്മുക്ക് എത്രയും വേഗം ഇവിടുന്നു പോവാം…
റോഷ്‌നി വീണ്ടും തപ്പി തടഞ്ഞു എഴുന്നേറ്റു നിന്നു… അയ്യാൾ അത്ഭുതത്തോടെ രോഷ്‌നിയെ നോക്കി
ഇവളെ നമുക്ക് പിന്നെ കൊല്ലം നിങ്ങള് വാ… അന്നമ്മ വരും മുന്നേ ഇവിടുന്നു രക്ഷപ്പെടണം
അവർ തിരിഞ്ഞു ഓടാൻ തുടങ്ങിയതും കയ്യിലിരുന്ന കമ്പിയുടെ കഷ്ണം റോഷ്‌നി ഇരുവരുടെയും കാലുകളിലേക്കു എറിഞ്ഞു… അവർ തെറിച്ചു താഴെ വീണു….
അന്നമ്മയും സൂര്യയും കുടിൽ ലക്ഷ്യമാക്കി ഓടാൻ തുടങ്ങി
വീണ്ടും എണീക്കാൻ ശ്രമിച്ച അയ്യാളെ റോഷ്‌നി തല പിടിച്ചു മണ്ണിലേക്ക് മൂക്ക് കുത്തും വിധം ആഞ്ഞിടിപ്പിച്ചു …പിന്നിൽ നിന്നും വന്ന അവൾ രോഷ്‌നിയുമായി നിലത്തേക്ക് വീണു… രോഷ്നിയെ ചവിട്ടി ഇട്ടു ഓടാൻ തുടങ്ങിയ അവളുടെ കാലിൽ റോഷ്‌നി വട്ടം പിടിച്ചു… അയ്യാൾ എണീറ്റ് വന്നു രോഷ്‌നിയുടെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചു നടന്നില്ല… അവളുടെ കൈകളിൽ ആഞ്ഞു ചവിട്ടി റോഷ്‌നി പിടുത്തം വിട്ടില്ല… ഒടുവിൽ അയ്യാൾ ഇടതു പുറം ഭാഗത്തു നിന്നും കത്തി വലിച്ചൂരി വലതു പുറം ഭാഗത്തു കുത്തിയതും ദൂരെ നിന്നും അന്നമ്മയും സൂര്യയും ഓടി വരുന്നത് അയ്യാൾ കണ്ടു.
കുത്തു കൊണ്ടിട്ടും റോഷ്‌നി കയ്യഴച്ചില്ല
നിങ്ങള് പോ….. വേഗം പോ …. ഇത്രയും ചെയ്തിട്ട് അവനെ കൂടി കൊന്നില്ലേൽ എല്ലാം വെറുതെയാവും…. പോ…. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു….
അന്നമ്മ അടുത്ത് വരുന്നത് അയ്യാൾ അറിഞ്ഞു… കത്തി വലിച്ചൂരി ഉയർന്ന അയ്യാൾ പ്രിയതമയുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി… റോഷ്‌നി പിടി വിടില്ലെന്ന് ഉറപ്പായതോടെ അവൾ അയാൾക്ക് നേരെ കൈ കൂപ്പി… അയ്യാൾ കത്തി താഴെ ഇട്ടു
ദൂരെ നിന്നും അന്നമ്മയുടെ വിളി ഉയർന്നു : റോഷീ…..
അയ്യാൾ ഓടാൻ തുടങ്ങി…. അന്നമ്മയുടെ തോക്കിനു എത്തിപ്പെടാൻ കഴിയാത്ത ദൂരം അയ്യാൾ ഓടിക്കൊണ്ടിരുന്നു….
അവൾ കത്തി എടുത്തു… അടുത്തെത്താറായ അന്നമ്മയെ നോക്കി ഒന്ന് ചിരിച്ചു… ശേഷം സ്വയം കഴുത്തറത്തു…
ഓടി വന്ന അന്നമ്മ നിറ കണ്ണുകളോടെ രോഷ്‌നിയുടെ അടുത്തിരുന്നു… അവളുടെ ബോധം പോയി തുടങ്ങിയിരുന്നു… സൂര്യ കുടിലിൽ നിന്നും ഷാൾ എടുത്തു കൊണ്ട് വന്നു.. അന്നമ്മ രോഷ്‌നിയുടെ മുറിവിനു ചുറ്റും അത് കെട്ടി.
അവളെ പൊക്കി തോളിലിട്ടു…. ഓടി മറയുന്ന അയ്യാളെ നോക്കി….
രോഷ്നിയെ ആശുപത്രിയിൽ ആക്കി… അന്നമ്മയും ഡിജിപിയും ഹോസ്പിറ്റൽ വരാന്തയിലെ കസേരയിൽ ഇരുന്നു.
അന്നമ്മ ആരായിരിക്കും അവന്റെ അടുത്ത ഇര ???? ഡിജിപി സംശയത്തോടെ ചോദിച്ചു
എനിക്കറിയില്ല സർ…. തല മൊത്തം പെരുക്കുന്നു… പക്ഷെ ആരോ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നുണ്ട്…
എന്നുവെച്ചാ ?????
ഐജി സോമനാഥൻ മരിക്കും മുന്നേ ഒരു ബോസിനെ പറ്റി പറഞ്ഞിരുന്നു.. അതൊരിക്കലും ഇയ്യാളാണെന്നു എനിക്ക് തോന്നുന്നില്ല…
പിന്നെ ???
കണ്ടു പിടിക്കണം… ഇന്നലെ ആ പാട്ടു ചോദിച്ചു വിളിച്ചപ്പോ അത് ഞാൻ ഉറപ്പിച്ചു… സാറൊന്നു ആലോചിച്ചു നോക്ക് കട്ടിൽ ഉള്ള അയ്യാൾ ആ സമയം ടീവി കാണുന്നുണ്ടന്നു ഉറപ്പുള്ള ഒരാളല്ലേ അങ്ങനെ ചെയ്യൂ ????
അപ്പൊ ???
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??