അന്നമ്മ ജോൺ IPS [കണ്ണൻ സാജു] 105

ഇല്ല സർ.. ഒന്നാമത് കൊല്ലം പത്തിരുപതായില്ലേ ??? അയ്യാൾ ഗത്ഗതം പറഞ്ഞു…..

അന്നത്തെ കാര്യങ്ങൾ അറിയാവുന്ന ആരേലും ഉണ്ടോ…. ???? ഡിജിപി പ്രതീക്ഷയോടെ ചോദിച്ചു

ആ സ്ഥലത്തിന്റെ പേര് ഒന്നുകൂടി പറഞ്ഞെ ?
പെട്ടന്ന് എന്തോ ഓർമ്മ വന്ന അയ്യാൾ ചോദിച്ചു

കോമാളി കുന്ന്… ടോണി ചാടി മറുപടി പറഞ്ഞു…

ഞാൻ അവിടുത്തെ വില്ലജ് ഓഫീസിൽ വർക്ക്‌ ചെയ്യുമ്പോൾ അങ്ങനൊരു സ്ഥലം അവിടെ ഉള്ളതായി ഓര്മ വരുന്നില്ലല്ലോ .. അയ്യാൾ ആലോചിച്ചു

ഈ സർക്കസുകാരുടെ കേന്ദ്രമായിരുന്നു അവിടം ഒരു കാലത്തു…. ഒരു മലയാ… അതിന്റെ അടിവാരം സർക്കസുകാര് ഒരുപാടു പരിപാടികൾ ചെയ്തിട്ടുള്ളതാ…. ടോണി വിശദീകരിച്ചു…

പാപ്പാൻ കോളനി ആണോ നിങ്ങളീ പറയുന്ന സ്ഥലം ??? അയ്യാൾ സംശയത്തോടെ ചോദിച്ചു

ഒന്നും മനസ്സിലാവാതെ ടോണിയും ഡിജിപിയും പരസ്പരം നോക്കി

ടൗണിൽ നിന്നും പന്ത്രണ്ടു കിലോമീറ്റർ ഉള്ളിലേക്ക് മാറി കുരിശുമല കഴിഞ്ഞു മൂന്നാമത്തെ വളവിൽ റോഡാവസാനിക്കുന്നു. അവിടെ നിന്നും ആരംഭിക്കുന്ന പോക്കറ്റ് റോഡ് വില്ലുവഴി പുഴയിൽ അവസാനിക്കുന്നു.. ആ പുഴ കടന്നു അപ്പുറെയുള്ള കുന്നിൻ ചേരുവല്ലേ നിങ്ങളീ പറയുന്നത് ????

അതെ.. പക്ഷെ അത്…. ഡിജിപി നിർത്തി

എന്റെ കാലത്തു അതറിയപ്പെട്ടിരുന്നത് പാപ്പാൻ എന്നൊരു സർക്കസുകാരന്റെ പേരിലാ… അങ്ങിനെ ആണ് അതിനെ പാപ്പൻ കോളനി എന്ന് വിളിച്ചിരുന്നത്…

ആ സർക്കസുകാരൊക്കെ എവിടെ പോയെന്നു അറിയാമോ ??? ടോണി ചോദിച്ചു

അങ്ങനെ അറിവൊന്നും ഇല്ല… അന്ന് ഇന്നത്തെ പോലെ ഫോണൊന്നും എല്ലാരുടേം വീട്ടിലൊന്നും ഇല്ലല്ലോ… പത്തുവര്ഷം കഴിഞ്ഞു അവിടെ ചെന്നപ്പോഴാ അവരൊക്കെ അവിടുന്ന് പാലായനം ചെയ്തെന്നു അറിയുന്നത്….

ഡിജിപിയും ടോണിയും നിരാശരായി…

പിന്നെ സർ… സാറിനു കൂടുതൽ എന്തെങ്കിലും അറിയണം എന്നുണ്ടങ്കിൽ, അന്ന് സജീവൻ എന്ന് പറയുന്ന ഒരു മണല് വാരൽ കാരൻ ഉണ്ടായിരുന്നു.അയാൾക്ക്‌ അവിടുത്തെ ഒരു പൂച്ചക്കുഞ്ഞിനെ കുറിച്ച് പോലും അറിയാമായിരുന്നു… എന്തെങ്കിലും സംശയങ്ങൾ ആരെ പറ്റി എങ്കിലും ഉണ്ടായാൽ ഞങ്ങൾ അയ്യാളെ ആണ് വിളിച്ചു അന്വേഷിക്കാറ്. .. ഇപ്പൊ ജീവനോടെ ഉണ്ടോ ഇല്ലയോ അറിയില്ല…. തേൻകൊട്ടിൽ സജീവൻ എന്ന് പറഞ്ഞാൽ എല്ലാവരും അറിയും.

ഡിജിപിയും സോണിയും അവിടെ നിന്നും ഇറങ്ങി.

കാട്.

സൂര്യയെ അയ്യാൾ തടി മുട്ടിയിലേക്കു കയറ്റി കിടത്തി… അവൾ കാലുകൾ കൂട്ടി പിടിച്ചു.കൈ കയറുകൊണ്ട് കെട്ടിയിരുന്നു.

കുടിലിനു തൊട്ടു പിന്നിൽ എത്തിയ രോഷ്‌നിയുടെ കാൽപ്പെരുമാറ്റം അയ്യാൾ കേട്ടു…

അയ്യാൾ അവളെ നോക്കി … അവൾ സൂര്യയെ എണീപ്പിച്ചു പിന്നിൽ നിന്നും വട്ടം പിടിച്ചു വാ പൊത്തി…

അയ്യാൾ വെട്ടുകത്തിയുമായി മുറിക്കു പുറത്തേക്കിറങ്ങി..

കുടിലിനു പിന്നിലെ മരത്തിനു അരികിൽ എത്തിയ റോഷ്‌നി ചുറ്റും നോക്കി… മുകളിലെ ഷീറ്റ് മരത്തിൽ വലിച്ചു കെട്ടിയിരിക്കുന്ന കയർ അവൾ കണ്ടു… തന്റെ കയ്യിലെ തോക്കു മുകളിലേക്കുയർത്തി ഫെയർ ചെയ്തുകൊണ്ട് അന്നമ്മക്കു സിഗ്നൽ നല്കാൻ തുടങ്ങിയതും അയ്യാൾ അവൾക്കു മേൽ ചാടി വീണു.

ഇരുവരും കൂടി ഉരുണ്ടു പിടഞ്ഞു താഴേക്ക് വീണു … റോഷ്‌നിയുടെ കയ്യിൽ നിന്നും തോക്കു തെറിച്ചു വീണു…

രോഷ്‌നിയുടെ കഴുത്തിന് കുത്തി പിടിച്ചു മേലെ കയറി ഇരുന്ന അയ്യാൾ തന്റെ മുഴുവൻ ബലവും കൈകളിൽ കൊടുത്തു … കയ്യിൽ കിട്ടിയ കല്ലെടുത്തു റോഷ്‌നി അയ്യാളുടെ തലക്കടിച്ചു… മറിഞ്ഞു വീണ അയ്യാളുടെ നെഞ്ചിൽ തുരു തുരാ ചവിട്ടിയ രോഷ്‌നിയുടെ കാലിൽ പിടിച്ചു അയ്യാൾ നിലത്തേക്ക് മറിച്ചിട്ടു.

നിലത്തു വീണു കിടന്ന രോഷ്‌നിയുടെ അരികിലേക്ക് അലറിക്കൊണ്ട് ഒരു ഭ്രാന്തനെ പോലെ അയ്യാൾ ഓടി വന്നു … എണീക്കാൻ ശ്രമിച്ച അവളെ തലകൊണ്ട് വയറിൽ കുത്തി നിലത്തേക്ക് വീഴിച്ചു…. അയ്യാൾ രോഷ്‌നിയെ പൊക്കി തോളിൽ ഇട്ടു നിലത്തേക്കടിക്കാനായി വട്ടം ആഞ്ഞു ചുറ്റി, എന്നാൽ ശക്തമായി പിടഞ്ഞ രോഷ്‌നിയെ പിടിച്ചു നിർത്താൻ അയ്യാൾക്കായില്ല…

പിടുത്തം വിട്ടു താഴെ ഇറങ്ങിയ റോഷ്‌നി അയ്യാളുടെ മുട്ടുകാലിനു പിന്നിൽ ആഞ്ഞു ചവിട്ടി… അയ്യാൾ മുട്ടുകുത്തി വീണു… താഴെ കിടന്ന വിറകിന്റെ മുട്ടി എടുത്തു റോഷ്‌നി അയ്യാളുടെ തലക്കടിച്ചു… അയ്യാൾ നിലത്തു വീണു….

റോഷ്‌നി കുടിലിനു അകത്തേക്ക് ഓടി… അകത്തു കയറി സൈഡിൽ നിക്കുന്ന സൂര്യയെ നോക്കിയതും പിന്നിൽ പതുങ്ങി നിന്ന അവൾ രോഷ്‌നിയുടെ കഴുത്തിൽ ഷാൾ ഇട്ടു പിടുത്തം മുറുക്കി…

റോഷ്‌നി ശ്വാസത്തിന് വേണ്ടി പിടഞ്ഞു… ഒടുവിൽ രോഷ്‌നിയുടെ കൈ അവളുടെ പിൻ തലക്കൽ പിടുത്തമിട്ടു. മുട്ടുകാലിൽ ഊന്നിയ റോഷ്‌നി അവളെ മുകളിലൂടെ പൊക്കി നിലത്തടിച്ചു…

3 Comments

  1. സൂപ്പർ

  2. കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു

  3. World famous lover

    ഇവിടെക്കൊന്നും ആരും വരാറില്ലേ ??

Comments are closed.