അന്നമ്മ ജോൺ IPS [കണ്ണൻ സാജു] 105

മാഡം, കൊലപാതകം എന്ന് പറയാൻ പറ്റില്ല… അശോക് സാർ കൊല്ലപ്പെടുന്നത് വരെ നടന്ന കൊലപാതകങ്ങൾ എല്ലാം പ്ലാൻഡ് ആയിരുന്നു എന്ന് വേണം കരുതാൻ… അതിനു മുന്നേ അതായതു ഒമ്പത് തവണ അപകട മരണങ്ങൾ ആണ് നടന്നിരിക്കുന്നത്.

ആരൊക്കെ ???

മുൻ MLA ആര്യൻ, മുൻ ഇടക്കുഴ പഞ്ചായത്തു പ്രസിഡന്റ് ജോർജ് കുരുവിള, മുൻ കളക്ടറർ ഡേവിഡ് എബ്രഹാം, മുൻ വില്ലേജ് ഓഫീസർ അലി മുഹമ്മദ്, റിട്ട. Ci കൃഷ്ണ കുമാർ, മുൻകാല ഗുണ്ടകളിൽ പ്രമുഖർ ആയിരുന്ന ഉടുമ്പ് മാഹിൻ, ചട്ടൻ കോശി, ലിവർ ജോണി, ബ്ലേഡ് സുര

അന്നമ്മ ഡിജിപി ഐസക് സാറിനെ നോക്കി

റോഷ്‌നി : ഇവർ തമ്മിൽ പരസ്പരം എന്തെങ്കിലും ലിങ്ക് ഉള്ളതായി

ടോണി : ഇവരെല്ലാം ഒരേ കാലഘട്ടത്തിൽ ആക്റ്റീവ് ആയിരുന്നവർ ആണെന്നുള്ളതല്ലാതെ മറ്റൊന്നും……

അന്നമ്മ : ഇവരും കോമാളി കുന്നും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടാവുമോ സർ ?

ഡിജിപി : അതിപ്പോ വിശദമായി തന്നെ പരിശോധിക്കേണ്ടി വരും അന്നമ്മ

റോഷ്‌നി : നമുക്ക് അത്രയും സമയം ഇല്ല അന്നമ്മ…. സൂര്യ….

അന്നമ്മ : നാളെ വെളുക്കും വരെ നമുക്ക് സമയം ഉണ്ട്…. അവർ സുരക്ഷിതരായി അടുത്ത താവളം ഉറപ്പിക്കും വരെ

ഡിജിപി : അലി…. ഇരുപത്തഞ്ചു വര്ഷങ്ങള്ക്കു മുൻപ് ആക്ടീവായിരുന്ന ആരൊക്കെ ഉണ്ടന്ന് നോക്കി ഒരു ലിസ്റ്റ് എടുത്തുകൊണ്ടു വാ….

അലി : ഓക്കേ സർ.

അന്നമ്മ : സർ ഇവരുടെ കൊലപാതകങ്ങളെ പറ്റി ഒരു ബ്രീഫ്

ഡിജിപി ടോണിയെ നോക്കി

പറയാം മാഡം… ടോണി പറഞ്ഞു തുടങ്ങി : MLA, പ്രസിഡന്റ് പിന്നെ കളക്ടർ.. ഇവർ മൂന്നു പേരും വാഹനാപകടങ്ങളിൽ ആണ് മരിച്ചത്….

എങ്ങനെയുള്ള വാഹന അപകടങ്ങളിൽ ??? അന്നമ്മ ഇരുത്തി ചോദിച്ചു

അതാണ് മാഡം ഒരു ഡൌട്ട്… മൂന്നു പേരും അർധരാത്രി നിയന്ത്രണം വിട്ട വണ്ടി മതിലിലും പോസ്റ്റിലും മരത്തിലുമായി ഇടിച്ചാണ് മരിച്ചത്…

ci കൃഷ്ണ കുമാർ?

സ്റ്റേഷനിൽ വെച്ച് ഹൃദയാഘാതം മൂലം മരിക്കുവായിരുന്നു …

അപ്പൊ വില്ലജ് ഓഫീസർ ????

പറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കുമ്പോ പാമ്പു കൊത്തി …..

ബാക്കി ഗുണ്ടകളോ ????

അവര് നാല് പേരും കുഴഞ്ഞു വീണു മരിക്കുവായിരുന്നു മാഡം…..

ഡിജിപി യെ നോക്കി അന്നമ്മ : സർ…. ഇതിനൊരു വാലും തലയും കിട്ടണമെങ്കിൽ സമയം എടുക്കും…. അത്രേം ഞാൻ വെയിറ്റ് ചെയ്താൽ എന്റെ മകനെ എനിക്ക് ജീവനോടെ കിട്ടിയെന്നു വരില്ല.

അന്നമ്മ താൻ

എനിക്കൊരാളുടെയും ഹെല്പ് വേണ്ട സർ… ഞാനും രോഷ്നിയും മതി.. ഡിപ്പാർട്മെന്റിനെ ഇത് ബാധിക്കില്ല…

അന്നമ്മയും റോഷ്നിയും ഇറങ്ങി…..

*********************************************

പെട്രോൾ പമ്പ്.

വർക്കർ : ഇന്ന് വന്നിരുന്നില്ല മാഡം.. ബട്ട് ഇന്നലെ വൈകുന്നേരം വന്നിരുന്നു… ഫുൾ ടാങ്ക് അടിക്കുവോം ചെയ്തു

അന്നമ്മ : അവരുടെ ആരുടെ എങ്കിലും മുഖം ഓർമ്മയുണ്ടോ ????

ഇല്ല മാഡം.. അങ്ങനെ ഓർമയില്ല… ഞാൻ ഒരു സ്ത്രീയെ മാത്രേ കണ്ടുള്ളു. .. നല്ല സൈസുള്ള ഒരു സ്ത്രീ… അവര് തൊപ്പി വെച്ചിരുന്നു.. അതുകൊണ്ടു മുഖം ഓർത്തെടുക്കാൻ

അന്നമ്മ : ഇവിടെ cctv ഉണ്ടോ ?

വർക്കർ : കംപ്ലയിന്റാണ് മാഡം

അന്നമ്മ നിരാശയായി.

കാട് .

സൂര്യയെ ഇന്നർ മാത്രം ഇടിച്ചു തൂണിൽ കെട്ടി ഇട്ടിരിക്കുന്നു.

അയ്യാൾ മൂന്നു ദിക്കിലും കല്ലുകൾ കൂട്ടി അടുപ്പുണ്ടാക്കി… വിറകുകൾ കൊണ്ട് വന്നു

അവൾ : ഇപ്പോഴേ ഇവനെ ???

അയ്യാൾ : നല്ല ഇളം ഇറച്ചിയല്ലേ …. ??? നല്ല രുചിയുണ്ടാവും

അവൾ : അത് തന്നെയാ ഞാനും പറയുന്നേ നല്ല ഇളം ഇറച്ചി അല്ലെ…. ??? ഇപ്പൊ തന്നെ വേണ്ടാ

നീയെന്താ പറയുന്നേ ??? എനിക്ക് മനസ്സിലാവുന്നില്ല

അവൾ നാണം കൊണ്ട് തല താഴ്ത്തി….

വേണോ നിനക്ക് ??? അയ്യാൾ ഗാംഭീര്യത്തോടെ ചോദിച്ചു

ഉം….. വേണം…

അയ്യാൾ സൂര്യയുടെ അടുത്തേക്ക് ചെന്നു…

റോഡ്.

ടൗണിൽ നിന്നും കാട്ടിലേക്കുള്ള വഴിയേ റോഡ് രണ്ടായി തിരിയുന്നിടത്തു അന്നമ്മയും റോഷ്നിയും വണ്ടി നിർത്തി.

അന്നമ്മ ഫോൺ എടുത്തു ആരെയോ വിളിച്ചു

3 Comments

  1. സൂപ്പർ

  2. കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു

  3. World famous lover

    ഇവിടെക്കൊന്നും ആരും വരാറില്ലേ ??

Comments are closed.