അന്നമ്മ തിരിഞ്ഞു നോക്കി…. പിന്നിൽ ഒരു കഴുത. അതിന്റെ കഴുത്തിൽ ഒരു പലക കെട്ടി തൂക്കിയിരിക്കുന്നു… അതിൽ അന്നമ്മ ജോൺ IPS എന്ന് എഴുതുയിരിക്കുന്നു.
റോഷ്‌നി : നീ ആരായാലും നിന്റെ അന്ത്യം എന്റെ കൈകൊണ്ടു ആയിരിക്കൂടി
അവൾ : ആഹാ…. നിന്റെ തുടയിലെ ഇറച്ചി ആദ്യം തിന്നുന്നത് ഞാനായിരിക്കും കൊച്ചെ…. അതിനൊക്കെ നമുക്ക് സമയം ഉണ്ട്…. പക്ഷെ നിന്റെ ഉനൈസിനു ഇനി ഏതാണ്ട് നാൽപതു മിനിട്ടുകൂടി പിടിച്ചു നിക്കാൻ പറ്റുവായിരിക്കും. വേഗം ചെന്നാൽ രക്ഷിക്കാം.
ഫോൺ കട്ടായി….
അന്നമ്മ ഓടി വന്നു
അന്നമ്മയും രോഷ്നിയും ഒരേ സമയം
അന്നമ്മ : സൂര്യ
റോഷ്‌നി : ഉനൈസ്
*********************************************
പുഴ.
പുഴ വട്ടം നടന്നു കടക്കുന്ന ആ നരഭോജി ആയ മനുഷ്യനും കൂടെയുള്ള പെണ്ണും…
അഡ്വ : ജയചന്ദ്രന്റെ കാര്യം ??? മുന്നിൽ പോകുന്ന അയാളോട് അവൾ ചോദിച്ചു.
അവിടെ നിക്കട്ടെ… ഇനി എടുത്തു ചാടുന്നത് അപകടമാണ്….. ആ പയ്യന്റെ കാര്യം എന്തായി ??
അവർ നടന്നു കരയിൽ കയറി
അവനെ പൊക്കിയിട്ടുണ്ടാവണം.
ഉം…
ഇനി നമുക്കൊരു ജീവിതം ഉണ്ടാവുമോ ???
എന്തെ നിനക്ക് ജീവിക്കാൻ കൊതിയാവുന്നുണ്ടോ ???
എനിക്ക് നിങ്ങടെ കൂടെ ജീവിക്കണം
അയ്യാൾ ചിരിച്ചു
**********************************************
അന്നമ്മയുടെ നിർദേശ പ്രകാരം വീട്ടിൽ എത്തിയ റിക്കിയും രമ്യയും ഉനൈസിനെ ഹോസ്പിറ്റലിൽ എത്തിച്ചു.
ഡിജിപി : കുട്ടികള് പറഞ്ഞത് വെച്ച് നോക്കുവാണേൽ സെക്കന്റുകളുടെ ഗ്യാപ്പെ ഉള്ളു.
അന്നമ്മ : സർ ഞാൻ ചോദിച്ച കാര്യം എന്തായി ???
ടോണി ഇപ്പൊ എത്തും അന്നമ്മ… അവൻ എല്ലാം കളക്ട് ചെയ്യുന്നുണ്ട്…..
ഓക്കേ… ഞാൻ സൂര്യ മിസ്സിങ്ങായ സ്പോട് വരെ പോയി വരാം … അതിനുള്ളിൽ എല്ലാം റെഡി ആയിരിക്കണം സർ
ഉറപ്പായും.. അന്നമ്മ പോയി വരൂ.
സൂര്യ മിസ്സിങ് ആയ ഇടം.
റിക്കിയും രമ്യയും വന്ന പൊസിഷനിലൂടെ വന്ന് അവർ വണ്ടി വന്നപ്പോൾ നിന്നു എന്ന് പറയുന്ന പൊസിഷനിൽ നിക്കുന്ന അന്നമ്മ.
അവിടെ നിന്നും കാറിലേക്ക് നോക്കിയാ ശേഷം രോഷ്‌നിയെ പിടിച്ചു ആ പൊസിഷനിൽ നിർത്തി.
ശേഷം സൂര്യ നിന്ന പൊസിഷനിൽ പോയി അന്നമ്മ നിന്നു… അവിടെ നിന്നും ചുറ്റും വീക്ഷിച്ച ശേഷം സെക്യൂരിറ്റിയെ പിടിച്ചു സൂര്യ നിന്ന പൊസിഷനിൽ നിർത്തുന്നു.
സംഭവം നടക്കുമ്പോ നിങ്ങൾ എവിടെയാണ് നിന്നിരുന്നത് ?
മുതലാളി പോവാൻ ഇറങ്ങിയ കാരണം ഞാൻ മുൻപ് വശത്തേക്ക് പോയിരുന്നു മാഡം
അന്നമ്മ അയ്യാളുടെ കണ്ണുകളിലേക്കു നോക്കി.
ശേഷം വാൻ അവരെ ക്രോസ്സ് ചെയ്ത ഭാഗത്തു നിന്നും പിന്നോട്ട് നടക്കാൻ തുടങ്ങി. അതിൽ ഏതു പാർക്കിങ്ങിൽ നിന്നാൽ ആണ് ലിഫ്റ്റ് ഇറങ്ങി വരുന്ന റിക്കിയെയും രേമ്യയെയും കാണാൻ പറ്റുക എന്ന് നോക്കി.
അവിടെ നിന്നു കൊണ്ട് അന്നമ്മ : ഇവിടെ കിടന്നിരുന്ന വണ്ടിയേതാന്നു തനിക്കു ഓർമ്മയുണ്ടോ???? സെക്യൂരിറ്റിയെ നോക്കി അന്നമ്മ ചോദിച്ചു
അതാ കുട്ടികൾ പറഞ്ഞ വാൻ തന്നെയാണ് മാഡം…
ഓർത്തിരിക്കാൻ കാരണം??
അതോടിച്ചിരുന്നത് ഒരു പെണ്ണായിരുന്നു…..
റോഷ്‌നി…. എന്റെ ഊഹം തെറ്റിയില്ല.. നമ്മളെ മാനസികമായി തളർത്തുക മാത്രമാണ് ഇപ്പൊ അവരുടെ ലക്‌ഷ്യം…. ഐ തിങ്ക്, അവരുടെ ലിസ്റ്റിൽ ഒരാൾ കൂടി ബാക്കിയുണ്ട്.
**********************************************
ടോണി : മാഡം… കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പതിനൊന്നു തവണയാണ് ഈ പാട്ടു ആ അജ്ഞാതൻ വിളിച്ചു ആവശ്യപ്പെട്ടിരിക്കുന്നത്…. പതിനൊന്നു തവണയും കൊലപാതകം നടന്നിട്ടുണ്ട്….. അത് കൂടാതെ കണ്ട മറ്റൊരു കാര്യം… ഈ പതിനൊന്നു തവണ അല്ലാതെ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പതിനാറു തവണ ഈ പാട്ടു പ്ളേ ചെയ്തിട്ടുണ്ട്… അതിൽ നാല് തവണ മർഡർ നടന്നിട്ടുണ്ട്… ഈ നാല് തവണയും പാട്ടു പ്ളേ ചെയ്തിരിക്കുന്നത് രാത്രിയിൽ ആണ്… മരിച്ചവർ സാധാരണക്കാരും.
അന്നമ്മ : ആദ്യത്തെ ഇരകൾ …
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??