ഉനൈസ് ഫോൺ പോക്കറ്റിൽ ഇട്ടു റൂമിലേക്ക് നടക്കാൻ തുടങ്ങിയതും കാറ്റിൽ അടുക്കളയുടെ വാതിൽ വന്നു അടയുന്ന ശബ്ദം കേട്ട് ഉനൈസ് നിന്നു.
*********************************************
കുന്നിൻ മുകളിൽ.
അകത്തു കയറിയ അന്നമ്മയും രോഷ്നിയും ഞെട്ടി… അവിടം കാലിയായിരുന്നു…
അന്നമ്മ ചുറ്റും നോക്കി… ചോറുണ്ട പാത്രം, അതിന്റ നനവ് മാറിയിട്ടില്ല. കഞ്ഞിവെച്ച അടുപ്പിൽ ഇപ്പോഴും കനൽ ഉണ്ട്
റോഷ്നി : എങ്ങനെ അന്നമ്മ??? ഡിപ്പാർട്മെന്റിനെ പോലും അറിയിക്കാതെ നമ്മൾ വന്നത്, പക്ഷെ ഇവരെങ്ങനെ അറിഞ്ഞു ?
അന്നമ്മ : ഞാൻ പറഞ്ഞില്ലേ റോഷ്നി… നമ്മളെക്കാൾ ചിന്തിക്കുന്നവരുമായിട്ടാ നമനുടെ കാളിയെന്നു. .. ഒരു തരത്തിൽ പറഞ്ഞാൽ ഉള്ളിൽ എല്ലാം ഒതുക്കി പുറമെ മനുഷ്യനെ പൊട്ടനാക്കുന്ന കോമാളിയോട്…. !
റോഷ്നി : ആ കത്തുന്ന ബോഡി ??
അന്നമ്മ : അശോകിന്റെ കൊലയാളിയുടേതായിരിക്കും ..നീ സൂര്യേനേം ഉനൈസിനേം വിളിക്ക്… എന്തിനും ഒന്ന് കരുതി ഇരിക്കാൻ പറയ്.
*********************************************
കാർ പാർക്കിങ്ങിൽ കാറിൽ ചാരി നിൽക്കുന്ന സൂര്യ.
സൂര്യ : എന്റെ ചേച്ചി ഇവിടൊരു കുഴപോം ഇല്ല . ഞങ്ങള് ദേ ഷോപ്പിംഗിനു വന്നതാണ് ….
റോഷ്നി : അവരവിടെ ???
സൂര്യ : ദേ റീക്കീം അവളും വരുന്നുണ്ട് ചേച്ചി വെച്ചോ… വീട്ടിൽ എത്തീട്ടു വിളിക്കാം
ലിഫ്റ്റ് ഇറങ്ങി നടന്നു വരുന്ന റിക്കിയെയും രേമ്യയെയും നോക്കിക്കൊണ്ടു സൂര്യ പറഞ്ഞു ഫോൺ വെച്ചു..
അവനെ നോക്കി എന്തോ കളിയാക്കി പരസ്പരം പറഞ്ഞുകൊണ്ട് ഇരുവരും നടന്നു വന്നു..
അവർക്കിടയിലൂടെ ഒരു വാൻ കടന്നു പോയി.
പിന്നീട് നോക്കിയാ റിക്കിക്കും രേമ്യക്കും സൂര്യയെ കാണാൻ കഴിഞ്ഞില്ല… കാറിനു അരികിലേക്ക് എത്തിയ അവർ ചുറ്റും തിരിഞ്ഞു വിളിച്ചു.
രെമ്യ : സൂര്യാ…. സൂര്യാ….
നിലത്തേക്ക് നോക്കിയ റിക്കി കാറിന്റെ താക്കോലും സൂര്യയുടെ മൊബൈലും നിലത്തു കിടക്കുന്ന കണ്ടു
രമ്യയും റിക്കിയും പരസ്പരം നോക്കി.
*********************************************
അടുക്കള വാതിൽ തുറന്നു കിടക്കുന്ന കണ്ട ഉനൈസിനു അകത്താരോ ഉണ്ടന്ന് മനസ്സിലായി.
ഉനൈസ് അടുക്കള വാതിൽ അടച്ചു കുറ്റിയിട്ടു. കയ്യിൽ തോക്കെടുത്തു.ചുറ്റും വീക്ഷിച്ചുകൊണ്ടു ഹാളിലേക്ക് കയറി.. മുറികളിലേക്കും മുകളിലേക്കും മാറി മാറി നോക്കി….
ആദ്യത്തെ മുറിയിൽ കയറാൻ തുടങ്ങിയ ഉനൈസിനെ അടുത്ത മുറിയിൽ ഒളിച്ചിരുന്ന ആൾ പിന്നിൽ നിന്നും അടിക്കാനായി വന്നു.. അയ്യാളെ തള്ളി വീഴ്ത്തി തോക്കു ചൂണ്ടിയതും സ്റ്റെയർക്കേസ് ഓടി ഇറങ്ങി വന്ന മറ്റെയാൾ ഉനൈസിന്റെ കൈക്കു നേരെ എന്തോ വെച്ച് എറിഞ്ഞു.. അത് വന്നു കൊണ്ടതും കയ്യിൽ നിന്നും തോക്കു തെറിച്ചു നിലത്തു വീണു
സ്റ്റെയർക്കേസിൽ നിന്നും ഓടി വന്ന അയ്യാൾ ഉനൈസിനു നേരെ പാഞ്ഞടുത്തു. അവനെ പൊക്കി എടുത്തു നിലത്തടിച്ച ഉനൈസ്, അവന്റെ മേത്തു കയറി ഇരുന്നു മോന്തക്ക് ഇടിച്ചതും
മറ്റെയാൾ എണീറ്റ് ചുറ്റിക കൊണ്ട് ഉനൈസിന്റെ തലക്കടിച്ചു … അടികൊണ്ടു ചോര ചീറ്റിയ ഉനൈസ് നിലത്തേക്ക് മറിഞ്ഞു വീണു
********************************************
കുന്നിൻ മുകളിൽ
അന്നമ്മയുടെ ഫോൺ റിങ് ചെയ്തു
അന്നമ്മ : എന്നാ റിക്കി ???
അവൾ ഫോണുമായി കുടിലിനു പുറത്തേക്കു വന്നു
റിക്കി : അമ്മ സൂര്യയെ കാണുന്നില്ല…
ഞെട്ടലോടെ അന്നമ്മ : കാണുന്നില്ലേ ???
റിക്കി എല്ലാം പറഞ്ഞുകിണ്ടിരുന്നു
അന്നമ്മ യുടെ പിന്നിലേക്ക് പതിയെ പതിയെ ആരോ വന്നു … നിഴൽ കണ്ട അന്നമ്മ തിരിഞ്ഞു നോക്കി
കുടിലിനു മറുവശം ഉനൈസിനെ വിളിക്കുന്ന റോഷ്നി
അവിടെ ഫോൺ എടുത്തു
റോഷ്നി : ഇതെത്ര നേരായി ഉനൈസ് ഞാൻ കിടന്നു വിളിക്കുന്നു… എന്താ ഫോൺ എടുക്കാത്തെ
അപ്പുറെ നിന്നും ഒരു സ്ത്രീയുടെ കളിയാക്കി ചിരി
റോഷ്നി : ഉനൈസ്…
അവിടെ നിന്നും കളിയാക്കിക്കൊണ്ടു
P : ഉനൈസ് ഉനൈസ് എന്താ ഉനൈസ് ഫോൺ എടുക്കാത്തെ… അയ്യോ അയ്യോ.. എന്താ ഉനൈസിനെ കാണാതെ ചേച്ചിക്ക് പറ്റൂലെ
കലിയോടെ റോഷ്നി : ആരാടി നീ ???
P : നിന്റെ തന്ത !
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??