റോഡ്.
ഫോൺ കട്ട് ചെയ്ത റോഷ്‌നി അന്നമ്മയോടു : അന്നമ്മ വിളിച്ചിരിക്കുന്നതെല്ലാം പല നമ്പറുകളിൽ നിന്നാണ്.. പക്ഷെ ഒറ്റ ലൊക്കേഷനിൽ നിന്നുമാണ്.
എവിടെ നിന്ന് ?
ഒരു കാലത്തു സർക്കസുകാരുടെ കേന്ദ്രമായിരുന്ന കോമാളി കുന്ന്
റോഷ്‌നി, വണ്ടിയെടുക്ക്….
കോമാളിക്കുന്നു ലക്‌ഷ്യം വെച്ച് അന്നമ്മയുടെ കാർ ചീറി പാഞ്ഞു…..
********************************************
ഡിജിപി : ടോണി ഇതാണ് അയ്യാൾ പാട്ടു ചോദിച്ചു വിളിച്ച ഡേറ്റും സമയങ്ങളും
ടോണി : ഓക്കേ സർ
ഡിജിപി : അന്നമ്മയുടെ ആവശ്യ പ്രകാരം ഈ സമയങ്ങളിൽ കേരളത്തിൽ എവിടെയെങ്കിലും കൊലപാതകങ്ങളോ മരങ്ങളോ നടന്നിട്ടുണ്ടോ എന്നും അഥവാ ഉണ്ടങ്കിൽ ആര്?? എങ്ങനെ ??? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും കണ്ടെത്തണം.
ടോണി : ഓക്കേ സർ …
**********************************************
അന്നമ്മയുടെ വീട്.
വീടിന്റെ പിന്നിലെ മതിൽ ചാടി വരുന്ന രണ്ട് യുവാക്കൾ …. പിന്നിലേ വാതിലിന്റെ സാക്ഷ ഇളക്കി വാതിൽ തുറന്നു അകത്തു കയറി.
ഒരാൾ മുകളിലേക്കും മറ്റെയാൾ താഴെയും പരിശോധിച്ചു.
അന്നമ്മയുടെ മുറിയിൽ കയറിയ അയ്യാൾ സസൂക്ഷമം എല്ലാം പരിശോധിക്കാൻ തുടങ്ങി.
ഇ സമയം ഗേറ്റ് കടന്നു റോഷ്‌നിയുടെ ബുള്ളറ്റിൽ ഉനൈസ് മുറ്റത്തേക്ക് വന്നു.
താഴെ ഉണ്ടായിരുന്നവൻ മുകളിലേക്കു നോക്കി… മുകളിൽ ഉണ്ടായിരുന്നവർ മുറിയിൽ നിന്നും ഇറങ്ങി വന്നു അവനോട് ഒളിക്കാൻ നിർദേശം കൊടുത്തു.
അയ്യാൾ മറഞ്ഞു….
ഉനൈസ് വാതിൽ തുറന്നു അകത്തു കയറി .
********************************************
മാളിലെ സൂപ്പർ മാർക്കെറ്റിൽ സൂര്യയും റിക്കിയും രമ്യയും സാധങ്ങൾ എടുക്കുന്നു …
റിക്കി : മതിയെടി… ഒരു കൊല്ലത്തേക്കുള്ളതൊന്നും എടുക്കണ്ട…
രെമ്യ : എന്നെക്കൊണ്ടെങ്ങും വയ്യ എപ്പോഴും എപ്പോഴും ഇങ്ങനെ വരാൻ..
സൂര്യ : ഒന്ന് വേഗം എടുക്കുവോ ???
രെമ്യ ദാ തീർന്നു ….നിങ്ങള് താഴേക്കിറങ്ങിക്കോ ഞാൻ വരാം…
റിക്കി : നീ കാറിലേക്ക് വിട്ടോടാ.. ഞങ്ങള് വന്നോളാം
സൂര്യ : ഉം… ഒലിപ്പിച്ചൊണ്ട് നിക്കാണ്ട് വേഗം വന്നോളണം രണ്ടും
സൂര്യ താഴേക്കിറങ്ങി.
രമ്യയും റിക്കിയും കൗണ്ടറിലേക്ക് പോയി.
********************************************
കുന്നിൻ മുകളിൽ.
അന്നമ്മയും രോഷ്നിയും കുടിലുകളുടെ ഇരു വശങ്ങളിൽ നിന്നും മുകളിലേക്ക് കയറി … ഇരുവരും ബ്ലുടൂത് ഹെഡ്സെറ്റിലൂടെ കമ്മ്യൂണിക്കേഷൻ നടത്തികൊണ്ടിരുന്നു
അന്നമ്മ : മോളെ റെഡി
റോഷ്‌നി : ഞാൻ റെഡിയാണ് അന്നമ്മ
മരത്തിനു പിന്നിൽ മറഞ്ഞിരുന്ന ഇരുവരും തോക്കുമായി കുടിലുകളുടെ മറവിലേക്കു ഓടി… അതിനു പിന്നിൽ പതുങ്ങി ഇരുന്നു…
താൻ ഇരിക്കുന്നതിന് മുന്നിൽ കൂട്ടി ഇട്ടിരിക്കുന്ന മനുഷ്യന്റെ തൊലികളും തല മുടിയും നഖങ്ങളോട് കൂടിയ കൈ വിരലുകളും അന്നമ്മ കൗതുകത്തോടെ നോക്കി.
തന്റെ മുന്നില് കത്തി എരിയുന്ന ശവത്തിന്റെ മണം സഹിക്കാൻ വയ്യാതെ റോഷ്‌നി മൂക്ക് പൊത്തി .
അവർ അടുത്ത കുടിലിന്റെ മറവിലേക്കു മാറി.. ഇപ്പൊ ഇരുവര്ക്കും പരസ്പരം കാണാം.. അന്നമ്മ ആംഗ്യ ഭാഷയിൽ നിർദേശിച്ചു റോഷ്‌നി നിലത്തൂടെ ഉരുണ്ടു വലിയ കുടിലിനു അരികിലേക്ക് എത്തി എഴുന്നേറ്റു ഇപ്പുറത്തെ സൈഡിൽ മറഞ്ഞു തോക്കുമായി തയ്യാറായി നിന്നു.
അവിടെ നിന്നും ഓടിയ അന്നമ്മ വാതിലിനു തൊട്ടു പിന്നിൽ എത്തി.. ചുറ്റും നിരീക്ഷിച്ചുകൊണ്ടു രോഷ്നിയും അടുത്തെത്തി.
അന്നമ്മ തോക്കു ചൂണ്ടി അകത്തേക്ക് കയറി.
**********************************************
അകത്തു കയറിയ ഉനൈസ് താക്കോൽ ടേബിളിൽ വെച്ചു…സോഫയിൽ വന്ന് ഇരുന്നു. ഒരു ദീർഘ നിശ്വാസം എടുത്ത ഉനൈസ് ദാഹം തോന്നി ഫ്രിഡ്ജിനു അരികിലേക്ക് നടന്നു..
രണ്ടു സിപ്പ് വെള്ളം എടുത്തു കുടിച്ച ഉനൈസ് സൂര്യയെ വിളിച്ചു…
സൂര്യ : ഇപ്പൊ വരാം അങ്കിൾ… എല്ലാം കഴിഞ്ഞു അവര് പേ ചെയ്യാൻ നിക്കുവാ
ഉനൈസ് : വിശക്കുന്നെട.. ഒന്നു വേഗം വാ.. അതെ വരുന്ന വഴിക്കു വല്ലോം മേടിച്ചോണ്ടു വാ.. ഇനീ ഇവിട വന്നിട്ട് ഉണ്ടാക്കാൻ നിക്കണ്ടാ..
സൂര്യ : ഓക്കേ സർ…
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??