ഒരെല്ലിന്റെ കഷ്ണം വായിൽ നിന്നും തുപ്പി കളഞ്ഞുകൊണ്ടു അയ്യാൾ ചോദിച്ചു : ഇവനെ എന്തിനാ ഇങ്ങോട് കൊണ്ടുവന്നേ ???
അയ്യാളെ നിലത്തു കിടത്തിക്കൊണ്ടു അവൾ ചോദിച്ചു : വേറെ എന്തു ചെയ്യാനാ… ?
കഴിച്ച പാത്രം നിലത്തു വെച്ച് ബക്കറ്റിൽ നിന്നും ചിരട്ടകൊണ്ടു വെള്ളം എടുത്തു മുഖം കഴുകിയ ശേഷം അയ്യാൾ : അന്നമ്മയുടെ മകൻ ഇവനെ കണ്ടെന്നു പറഞ്ഞപ്പോഴേ തീർത്തേക്കാൻ ഞാൻ പറഞ്ഞതല്ലേ ?
ഇത് കേട്ട കൊലയാളി ഭയത്തോടെ അവളെ നോക്കി
തല ചൊറിഞ്ഞു അസ്വസ്ഥതയോടെ : ഇതിപ്പോ വെറുതെ ആ ഡോക്ടറെയും കൊല്ലണ്ടി വന്നു….. ശേ…. ഇനി ഒരാവശ്യം വന്നാൽ എവിടെ പോവും
തല താഴ്ത്തി ഭയത്തോടെ അവൾ : ഡോക്ടറെ മാത്രമല്ല
ഞെട്ടലോടെ തിരിഞ്ഞുകൊണ്ടു അയ്യാൾ : പിന്നെ ???
ബാക്കി മൂന്നു പേരെയും കൂടി ഞങ്ങൾക്ക് കൊല്ലേണ്ടി വന്നു
അയ്യാൾ മുഷ്ടി ചുരുട്ടി തൂണിൽ ഇടിച്ചുകൊണ്ടു അലറി.
അന്നമ്മയുടെ വീട്.
ബോക്സ് തുറന്നതും ഉനൈസിന്റെ ശ്വാസം നേരെ വീണു .. അതിൽ ഒരു കടലാസ്സ് മാത്രം. ഉനൈസ് കടലാസ്സ് എടുത്തു തുറന്നു.
അതിൽ ഇങ്ങനെ എഴുതിയിരുന്നു
” ഈ ഭയം ഇനി മുതൽ എന്നും നിന്റെയൊക്കെ ഉള്ളിൽ ഉണ്ടാവും ”
കണ്ണ് മിഴിച്ചു നിന്ന സൂര്യ : അപ്പൊ ആ വന്നിട്ട് പോയത് ???
ഉനൈസ് തലയാട്ടി
സൂര്യയും കൂട്ടരും വാ പൊളിച്ചു നിന്നു.
കാർ.
റോഷ്‌നി വണ്ടി റോഡ് സൈഡിൽ ഒതുക്കുന്നു.
റോഷ്‌നി ഫോൺ എടുത്തു സംസാരിച്ചു വെച്ചു.
ഫോൺ കട്ട് ചെയ്തു അന്നമ്മയെ നോക്കി റോഷ്‌നി : അന്നമ്മ പാട്ടു പ്ലേയ് ചെയ്ത ദിവസങ്ങളും സമയവും കിട്ടിയിട്ടുണ്ട്….
വിളിച്ച നമ്പർ ???
നമ്പർ കിട്ടിയിട്ടുണ്ട്. സൈബർ വിങ്ങിനു കൈ മാറിയിട്ടുണ്ട്.
ഓക്കേ !
കുന്നിൻ മുകളിൽ.
അശോകിന്റെ കൊലയാളിയെ കൊന്നു പാറമേൽ ഇട്ടിരിക്കുന്നു ….. കുറച്ചു വിറകു കഷ്ണങ്ങൾ എടുത്തു മെത്ത പോലെ ഉണ്ടാക്കുന്ന അയ്യാൾ പിന്നിൽ നിന്ന അവളോട് : ഇനിയാണെങ്കിലും പറഞ്ഞത് മാത്രം അനുസരിക്ക്… എന്നോട് ചോദിക്കാതെ ഒന്നും ചെയ്യരുത്.. ഇതിപ്പോ നമ്മുടെ കുഴി നമ്മൾ തന്നെ തോണ്ടിയ പോലായി..
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
അയ്യാൾ കൊലയാളിയെ വിറകു കഷ്ണങ്ങൾക്കു മേൽ കിടത്തി. . അവിടെ നിന്നും എണീറ്റ് അടുത്തിരുന്ന ചാക്കിൽ നിന്നും ഉമിക്കരിയും പഞ്ചസാരയും ചേർന്ന മിശ്രിതം ബോഡിക്കു മേൽ ഇട്ടു… മൂന്നു ചാക്കുകൊണ്ടു ബോഡി മൂടുന്ന രീതിയിൽ മിശ്രിതം ഇട്ടു .. ശേഷം അതിനു തീ കൊടുത്തു….
റോഡ്.
വഴിയരികിൽ വണ്ടി നിർത്തി അടുത്ത കോളിനായി കാത്തിരിക്കുന്ന അന്നമ്മയും രോഷ്നിയും.
റോഷ്‌നി സംശയത്തോടെ : ഈ മനുഷ്യന്റെ ഇറച്ചിക്ക് അത്ര ടേസ്റ്റാണോ അന്നമ്മ?
അന്നമ്മ കളിയാക്കിക്കൊണ്ടു : പിന്നെ വറക്കുന്നേനേക്കാളും നല്ലതു കറി വെക്കുവാ… അവളുടെ ചോദ്യം കേട്ടാ തോന്നും ഞാൻ ദിവസോം അതാ തിന്നുന്നെന്ന്
റോഷ്‌നി വീണ്ടും സംശയത്തോടെ : എന്നാലും എങ്ങനെ ഇങ്ങനൊക്കെ ചെയ്യാൻ തോന്നണേ ?
വണ്ടിയിൽ ചാരി നിന്നിടത്തു നിന്നും മുന്നോട്ടു നടന്ന് അന്നമ്മ : സാഹചര്യങ്ങൾ കൊണ്ടും സംഭവിക്കാം റോഷി
മനസിലായില്ല ???
ഇപ്പോ ചെറുപ്പ കാലം… തിന്നാൻ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വന്നെന്നു കരുതുക… വിശപ്പ് സഹിക്കാൻ ആവാതെ വരുമ്പോൾ ഒടുവിൽ മനുഷ്യൻ മനുഷ്യനെ തന്നെ തിന്നേണ്ടി വരും…. അങ്ങനൊരു ബാല്യമോ കൗമാരമോ അവർക്കുണ്ടായിട്ടുണ്ടങ്കിൽ അത് ജീവിതകാലം മുഴുവൻ തുടരും.
റോഷ്‌നി ഞെട്ടലോടെ : നമ്മുടെ നാട്ടില് അങ്ങനെ ഒക്കെ ???
ഒന്നും പറയാൻ പറ്റില്ല… എന്റെ ഊഹം ശരിയാണെങ്കിൽ വലിയൊരു കൂട്ടക്കുരുതിക്കായിരിക്കണം നമ്മൾ ഉത്തരം കണ്ടെത്താൻ പോവുന്നത്.
സംശയം വിട്ടു മാറാതെ റോഷ്‌നി : അപ്പൊ അശോക് സാറിനും അതിൽ പങ്കുണ്ടാവുമോ
അന്നമ്മ ഒന്നും മിണ്ടിയില്ല.
അന്നമ്മയുടെ വീട്.
ടോണിയും ഉനൈസും ഇറങ്ങി….
സൂര്യയും രമ്യയും റിക്കിയും ആലോചനയിൽ മുഴുകി ഇരുന്നു…
രെമ്യ : നമുക്കൊന്ന് പുറത്തു പോയി വന്നാലോ ?
റിക്കി : ഷോപ്പിംഗ് ആണെങ്കിൽ ഞാനില്ലാട്ടാ
സൂര്യ : ഞാനും !
രെമ്യ : വീട്ടിലേക്കുള്ള സാധനങ്ങൾ തീർന്നിരിക്കുവാട… മേടിക്കണം
റിക്കി : അങ്ങനാണേ പോവാം.
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??