അന്നമ്മ : അലി… ഇവിടെ ജോലിക്കു നിന്നിരുന്ന സ്ത്രീയെ പറ്റി എന്തെങ്കിലും വിവരം കിട്ടിയോ ?
അലി : ഇല്ല മാഡം…. അവർ ആരാണെന്നു പോലും ഇതുവരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല
മാഡം
ഒരു കുഞ്ഞു ശബ്ദം കേട്ട് അന്നമ്മയും രോഷ്നിയും തിരിഞ്ഞു നോക്കി
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ
അന്നമ്മ : എന്താ മോനെ ?
പയ്യൻ : ആ ചേട്ടനെ എടുത്തോണ്ട് പോയത് ചേട്ടനല്ല.. ജീൻസും ഷർട്ടും ഇട്ട ഒരു ചേച്ചി ആയിരുന്നു
അന്നമ്മയും രോഷ്നിയും പരസ്പരം നോക്കി
കുന്നിൻ മുകളിൽ …
വെട്ടി നുറുക്കിയ ഇറച്ചി വലിയൊരു ചീനച്ചട്ടിയിൽ ഇട്ടു വറത്തെടുക്കുന്ന മനുഷ്യൻ…
അയ്യാളുടെ അരുകിൽ ഇരുന്ന പഴയ നോക്കിയാ ഫോൺ റിങ് ചെയ്തു. അയ്യാൾ ഫോൺ എടുത്തു
ശബ്ദം : ഡോക്ടറെ തീർത്തു… അടുത്തത് എന്ത് ചെയ്യണം ?????
ഡോക്ടറുടെ വീട്.
അലി : മാഡം രേഖ ചിത്രം വരച്ചെടുക്കാൻ കഴിയുന്നില്ല.. പയ്യൻ കൺഫയൂസ്‌ടാവുന്നു…
അന്നമ്മ : മോനിവിടെ നിന്ന ചേച്ചിയെ കുറിച്ച് എന്തെങ്കിലും അറിയാമോ ???
അവൻ തല താഴ്ത്തി നിന്നു
അന്നമ്മ അവന്റെ അടുത്ത് വന്നു
അന്നമ്മ : മോൻ മിടുക്കനല്ലേ.. എന്തെങ്കിലും അറിയാമെങ്കിൽ പറയ്…
പയ്യൻ : എന്നെ പിടിച്ചോണ്ട് പോവ്വോ ???
അന്നമ്മ : മോനെ എന്തിനാ പിടിച്ചോണ്ട് പോവുന്നെ ???
പയ്യൻ വാ എന്ന് ആംഗ്യം കാണിച്ചു… അന്നമ്മയും രോഷ്നിയും പിന്നാലെ ചെന്നു… പിന്നാലെ നാട്ടുകാരും
അവൻ മതിൽ അവസാനിക്കുന്നിടത്തെ ചെറിയ ഗേറ്റിലൂടെ പുറത്തേക്കിറങ്ങി പിന്നാലെ അവരും.
ചെന്ന് നിന്നത് പായല് പിടിച്ചു ആരും വരാറില്ലാത്ത ചിറയുടെ കരയിൽ ആയിരുന്നു.
അവൻ ചിറയിലേക്കു വിരൽ ചൂണ്ടി
അന്നമ്മയുടെ വീട്.
അവർ വീടിനു മുന്നിൽ ഇരുന്നു ചർച്ചകൾ തുടർന്നു.. വീടിന്റെ മുന്നിലേക്ക് ഒരു ഡെലിവറി വുമൺ വന്നു.
DW : അന്നമ്മ ജോൺ
ഉനൈസ് ഇറങ്ങി ചെന്നു.
ഉനൈസ് : എത്രയാണ് ???
DW : പേ ചെയ്തേക്കുന്നയാ
ഉനൈസ് : ഓക്കേ സൈൻ ചെയ്യാണോ
DW : വേണം
ഉനൈസ് ഒപ്പിട്ടു .. അവർ ഒരു ബോക്സ് ഉനൈസിനു കൊടുത്തു… ബോക്സ് തിണ്ണയിൽ വെച്ചതും അന്നമ്മയുടെ കോൾ വന്നു
അന്നമ്മ : ഉനൈസ് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം… നമ്മൾ ഇപ്പൊ നേരിടുന്നത് വെറും ഒരു സൈക്കോ കില്ലറെ അല്ല.. അതി ബുദ്ധിമാന്മാരും ബുദ്ധിമതികളും ആയ ഒരു തരം നര ഭോജികളെ ആണ്…. ഡോക്ടറുടെ സഹായികളെ, രണ്ടു നേഴ്സുമാരെയും ഒരു ജോലിക്കാരെയും അവർ ചുട്ടു തിന്നുന്നത് അടുത്ത വീട്ടിലെ പയ്യൻ ബൈനോക്കുലറിലൂടെ കണ്ടതാണ്… അവരുടെ ബാക്കിയുള്ള ബോഡിയും സമീപത്തെ ചിറയിൽ നിന്നും കണ്ടെടുത്തു… അതിൽ ഏറ്റവും അപകടകാരി ഒരു പെണ്ണാണ്… എന്നെ തളക്കാൻ ഒരു പക്ഷെ ആദ്യം നിങ്ങള്ക്ക് നേരെ അറ്റാക്ക് ഉണ്ടാവാൻ സാധ്യത ഉണ്ട്
ഉനൈസ് ഗേറ്റ് കടക്കുന്ന ഡെലിവറി വുമണിനെ ചങ്കിടിപ്പോടെ നോക്കി
അന്നമ്മ : അവൾക്കു അഞ്ചര അടി പൊക്കം കാണും, കറുത്തിട്ടു കാണാൻ ഭംഗിയുള്ള മുഖം, ഒരു ചെവി ചെറുതാണ്…. മൂക്കിൽ മൂക്കുത്തി ഉണ്ട്
ഗേറ്റ് വിടും മുന്നേ അന്നമ്മ പറഞ്ഞ എല്ലാ സവിശേഷതകളും ഉള്ള അവൾ ഉനൈസിനെ തിരിഞ്ഞു നോക്കി ചിരിച്ചു
ഉനൈസ് : മാഡം ഓൺലൈൻ ആയി എന്തെങ്കിലും ഓർഡർ ചെയ്തിരുന്നോ???
അന്നമ്മ : ഇല്ല… എന്നാ ഉനൈസ് ???
ഉനൈസ് ചെവിയിൽ നിന്നും ഫോൺ എടുത്തു
ഞെട്ടലോടെ ഉമ്മറത്തേക്ക് നോക്കി
ടോണി & ടീം, സൂര്യ, രെമ്യ & റിക്കി…. അവർക്കു മുന്നിൽ ആ ബോക്‌സും !
ഉനൈസ് വേവലാതിയോടെ ഓടി വന്ന് ബോക്സ് എടുത്തു… അവൻ ഓടി വരുന്നതും കണ്ട് സൂര്യയും കൂട്ടരും ഞെട്ടലോടെ എഴുന്നേറ്റു.
ഉമ്മറത്തിണ്ണയിൽ എത്തിയ ഉനൈസ് വെപ്രാളത്തിൽ ബോക്സ് തുറന്നു.
കുന്നിൻ മുകളിൽ.
ചോറും മനുഷ്യന്റെ ഇറച്ചി വറുത്തതും കൂട്ടി കഴിച്ചു കൊണ്ടിരിക്കുന്ന ആ മനുഷ്യന്റെ അടുത്തേക്ക് അശോകിന്റെ കൊലയാളിലെയെയും ചുമന്നുകൊണ്ട് അവൾ വന്നു.
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??