അന്നമ്മ ജോൺ IPS
DARK NIGHT OF THE SOULS
Annamma John IPS | Author : Kannan Saju
സന്ധ്യാ സമയം.
വീടിനു മുന്നിൽ രോഷ്‌നിയുടെ ബുള്ളെറ്റ് കഴുകികൊണ്ടിരിക്കുന്ന സൂര്യ.ബാൽക്കണിയിൽ ഇരുന്നു പഠിക്കുന്ന രെമ്യ.ബുക്ക് മടക്കി താഴേക്കു നോക്കി അവൾ സൂര്യയുടെ ശ്രദ്ധ ആകർഷിച്ചു
ശ്… ശ് ശ്….
സൂര്യ ചുറ്റും കണ്ണോടിച്ചു
ഡാ.. ഇവിടെ ഇവിടെ… എം രെമ്യ കൈ കാണിച്ചു കൊണ്ടു പറഞ്ഞു… സൂര്യ മുകളിലേക്ക് നോക്കി
താഴെ എന്നാ സംഭവം ??? ആംഗ്യം കാണിച്ചു കൊണ്ട് രമ്യ ചോദിച്ചു
ആ എനിക്കറിയത്തില്ല… ഒന്നും അറിയാത്ത ഭാവത്തിൽ സൂര്യ പറഞ്ഞു
ഹാളിൽ.
മ്യൂട്ടാക്കിയിരുന്ന ടീവിയിൽ സൂര്യമനസത്തിലെ തരളിത രാവിൽ മയങ്ങിയോ സൂര്യ മാനസം എന്ന ഗാനം ഓടി കൊണ്ടിരിക്കുന്നു.
സോഫയിൽ ഇരിക്കുന്ന ഉനൈസും രോഷ്നിയും. എതിർവശം ഇരിക്കുന്ന പോലീസ് മേധാവി അശോക് കുമാറും.
എല്ലാവരും മൗനം പാലിച്ചിരിക്കവേ അവിടേക്കു ചായയുമായി ഐഷ എത്തി…
സീരിയസായി എന്തോ ഡിസ്ക്ക്ഷൻ ആണെന്ന് പറഞ്ഞിട്ട് ഇങ്ങനെ മുഖത്തോടു മുഖം നോക്കി ഇരിക്കുവാണോ എല്ലാരും ? … ചായ ടേബിളിൽ വെച്ച് കൊണ്ട് ആയിഷ ചോദിച്ചു
അവള് പറഞ്ഞത് നേരാ, സർ ഇനിയും ഒന്നും പറഞ്ഞില്ല ! റോഷ്‌നി സംശയം പ്രകടിപ്പിച്ചു
ടേബിളിൽ നിന്നും ചായ എടുത്തു ഒരു സിപ് കുടിച്ചു മെല്ലെ കണ്ണുകൾ അടച്ചു തുറന്നുകൊണ്ടു അശോക് കുമാർ പറഞ്ഞു : റോഷ്‌നി, അന്നമ്മ എവിടെയുണ്ട് ?
സാറിനെ പോലെ തന്നെ അതെ കുറിച്ച് എനിക്കും അറിയില്ലെന്ന കാര്യം സാറിനു അറിയാവുന്നതല്ലേ ??? റോഷ്‌നി മറുപടി പറഞ്ഞു
എങ്കിലും ഒരു പ്രതീക്ഷകൊണ്ട് ചോദിച്ചു പോയതാ… അന്നമ്മക്കു ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല എന്ന് എന്റെ മനസ്സ് പറയുന്നു . ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ടു അശോക് പറഞ്ഞു.
ഉനൈസ് രോഷ്‌നിയെ ഒന്ന് നോക്കി.
സർ ഇനിയും കാര്യത്തിലേക്കു കടന്നില്ല ? റോഷ്‌നി ചോദിച്ചു
പറയാം… ഞാനിനി രണ്ടു മാസം കൂടിയേ സർവീസിൽ കാണു ..കഴിയാറായി… ഇത്രയും കാലയളവിൽ എനിക്ക് പറ്റിയ ഒരെ ഒരു അബദ്ധം. മുൻപ് പല തവണ അന്നമ്മയോടതു പറയണം എന്ന് കരുതിയതാണ്.. പക്ഷെ അവൾ ഇത്രയും ബഹുമാനിക്കുന്ന എന്നെ പോലൊരാൾക്കു ഇങ്ങനൊരു ഭൂതകാലം ഉണ്ടായിരുന്നെന്ന് അറിഞ്ഞാൽ അന്നമ്മ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു…പക്ഷെ ഇപ്പൊ അതെന്നെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു… ഇനി പറയാതെ വയ്യ… അന്നമ്മ ഇപ്പൊ എവിടെയാണെന്ന് എനിക്കറിയില്ല.. എന്തെങ്കിലും ചെയ്യാൻ ഇപ്പൊ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് രോഷ്നിക്കു മാത്രമാണ്. ഞാൻ കാര്യത്തിലേക്കു കടക്കാം…
അയ്യാൾ ചായ ടേബിളിൽ വെച്ച് നിവർന്നതും തെക്കു ഭാഗത്തെ ജനലിലൂടെ വന്ന വെടിയുണ്ട അശോകിന്റെ നെറ്റി തുളച്ചു
ഞെട്ടലോടെ ഉനൈസും രോഷ്നിയും ചാടി എഴുന്നേറ്റു
ശ്വാസം നിലച്ച അശോകിന്റെ ശരീരം പകച്ചു നിന്ന അവർക്കു മുന്നിൽ സോഫയിൽ ചാരി കിടന്നു
ഒച്ച കേട്ട് ഓടി വന്ന സൂര്യ മരിച്ചു കിടക്കുന്ന അശോകിനെ കണ്ടതും വെടി കൊണ്ട ഭാഗത്തുള്ള ജനലിന്റെ സൈഡിലേക്ക് ഓടി
എടീ രെമ്യ പറമ്പിലെ ലൈറ്റിടടി…
ഓട്ടത്തിനിടയിൽ സൂര്യ വിളിച്ചു പറഞ്ഞു
സൂര്യയുടെ ശബ്ദം കേട്ടു സമനില വീണ്ടടെടുത്ത ഉനൈസും രോഷ്നിയും തോക്കുമായി പുറത്തേക്കിറങ്ങി.
രെമ്യ ലൈറ്റിട്ടു …..
ഓടി മതിലിനരുകിൽ എത്തുന്ന ആളെ സൂര്യ കണ്ടു….
ഡാ…. സൂര്യ ഉച്ചത്തിൽ വിളിച്ചു
അവൻ പെട്ടന്ന് തിരിഞ്ഞു കൊണ്ട് സൂര്യക്ക് നേരെ വെടിയുതിർത്തു
തോക്കു ചൂണ്ടുന്ന കണ്ട സൂര്യ പറമ്പിലേക്ക് ചാടി വീണു… വീണ സൂര്യയെ വെടി വെക്കാൻ തുടങ്ങിയതും ദൂരെ നിന്നും ഉനൈസും രോഷ്നിയും ഓടി വരുന്നത് കണ്ട കൊലയാളി മതിൽ ചാടി രക്ഷപെടാൻ ശ്രമിച്ചു
ചാടി എണീറ്റ സൂര്യ ചുറ്റും നോക്കി… അവിടെ കിടന്ന കമ്പെടുത്തു മതിലിനു മുകളിൽ കയറിയ കൊലയാളിയുടെ നേരെ എറിഞ്ഞു.. കമ്പു മുട്ടുകാലിനു താഴെ തുളഞ്ഞു കയറി എങ്കിലും അയ്യാൾ അപ്പുറത്തേക്ക് വീണു.. പിന്നാലെ വന്ന വണ്ടി അവിടെ നിന്നു, അയ്യാളെ വാരി എടുത്തു രണ്ടു പേർ വണ്ടിയിൽ കയറ്റി… മതിലിനു മുകളിൽ കയറിയ സൂര്യ ആ ഇന്നോവയുടെ കളറും നമ്പറും നോട്ട് ചെയ്തു.
രോഷ്നിയും ഉനൈസും മതിലിനു താഴെ എത്തി നിന്നു
റോഷ്‌നി : മുഖം കണ്ടോ ???
സൂര്യ : കണ്ടു
ഉനൈസ് : വണ്ടിയോ ?????
സൂപ്പർ
കൊള്ളാം, കുറച്ചു കൂടെ കണക്ഷൻ പ്രദീക്ഷിക്കുന്നു
ഇവിടെക്കൊന്നും ആരും വരാറില്ലേ ??