അന്ന – 4 224

“എടാ, എന്നായെടുക്കുവാ?”
ഫോൺ എടുത്തപാടെ മേരി ചോദിച്ചു.

“ആ, മമ്മാ, റൂം വെക്കേറ്റ് ചെയ്തു. കമ്പനി റൂമിലേക്ക് മാറുവാ,”

“പപ്പയ്ക്ക് എന്തോ പറയാനുണ്ടെന്ന്.. ഞാൻ കൊടുക്കാം.”
മേരി ഫോൺ എബ്രഹാമിനെ ഏല്പിച്ചു.

“എബി, കുഴപ്പൊന്നുമില്ലല്ലോ?”
എബ്രഹാം ചോദിച്ചു.

“ഏയ്‌ നത്തിങ് പപ്പാ, ആ പപ്പാ എന്റെയൊരു ഫ്രണ്ട് ഉണ്ട് കൂടെ”

“ആരാ?”

“അന്നാ ജോൺ. തൃശ്ശൂർകാരിയാ. ഈ പ്രോജെക്റ്റിൽ എന്നെ അസിസ്റ്റ് ചെയ്യുന്നത് അവളാണ്.”

“നീയാ ഫോണൊന്ന് ആ കൊച്ചിന് കൊടുത്തേ?”
എബ്രഹാം അതുപറഞ്ഞപ്പോൾ എബി അവളെ വിളിച്ചു.
പക്ഷെ എബിയുടെ പപ്പയോട് സംസാരിക്കാൻ എത്ര നിർബന്ധിച്ചിട്ടും അന്ന തയ്യാറായില്ല.

“ഞാൻ തിരിച്ചു വിളിക്കാം പപ്പാ..”
എബി ഫോൺ കട്ട് ചെയ്തു.

“നവാസിനോടും അഖിലിനോടും കുറച്ചുദിവസം അവന്റെകൂടെ പോയിനിൽക്കാൻ പറഞ്ഞാലോ, ഒരു കൂട്ടാവുമല്ലോ അവന്.”

“മ് ശരിയാ, പറഞ്ഞുനോക്കാം.”
മേരി സോഫയിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.

××× ××× ××× ×××

“അന്നേ, ഈ ഡോറൊന്നു തുറന്നെ?”
ഹോട്ടൽ പ്ലാസയിലെ നൂറ്റിനാൽപ്പത്തിയൊന്നാം മുറിയുടെ മുൻപിൽ നിന്നുകൊണ്ട് എബി വിളിച്ചുപറഞ്ഞു. തന്റെ പിന്നാലെ ബാഗുമായി വന്ന അന്ന പാന്റിന്റെ പോക്കെറ്റിൽ നിന്നും ചാവിയെടുത്ത് മുറി തുറന്നു.

5 Comments

  1. Where is next part of anna i mean anna 5

    Anna 5 evide pattanezhathanam ketto

    Please write anna 5 faster

    Pinne oru karyam ithuvareyullathe valare nanayirunu

    Your stories are very nice

  2. where is the next part

Comments are closed.