അന്ന – 4 224

“ഇല്ലാ, അയാളെ ഒന്നുകാണണം.”
പല്ലിറുക്കികൊണ്ട് എബി പറഞ്ഞു.

“ആരെ?”

“നേരത്തെ തന്നെ കമെന്റ് ചെയ്തില്ലേ അയാളെ.”

“ഹാ, വിട് എബി, അയാളുടെ സംസ്കാരം അതാകും. അതാണ് അങ്ങനെ.. എബി അതുകാര്യമാക്കേണ്ട. വാ പോകാം.”
തിരികെ വന്ന അന്ന എബിയുടെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് മുന്നോട്ടുനടന്നു.

“നല്ല മഴ വരുന്നുണ്ട് അല്ലേ എബി ?.”
കാറിന്റെ ഡിക്കിയിൽ ബാഗുകൾ ഒതുക്കിവക്കുന്നതിനിടയിൽ അന്ന ചോദിച്ചു.

“മ്, ഉവ്വ്, ഈയിടെയായി പ്രതീക്ഷിക്കാത്തനേരത്താണ് മഴ.
അവനതു പറഞ്ഞപ്പോൾ അന്ന തലയുയർത്തി മുകളിലേക്ക് നോക്കി.
ഇരുണ്ട കാർമേഘങ്ങൾ ഭീകരസത്വമായിമാറി വിണ്ണിൽനിന്നുകൊണ്ട് അന്നയെ നോക്കി പുഞ്ചിരിച്ചുനിൽക്കുന്നുണ്ടായിരുന്നു.

××× ××× ×××

“മേരി, എനിക്കെന്തോ ഒരു വല്ലായ്മ.”
സോഫയിൽ ഇരുന്നുകൊണ്ട് ടിവി കാണുകയായിരുന്ന എബ്രഹാം പറഞ്ഞു.

“എന്തുപറ്റി ഇച്ചായ?”

“എബിയ്ക്ക് എന്തോ അപകടം വരാൻ നിൽക്കുന്നപോലെ ഒരു തോന്നൽ. മതി അവന്റെ ജോലി, നീയവനോട് തിരികെ വരാൻ പറയ്.

“ആ, ഉവ്വ് നല്ല കഥ. ഇച്ചായൻ അന്നുപറഞ്ഞപ്പോൾ കേട്ട മറുപടി ഓർമ്മയില്ലേ. അവനെ അവന്റെ ഇഷ്ടങ്ങൾക്കൊത്തു വിട്ടുകൊടുക്ക്. ”

“നീയവനെയൊന്നുവിളിച്ചേ.”

“എന്റെ മാതാവേ, ഇങ്ങേരെക്കൊണ്ടു തോറ്റു.”
മേരി ഫോണെടുത്ത് എബിയെ വിളിച്ചു.

5 Comments

  1. Where is next part of anna i mean anna 5

    Anna 5 evide pattanezhathanam ketto

    Please write anna 5 faster

    Pinne oru karyam ithuvareyullathe valare nanayirunu

    Your stories are very nice

  2. where is the next part

Comments are closed.