അന്ന – 4 224

ചുമരിലേക്ക് ചാരിനിറുത്തി അന്ന അയാളെ ഭൂമിയെ സ്പര്ശിക്കാതെ എടുത്തുയർത്തി നിലത്തേക്ക് വീശിയെറിഞ്ഞു. ചലനമറ്റ ശരീരമായി ആ മധ്യവയസ്ക്കൻ ചുമരിന്റെ ഒരു മൂലയിൽ ചെന്നുവീണു.

“അന്നാ.. ”
കുളികഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ എബി അവളെ കാണാത്തതുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് നോക്കി.

കുറച്ചപ്പുറം മാറി ഒരു ബാൽക്കണിയുണ്ട് അവിടെനിന്നുനോക്കിയാൽ നഗരത്തിന്റെ ഒരുഭാഗം വളരെ വ്യക്തമായി കാണാം.

“ആഹാ, താനിവിടെ നിൽക്കാണോ പോണ്ടേ?
പിന്നിലൂടെവന്ന് എബി ചോദിച്ചു.

“മ്.. പോകാം.”
അവൾ പറഞ്ഞു.

“താനെന്താടോ പെട്ടന്ന് ഓഫായത്. മ്.?”

“ഏയ്‌ ഒന്നുല്ല സർ, ”
അന്ന പറഞ്ഞു.

“ഈ സാറേ എന്നുള്ള വിളിയൊന്നു അവസാനിപ്പിക്കണം. എന്തോ വല്ലാത്ത ഒരു അകൽച്ച അടുത്തറിയുന്ന ആരും അങ്ങനെ വിളിക്കാറില്ല. എബി അതുമതി. ഓക്കെ.?”
അടഞ്ഞുകിടക്കുന്ന വാതിൽ തുറന്നുകൊണ്ട് അവൻ പറഞ്ഞു.

“ഓക്കെ സർ.”

“ദേ പിന്നേം..”

“ഹഹഹ, സോറി..”

എബിയിടെ ഒരു ബാഗ് അന്നയെ ഏല്പിച്ചു അവൻ മുറിപൂട്ടി പുറത്തേക്കിറങ്ങി.
ആളൊഴിഞ്ഞ ഇടനാഴികയിലൂടെ അവർ നടന്നു. റിസപ്ഷനിൽ ബില്ലടച്ച്‌ എബി ആ മധ്യവയസ്ക്കനെ കാത്തുനിന്നു.

“വരുന്നില്ലേ?”
മുൻപേ നടന്ന അന്ന തിരിഞ്ഞുനിന്നുകൊണ്ട് ചോദിച്ചു.

5 Comments

  1. Where is next part of anna i mean anna 5

    Anna 5 evide pattanezhathanam ketto

    Please write anna 5 faster

    Pinne oru karyam ithuvareyullathe valare nanayirunu

    Your stories are very nice

  2. where is the next part

Comments are closed.