അന്ന – 4 224

“ഒരു പത്തുമിനിറ്റ് താനിവിടെയിരിക്ക് ഞാനൊന്നു ഫ്രഷ് ആവട്ടെ.”
എബി ടർക്കിയുമായി ബാത്റൂമിലേക്ക് നടന്നു. വാതിലടച്ചു എന്നുറപ്പുവരുത്തിയ അന്ന പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് എത്തിനോക്കി. ആളൊഴിഞ്ഞ ഇടനാഴികയിലൂടെ അവൾ മുന്നോട്ട് നടന്നു.
അല്പം ദൂരെയായി കറുത്തരൂപമുള്ള ആ മധ്യവയസ്ക്കൻ അന്നയ്ക്ക് എതിർദിശയിൽകൂടെ നടന്നുവരുന്നതുകണ്ടപ്പോൾ അവൾ അടഞ്ഞുകിടക്കുന്ന ഒരു മുറിയ്ക്കുള്ളിലേക്ക് കയറി.

“ആരാ അത്. ”
ഒരു നിഴൽ മറയുന്നതുകണ്ട മധ്യവയസ്ക്കൻ അടഞ്ഞുകിടക്കുന്ന ആ മുറിയുടെ അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു.

അടഞ്ഞുകിടക്കുന്ന വാതിൽ അയാൾ പതിയെ അകത്തേക്ക് തള്ളിയപ്പോൾ അത് തുറന്നു. അകത്തേക്ക് കയറിയ മധ്യവയസ്ക്കൻ ചുറ്റിലും കണ്ണോടിച്ചു.
മുറിയിലാകെ ഭയാനകരമായ അന്ധകാരം വ്യാപിച്ചിരിക്കുന്നു.

“ഇത് പൂട്ടിയതാണല്ലോ? ആരാ..അവിടെ..?”
അയാൾ വീണ്ടും ചോദിച്ചു.
ആൾപാർപ്പില്ലാത്ത മുറിയിൽ ചെന്നപോലെയായിരുന്നു അവിടം, പൊടിപടലങ്ങളുടെ ഗന്ധം.
പെട്ടന്ന് തന്റെ പിന്നിൽ ആരോ നിൽക്കുന്നതായി തോന്നിയ അയാൾ തിരിഞ്ഞുനോക്കിയതും ഭയന്നുവിറച്ച് പിന്നിലേക്ക് വീണതും ഒരുമിച്ചായിരുന്നു.
വെളുത്ത ഫ്രോക്ക് ഇട്ടുകൊണ്ട് അന്ന.
അവളുടെ കണ്ണുകളിലെ കൃഷ്ണമണികൾ നീലനിറമുള്ളതായിരുന്നു. അഴിഞ്ഞുവീണ മുടിയിഴകൾ പിന്നിലേക്ക് പാറിനടന്നു

“അവൻ എന്റേതാണ്. അവന്റെ ശരീരത്തിൽ ഒരുതരി മണ്ണിട്ടാൽ പിന്നെ ആരും ജീവനോടെ കാണില്ല. നീയെന്താ പറഞ്ഞേ? കിളിന്ത് കൊച്ചാണെന്നോ, എന്താ വേണോ നിനക്കെന്നെ? വാ എടുത്തോ.”
അന്ന നിലം സ്പർശിക്കാതെ അയാളുടെ അരികിലേക്ക് ഒഴുകിചെന്നു.
ഒരുനിമിഷം അവൾ കണ്ണുകൾ അടച്ച് തുറന്നപ്പോഴേക്കും നീലനിറമുള്ള കൃഷ്ണമണികൾ അപ്രത്യക്ഷമായിരുന്നു. പകരം വെളുത്തപ്രതലം മാത്രം.

അയാൾ ഉച്ചത്തിൽ അലറി വിളിക്കാൻ തുനിഞ്ഞെങ്കിലും നിമിഷനേരം കൊണ്ട് അന്ന അവളുടെ കൈകളാൽ അയാളുടെ കഴുത്തിൽ പിടിമുറുക്കിയിരുന്നു അവളുടെ കൂർത്തനഖങ്ങൾ അയാളുടെ കഴുത്തിലേക്ക് ഇറങ്ങിചെന്നു. കഴുത്തിന് പിന്നിലൂടെ ചുടുരക്തം പുറത്തേക്ക് തള്ളി. വെളുത്ത ഫ്രോക്കിന്റെ മുകളിലേക്ക് രക്തം ഒലിച്ചിറങ്ങിയതുകണ്ടപ്പോൾ അയാളുടെ സമനിലതെറ്റി.

5 Comments

  1. Where is next part of anna i mean anna 5

    Anna 5 evide pattanezhathanam ketto

    Please write anna 5 faster

    Pinne oru karyam ithuvareyullathe valare nanayirunu

    Your stories are very nice

  2. where is the next part

Comments are closed.