“പോകാം.”
ഗിയർ മാറ്റിക്കൊണ്ട് എബി ചോദിച്ചു.
“മ് പോകാം.”
ചെമ്പൻകുന്നിൽനിന്നും അവർ ഇറങ്ങി ഹൈവേയിലേക്ക് കയറി. ഫ്രീലാന്റ് ഹോളിഡേയ്സിന്റെ കാഞ്ഞിരപ്പള്ളിയിലുള്ള ബ്രാഞ്ചിലേക്കായിരുന്നു അവരുടെ യാത്ര. ഏകദേശം ഒരുമണിക്കൂറോളം യാത്രചെയ്ത് അവർ ഓഫീസിലേക്ക് ചെന്നുകയാറുമ്പോൾ റിസപ്ഷനിൽ അഞ്ജലി ഉണ്ടായിരുന്നു.
“എബി, എബി എബ്രഹാം.”
അവൻ സ്വയം പരിചയപ്പെടുത്തി.
“ഓഹ്, രാവിലെവരും എന്നുകരുതി.”
“നമ്മള് വാങ്ങിയ ആ പ്രോപ്പർട്ടിയുമായി ചില ഇഷ്യൂ, അതാണ് വൈകിയത്.
ഇത് അന്ന, ആർക്കിടെക്ച്ചറാണ്.”
“ഹെലോ..”
അഞ്ജലി അവൾക്ക് ഹസ്തദാനം നൽകാൻ വേണ്ടി കൈ നീട്ടി. അഞ്ജലിയുടെ വലതുകൈയിൽ എന്തോ മന്ത്രിച്ചുകെട്ടിയ ചരടുകൾ കണ്ടപാടെ അന്ന തന്റെ കൈകൾ പിന്നോട്ട് വലിച്ചു.
“നമസ്കാരം.”
കൈകൾ കൂപ്പി അന്ന പറഞ്ഞു.
“സർ ഇരിക്കൂ ഫയൽ ഞാനിപ്പോ കൊണ്ടുവരാം.”
അഞ്ജലി എഴുന്നേറ്റ് പോയപ്പോൾ എബി അന്നയുടെ അടുത്തേക്ക് വന്നു.
“കമ്പനി അക്കമെഡേഷൻ തന്നിട്ടുണ്ട് ഹോട്ടൽ പ്ലാസയിൽ. തന്റെ റൂമെവിടെയാണ്, ?”
“ടൗണിൽ നിന്ന് കുറച്ചുമാറി, പോകുന്ന വഴിയിൽ അവിടെകയറാം.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് അന്ന പറഞ്ഞു.
അപ്പോഴേക്കും അഞ്ജലി ഫയലുമായി തിരികെ വന്നിരുന്നു.
എബി ആ ഫയലുകൾ മേശപ്പുറത്ത് വച്ചിട്ട് തുറന്നുനോക്കി.
??
Where is next part of anna i mean anna 5
Anna 5 evide pattanezhathanam ketto
Please write anna 5 faster
Pinne oru karyam ithuvareyullathe valare nanayirunu
Your stories are very nice
where is the next part
Nxt part evade
Nxt evde