അന്ന – 4 224

അല്പം ദൂരെനിന്നു അവൾ നടന്നുവരുന്നത് എബി നോക്കിനിന്നു. സത്യത്തിൽ അത്രയും സൗന്ദര്യമുള്ള കുട്ടിയെ ഈയടുത്ത കാലത്തൊന്നും എബി കണ്ടിരുന്നില്ല. അവളുടെ ആ കണ്ണുകളിലേക്ക് നോക്കുമ്പോൾതന്നെ ഒരനുഭൂതി തോന്നുന്നത് സർവ്വസാധാരണമാണ്. തിങ്ങിനിൽക്കുന്ന അവളുടെ കൺപീലികൾ മിഴികളെ മറയ്ക്കുമ്പോൾ ഒരു ലോകം ഇരുട്ടിലാകുന്നപോലെയായിരുന്നു അവന് തോന്നിയത്.

“ഷി ഈസ് അന്ന. ആർക്കിടെക്ച്ചറാണ്. ജോലിസംബന്ധമായി കുറച്ചുദിവസം ഞങ്ങൾ ഇവിടെയുണ്ടാകും.”
എൻക്വയറിക്കുവന്ന പോലീസുകാരന് എബി അന്നയെ പരിചയപ്പെടുത്തികൊടുത്തു.

“മ്.. ശ്രദ്ധിക്കണം. ചുറ്റിലൊന്നും ആൾതാമസമില്ലാത്ത സ്ഥലമാണ്. സീ ഇതുതന്നെ കണ്ടില്ലേ? ഇന്നലെ സംഭവിച്ചതാണ് ഇന്നാണ് പുറംലോകമറിയുന്നത്.”

“മ്, ഐ നോ സർ”
അത്രയും പറഞ്ഞ് എബി അവിടെനിന്നും തിരിഞ്ഞുനടന്നു. കൂടെ അന്നയും.

കോണിഫെർ വില്ലയുടെ ചുറ്റുഭാഗവും എബി നടന്നുകണ്ടു. അപ്പോഴാണ് അവന്റെ ശ്രദ്ധയിലേക്ക് ഒരുകാര്യം ഓർമ്മവന്നത്. സ്വപ്നത്തിൽ കണ്ട, ആകാശംമുട്ടെ വളർന്നുനിൽക്കുന്ന രണ്ടു വൻ മരങ്ങൾ. അവൻ തീക്ഷ്ണമായി അവയെ നോക്കി.
ആ വൃക്ഷത്തിന്റെ പിന്നിൽ ആരോ ഒളിഞ്ഞു നിൽക്കുന്നതായി തോന്നിയ എബി ഒരു നിമിഷം അവിടെനിന്നു.

“എന്താ സർ.?”
എബിയുടെ ഭാവമാറ്റത്തിൽ സംശയം തോന്നിയ അന്ന ചോദിച്ചു.

“താൻ ആ വലിയ മരങ്ങൾ കാണുന്നുണ്ടോ?

“ഹഹഹ, ഞാൻ കണ്ണുപൊട്ടിയൊന്നുമല്ല.. എനിക്ക് കാണാം.”

“ഹാ, തമാശകളാ അന്നാ, അതിന്റെ പിന്നിൽ ആരോ ഒളിഞ്ഞുനിൽക്കുന്നതായി കാണുന്നുണ്ടോ?”
എബി സ്വകാര്യമായി പറഞ്ഞു.

“ദേ, സാറേ ചുമ്മാ ആളെ പേടിപ്പിക്കല്ലേ?”
അന്ന പിന്നിലേക്ക് ചുവടുകൾ വച്ചുകൊണ്ട് പറഞ്ഞു.

5 Comments

  1. Where is next part of anna i mean anna 5

    Anna 5 evide pattanezhathanam ketto

    Please write anna 5 faster

    Pinne oru karyam ithuvareyullathe valare nanayirunu

    Your stories are very nice

  2. where is the next part

Comments are closed.