അന്ന – 4 224

“നോക്ക് എബി പുറത്ത് നല്ല മഴപെയ്യാൻ സാധ്യതയുണ്ട്. പണ്ട് ഞാനും സാമും കുറെ മഴ നനഞ്ഞിട്ടുണ്ട്. അന്ന് ഞാനും സാമും പള്ളിയിൽ ക്വയർ പാടാൻ പോകും. ഒരു ദിവസം ഞങ്ങൾ മടങ്ങിവരുമ്പോൾ നല്ല മഴ. കയറിനിൽക്കാൻ ഒരിടമില്ലാത്തതുകൊണ്ട് മഴ മുഴുവനും നനഞ്ഞു. ഒടുവിൽ ഓടിക്കയറിത് അടുത്തുള്ള ഓലമേഞ്ഞ ഇടിഞ്ഞുവീഴാറായ ഒരു ഷെഡിലായിരുന്നു.
അവിടെയാണ് വൈകുന്നേരങ്ങളിൽ നാട്ടിലുള്ളവർ ചീട്ട് കളിക്കുന്നത്. മഴ വരുന്നതുകൊണ്ട് അവരെല്ലാം നേരത്തെതന്നെ വീടുകളിൽ പോയിരിക്കണം. ഞങ്ങൾ ഓടിക്കയറുമ്പോൾ ആരുമുണ്ടായിരുന്നില്ല അവിടെ. അന്നുമുതലാണ് സാമിനോട് എനിക്ക് പ്രണയം തുടങ്ങിയത്.”

“എന്നിട്ട്.?”
നല്ല ഒരു കേൾവിക്കാരൻ ഈ നിലയിൽ എബി ചോദിച്ചു.

“എന്റെ പിന്നിൽ നിൽക്കുകയായിരുന്ന അവന്റെ ശ്വാസോച്ഛ്വാസം എന്റെ കഴുത്തിൽ വന്നുപതിക്കുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ നല്ല തണുപ്പിലും ഇളം ചൂടുള്ള ആ ശ്വാസം ഞാൻ ആസ്വദിക്കുകയായിരുന്നു.
പെട്ടന്ന് ശക്തമായ ഇടിയും കാറ്റും വന്നപ്പോൾ അവൻ എന്റെ അരയിലൂടെ കൈയിട്ട് കെട്ടിപിടിച്ചു. പാവത്തിന് ഇടി ഭയങ്കര പേടിയായിരുന്നു. അവന്റെ കൈകൾ എന്നെ ആവരണം ചെയ്തപ്പോൾ ഒരു വൈദ്യുതി പ്രവഹിക്കുന്നപോലെയായിരുന്നു എനിക്ക് തോന്നിയത്. ”

“ആഹാ, എന്താ ഫീൽ.. മഴ പ്രണയം.”
എബി ഇടയിൽ കയറി പറഞ്ഞപ്പോൾ അവൾ തന്റെ രണ്ടുകൈയും ചേർത്തുപിടിച്ചു.

“എന്നിട്ട്,?”

“ഇടി പോയ്ക്കഴിഞ്ഞപ്പോൾ അവൻ കൈകൾ പിൻവലിക്കാൻ ശ്രമിച്ചു. പക്ഷെ എന്നെ ആവരണം ചെയ്ത ആ കൈകളെ ഞാൻ മുറുക്കെ പിടിച്ചു. മറ്റൊരാൾക്കും തരാൻ കഴിയാത്ത ആ സ്നേഹം സാമിൽ നിന്നും എനിക്ക് കിട്ടുന്നകാലം വരെ”

“മനസിലായില്ല.”
സംശയത്തോടെ എബി ചോദിച്ചു.

തുടരും…

5 Comments

  1. Where is next part of anna i mean anna 5

    Anna 5 evide pattanezhathanam ketto

    Please write anna 5 faster

    Pinne oru karyam ithuvareyullathe valare nanayirunu

    Your stories are very nice

  2. where is the next part

Comments are closed.