“ഹോ, എന്റെ കർത്താവേ.”
വാതിൽ തുറന്ന് അകത്തേക്ക് കയറിയ
എബി ദീർഘശ്വാസമെടുത്ത് കട്ടിലിൽ ഇരുന്നു. കൂടെ അന്നയും.
“എബി, ഇനിയെന്താ പ്ലാൻ ?”
അന്നചോദിച്ചപ്പോൾ അവൻ ബാഗുതുറന്ന് തന്റെ ലാപ്ടോപ്പ് ഓൺചെയ്തു.
ഡെസ്ക്ക്ടോപ്പിൽ എബിയുടെ ഫോട്ടോ കണ്ട അന്ന ഒരുനിമിഷം അവനെയും ലാപ്പിനേയും മാറിമാറി നോക്കി.
“എബിയ്ക്ക് പ്രണയമൊന്നുമില്ലേ?”
അന്നയുടെ ചോദ്യത്തിന് ഉത്തരമായി അവനൊരു പുഞ്ചിരി മാത്രമാണ് സമ്മാനിച്ചത്.
“തനിക്ക് ഇല്ലേ ഈ പറഞ്ഞ പ്രണയം.?”
ചോദ്യം തിരിച്ചു ചോദിച്ചപ്പോൾ അവളുടെ മുഖഭാവം മാറുന്നത് എബി ശ്രദ്ധിച്ചു.
“ഉണ്ടായിരുന്നു, ഇപ്പോൾ ഇല്ല. സാം, സാം സെബാസ്റ്റ്യൻ. അതാണ് അവന്റെ പേര്.”
പാവം അവന്റെ വലത്തെ കാലിന് നീളം കുറവായിരുന്നു. സഹതാപത്തോടെ അവൾ പറഞ്ഞു.
“അയാളിപ്പോൾ എവിടെയാണ്?”
ആകാംക്ഷയോടെ എബി ചോദിച്ചു.
“ആള് ഇവിടെയില്ല..”
അന്നയുടെ മറുപടി കേട്ടപ്പോൾ എബി ഒന്നുപുഞ്ചിരിച്ചു.
അവൾ എഴുന്നേറ്റ് ജാലകത്തിന്റെ കർട്ടൻ രണ്ടുകൈയും ഉപയോഗിച്ച് തുറന്നു.
പുറത്ത് പെയ്യാൻ വിതുമ്പി നിൽക്കുന്ന മഴ.
??
Where is next part of anna i mean anna 5
Anna 5 evide pattanezhathanam ketto
Please write anna 5 faster
Pinne oru karyam ithuvareyullathe valare nanayirunu
Your stories are very nice
where is the next part
Nxt part evade
Nxt evde