അനാമികയുടെ കഥ 7 [പ്രൊഫസർ ബ്രോ] 325

സീത അവൾ പിച്ചിയ സ്ഥലത്തു പതിയെ ഉഴിഞ്ഞുകൊണ്ട് അവളോട് ദേഷ്യപ്പെട്ടു, അതിനൊരു വളിഞ്ഞ ചിരി ആയിരുന്നു അനാമികയുടെ മറുപടി

“അച്ഛൻ എന്ത്യേ അമ്മേ ….”

“ആ, എനിക്കറിയില്ല”

“ദേഷ്യപ്പെടാതെ സീതക്കുട്ടി. ഞാൻ ചുമ്മാ കാണിച്ചതല്ലെ”

“കൊഞ്ചല്ലേ പെണ്ണെ…അച്ഛൻ ഉമ്മറത്ത് ഉണ്ടാകും പത്രം വായന ആകും”

“അച്ഛൻ ചായ കുടിച്ചോ…”

അനാമിക അത് ചോദിച്ചപ്പോൾ സീത സ്വയം തലയിൽ കൈ വച്ചു

“എല്ലാം നീ കാരണമാ.,ചായ കൊടുക്കാൻ മറന്നു. മാറ് ഞാൻ പോയി കൊടുത്തിട്ട് വരാം”

“വേണ്ട, ഇന്ന് അച്ഛന് ഞാൻ കൊടുക്കാം ചായ.”

സീത അത്ഭുതത്തോടെയും സന്തോഷത്തോടെയും അവളുടെ മുഖത്തേക്ക് നോക്കി.എന്നിട്ട് കഴുകി വച്ചിരുന്ന ഒരു കപ്പിൽ ചായ പകർത്തി അനാമികയുടെ നേരെ നീട്ടി

“അച്ഛാ… ചായ…”

പത്രത്തിൽ കണ്ണും നട്ട് ഇരിക്കുകയായിരുന്ന രാഘവൻ അനാമികയുടെ ശബ്ദം കേട്ടാണ് മുഖം ഉയർത്തി നോക്കുന്നത് ,കുറച്ചു നാളുകൾക്ക് ശേഷം സ്നേഹത്തോടെ തന്റെ മകളിൽ നിന്നും ഉള്ള അച്ഛാ എന്നുള്ള ആ വിളി അയാളുടെ കണ്ണുകളെ ഈറനണിയിച്ചു

“എന്താ അച്ഛാ ഇങ്ങനെ നോക്കുന്നത്”

“ഏയ്യ്… ഒന്നൂല്ല മോളെ”

തന്റെ നിറഞ്ഞ കണ്ണുകൾ അവൾ കാണാതെ ഇരിക്കുവാനായി അയാൾ മുഖം വെട്ടിച്ചു, പക്ഷെ അനാമിക അത് കണ്ടിരുന്നു എന്നാലും അവൾ അതിനെക്കുറിച്ച് ഒന്നും സംസാരിച്ചില്ല

“അച്ഛാ…എന്നും ഞാനല്ലേ അച്ഛന് പത്രം വായിച്ചു തരാറ്,ഇന്നും ഞാൻ തന്നെ വായിച്ചു തരാം ഇങ്ങു താ”

രാഘവന്റെ കയ്യിൽ ചായ നൽകിക്കൊണ്ട് അവൾ അയാളുടെ കയ്യിൽ നിന്നും പത്രം കൈക്കലാക്കി

രാഘവൻ ഇരുന്ന ചാരുകസേരയുടെ അരികിലായി നിലത്തിരുന്നുകൊണ്ട് അവൾ അയാൾക്കായി വാർത്ത വായിച്ചു തുടങ്ങി, അനാമിക വായിക്കുന്ന വാർത്തകളെക്കാളും അയാളുടെ മനസ്സിൽ പതിഞ്ഞത് കുറച്ചു നാളുകളായി അയാൾക്ക് നഷ്ടപ്പെട്ടിരുന്ന അവളുടെ സാമീപ്യവും സ്നേഹവും ആണ്, യാന്ത്രികമായി അയാളുടെ കൈ വിരലുകൾ അവളുടെ മുടിയെ തലോടുവാൻ തുടങ്ങി

“അപ്പൊ അതാണ് ഇന്നത്തെ പ്രധാന വാർത്തകൾ, വാർത്തകൾ വായിച്ചത് അനാമിക എന്ന അച്ഛന്റെ അനു”

പത്രം വായന അവസാനിപ്പിച്ച് രാഘവന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ എഴുന്നേറ്റു.

“മോളെ…ഒന്ന് നിൽക്ക്”

രാഘവന്റെ കയ്യിൽ നിന്നും അയാൾ കുടിച്ച ചായയുടെ കപ്പും വാങ്ങി അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങിയ അനാമികയെ അയാൾ പിന്നിൽ നിന്നും വിളിച്ചു.

“അച്ഛാ…അച്ഛൻ പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം,പക്ഷെ അച്ഛൻ ഇനി അതിനെക്കുറിച്ചൊന്നും പറയണ്ട എനിക്ക് അച്ഛനോട് ഒരു പിണക്കവും ഇല്ല.എല്ലാവരും തെറ്റുകൾ ചെയ്തിട്ടില്ലേ അച്ഛാ…അച്ഛൻ എന്നെ എത്ര സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം അത് മതി അച്ഛാ എനിക്ക്…പിന്നെ ഞാൻ അമ്മയോട് ഒരു കാര്യം പറഞ്ഞിരുന്നു അമ്മ പറഞ്ഞിരുന്നോ…”

അനാമികയുടെ വാക്കുകൾ അയാൾക്കൊരു ആശ്വാസം ആയിരുന്നു, അയാളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു

“ആ, അമ്മ പറഞ്ഞിരുന്നു.ഗൗതമും അച്ചുവും തമ്മിൽ ഉള്ള വിവാഹ കാര്യം അല്ലെ, അച്ചുവിന്റെ അഭിപ്രായം എന്താ…അവൾക്ക് സമ്മതം ആണെങ്കിൽ അളിയനോട് ഞാൻ സംസാരിക്കാം.”

“പക്ഷെ അച്ഛാ…അമ്മാവൻ”

“അറിയാം മോളെ, അളിയൻ എല്ലാം കേട്ടുകഴിയുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല, പക്ഷെ എല്ലാം ഏറ്റുപറയേണ്ട ആൾ ഞാൻ ആണ് അമ്മയല്ല.അതെല്ലാം പിന്നെ ഉള്ള കാര്യം അല്ലെ…ആദ്യം അച്ചു എന്ത് പറഞ്ഞു എന്ന് പറ,എന്താ അവളുടെ അഭിപ്രായം…”

“അവൾക്ക് താൽപര്യക്കുറവ് ഒന്നും ഇല്ല,എന്നാലും അവൾക്ക് ഏട്ടനെ ഒന്ന് കാണണം എന്ന് പറഞ്ഞു…”

“അപ്പൊ അവർ തമ്മിൽ ഉള്ള കൂടിക്കാഴ്ച്ച ഒക്കെ കഴിയട്ടെ എന്നിട്ട് തീരുമാനിക്കാം എന്ത് ചെയ്യണം എന്ന്,”

“മ്മ് ,ശരി അച്ഛാ..എന്നാൽ ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ കുറച്ചു പണി ഉണ്ട്”

58 Comments

  1. പ്രൊഫസർ അണ്ണാച്ചി… ഇത്‌ വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട്‌ അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️

    1. ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…

      അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഏട്ടാ….
        എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….

        ????

  2. രാഹുൽ പിവി

    അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️

    അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️

    ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?

    അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??

    ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യുമോ…

        1. പ്രാണേശ്വരി pdf പോസ്റ്റ്‌ ചെയ്തതാണല്ലോ ബ്രോ

Comments are closed.