അനാമികയുടെ കഥ 7 [പ്രൊഫസർ ബ്രോ] 325

“അച്ചുവിന് ഞാൻ അറിയാതെ ഒരിഷ്ടമൊ… ഏയ്യ്…”

“എന്നാലും അവളുടെ ഇഷ്ടം അറിയണ്ടേ നീ ഒന്ന് വിളിച്ചു നോക്ക്”

“ഞാൻ വിളിച്ചോളാം, അമ്മ പൊയ്ക്കോ…”

“അതെന്താ ഇപ്പൊ വിളിച്ചാൽ. എനിക്കും കൂടി കേൾക്കാല്ലോ അവൾ എന്താ പറയുന്നത് എന്ന്”

“അങ്ങനെ കേൾക്കണ്ട, ഞാൻ നാളെ പറയാം അവൾ എന്താ പറഞ്ഞത് എന്ന്”

“എന്താടി എന്നെ ഓടിക്കാൻ ഇത്ര ദൃതി,”

സീതയുടെ ആ ചോദ്യത്തിൽ ഒരു സംശയം നിഴലിച്ചിരുന്നു

“ഒന്നൂല്ല അമ്മേ …എനിക്ക് അമ്മയുടെ അടുത്ത് നിന്ന് അവളോട് ഈ കാര്യം സംസാരിക്കാൻ ചമ്മലാ ,അതാ ”

“ഹ്മ്മ് ശരി …ശരി”

സീത അനാമികയുടെ മുറിയുടെ പുറത്തേക്ക് നടന്നു,വാതിലിന് അടുത്തെത്തിയ സീത ഒന്ന് നിന്നു

“മോളെ, ഞാൻ പറഞ്ഞത് …., അച്ഛനോട് സംസാരിക്കുന്ന കാര്യം”

“ഓർമയുണ്ട് അമ്മേ…ഞാൻ സംസാരിച്ചോളാം”

സീത തന്റെ പിന്നിൽ അനാമികയുടെ മുറിയുടെ വാതിൽ ചാരിയിട്ട് തന്റെ മുറിയിലേക്ക് നടന്നു

സീത പോയതും അനാമിക ഫോൺ എടുത്ത് അച്ചുവിനെ നമ്പർ ഡയൽ ചെയ്തു

“ആ…പറ മോളെ എന്താ വിശേഷം…ഏട്ടന്റെ വീട്ടിൽ പോയിട്ട് എന്തായി, ഏട്ടനും അമ്മയും ഒക്കെ സുഖമായി ഇരിക്കുന്നോ”

“അവരൊക്കെ സുഖമായി ഇരിക്കുന്നു അച്ചൂസേ…അമ്മയും ഞാനും കൂടി രാവിലെ പോയിട്ട് ഉച്ച കഴിഞ്ഞാ വന്നത്,ലക്ഷ്മിയമ്മക്ക് എന്നെ എന്തിഷ്ടാണ് എന്നറിയോ…പാവം അമ്മയാ…”

“അപ്പൊ ഏട്ടനോ…”

“ഓഹ്‌,ഏട്ടൻ പ്രിത്യേകിച്ച് ഒന്നും പറഞ്ഞില്ല,”

“അതെന്താടി ഒരു താല്പര്യം ഇല്ലാത്തത് പോലെ”

“എന്റെ താല്പര്യം അവിടെ നിൽക്കട്ടെ,നിനക്കെന്താ എന്റെ ഏട്ടനെക്കുറിച്ച് അറിയാൻ ഇത്ര താല്പര്യം”

“എന്റെ പൊന്നോ… ഒന്നൂല്ലേ അവളും അവളുടെ ഒരു ചേട്ടനും,…ഹ്മ്മ്”

അച്ചുവിന്റെ കുശുമ്പോടെ ഉള്ള ആ മൂളൽ കേട്ടപ്പോൾ ഇതാണ് എല്ലാം പറയാനുള്ള സമയം എന്ന് അനാമികക്ക് തോന്നി

“അച്ചൂ…ഞാൻ ഒരു കാര്യം പറയാനാ വിളിച്ചത്,നിനക്ക് ഇഷ്ടമാകുമോ എന്നറിയില്ല,ഇഷ്ടമായില്ലെങ്കിൽ പറയണം”

“എന്താ അനൂ, ഭയങ്കര ഗൗരവത്തിൽ ആണല്ലോ”

“കുറച്ചു ഗൗരവം ഉള്ള കാര്യം ആണ്, അതുകൊണ്ട് നീ ശ്രദ്ധിച്ചു കേട്ടിട്ട് നന്നായി ആലോചിച്ചു മാത്രം പറഞ്ഞാൽ മതി”

“ശരി നീ പറ”

“എന്റെ ഏട്ടനെക്കുറിച്ച് എന്താ നിന്റെ അഭിപ്രായം”

“എന്താ മോളെ ഉദ്ദേശം…”

“നീ ഞാൻ ചോദിച്ചതിന് മറുപടി പറ”

“നീ പറഞ്ഞ അറിവ് മാത്രമല്ലേ ഉള്ളു,അതിൽ നിന്നും ആള് പാവമാണെന്നു തോന്നുന്നു ”

“അച്ചൂ…എന്റെ ഏട്ടനെ കല്യാണം കഴിക്കാൻ പറ്റുമോ നിനക്ക് ”

അനാമിക പെട്ടന്നങ്ങനെ ചോദിച്ചപ്പോൾ കുറച്ചു സമയം അച്ചുവിന്റെ ഭാഗത്തു നിന്നും സംസാരം ഒന്നും ഉണ്ടായില്ല,

“അച്ചൂ…നിനക്ക് താല്പര്യം ഇല്ലെങ്കിൽ പറഞ്ഞാൽ മതി”

“എടി…ഞാൻ പിന്നെ വിളിക്കാം”

അനാമിക ഒന്നും പറയുന്നതിന് മുൻപേ അച്ചു ഫോൺ കട്ട്‌ ചെയ്തിരുന്നു

അനാമിക വീണ്ടും അവളെ വിളിക്കാനായി ഒരുങ്ങി, പിന്നെ ആലോചിച്ചപ്പോൾ അവൾക്ക് ചിന്തിക്കാൻ കുറച്ചു സമയം കൊടുക്കാം എന്ന് കരുതി ആ ഉദ്യമം ഉപേക്ഷിച്ചു

58 Comments

  1. പ്രൊഫസർ അണ്ണാച്ചി… ഇത്‌ വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട്‌ അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️

    1. ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…

      അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഏട്ടാ….
        എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….

        ????

  2. രാഹുൽ പിവി

    അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️

    അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️

    ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?

    അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??

    ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യുമോ…

        1. പ്രാണേശ്വരി pdf പോസ്റ്റ്‌ ചെയ്തതാണല്ലോ ബ്രോ

Comments are closed.