അനാമികയുടെ കഥ 7 [പ്രൊഫസർ ബ്രോ] 325

“ആ …നീ എന്തേലും കാട്ട്…ഇപ്പോ ഞാൻ വന്നത് അതിനല്ല വേറൊരു കാര്യം പറയാനാ”

“എന്താമ്മേ”

മടിച്ചു മടിച്ചാണെങ്കിലും സീത പറഞ്ഞ് തുടങ്ങി

“മോളെ നിന്നോട് ഞാൻ ഒരിക്കൽ പറഞ്ഞ കാര്യമാ, നീ അച്ഛനോട് സംസാരിക്കാറില്ല എന്ന് പറഞ്ഞു അച്ഛന് ഭയങ്കര വിഷമമാ , ആ മനുഷ്യൻ ഇന്ന് പുറത്ത് പോലും പോയിട്ടില്ല .പതിവില്ലാതെ ഇന്ന് പകൽ സമയം കുടിക്കുകയും ചെയ്തു. നിനക്ക് അച്ഛനോട് ഒന്ന് സംസാരിച്ചൂടെ”

“അമ്മേ …അച്ഛനോട് എനിക്കൊരു ദേഷ്യവും ഇല്ല, ഞാൻ എപ്പോ അച്ഛന്റെ മുഖത്തു നോക്കിയാലും അച്ഛൻ ഒരു കുറ്റബോധത്തോടെ മുഖം കുനിക്കും, ആ മുഖത്തു നോക്കി ഞാൻ എങ്ങനെയാ സംസാരിക്കുന്നത്.,എനിക്കെന്റെ അച്ഛനെ അങ്ങനെ കാണാൻ പറ്റുന്നില്ല അതാ ഞാൻ അധികം അച്ഛന്റെ മുന്നിൽ പെടാതെ നടക്കുന്നത്”

“മോൾ നാളെ അച്ഛനോട് സംസാരിക്കണം കേട്ടോ…അച്ഛന് പറയാനുള്ളത് മുഴുവൻ കേൾക്കുകയും ചെയ്യണം”

“ശരിയമ്മേ…”

“മോളെ ഞാൻ വേറെ ഒരു കാര്യം കൂടി പറയാനാണ് വന്നത്, നിനക്ക് ഞങ്ങളോട് ദേഷ്യം കാണും അല്ലെ നിന്നെ വിശ്വസിക്കാത്തതിന് …മോള് ഞങ്ങളോട് ക്ഷമിക്കണം”

“അമ്മ ഇതെന്തൊക്കെയാ പറയുന്നത്, എനിക്ക് നിങ്ങളോട് യാതൊരു ദേഷ്യവും ഇല്ല,ആദ്യം ഒരു സങ്കടം ഉണ്ടായിരുന്നു നടന്നതെല്ലാം ഏട്ടൻ പറഞ്ഞ് തന്നപ്പോൾ അതും മാറി, എന്റെ അമ്മയെയും അച്ഛനെയും എനിക്ക് തിരിച്ചു കിട്ടിയില്ലേ പിന്നെ എനിക്കെന്റെ ഏട്ടനെ കിട്ടിയില്ലേ വേറെന്താ വേണ്ടത് എനിക്ക്”

സീത സന്തോഷത്തോടെ അവളെ ചേർത്ത് നിർത്തി ആ നെറുകയിൽ തലോടി

“അല്ല എന്തായിരുന്നു ഏട്ടനും അനിയത്തിയും കൂടി ഒരു സ്വകാര്യം, ലക്ഷ്മി ചോദിച്ചിട്ടും നിങ്ങൾ പറഞ്ഞില്ല എന്നോട് പറഞ്ഞൂടെ…”

“ഞാൻ അമ്മയോട് പറയാൻ ഇരുന്നതാ, അമ്മക്ക് ഇഷ്ടമാകുമോ എന്നറിയില്ല എന്നാലും എന്റെ ഒരു ആഗ്രഹമാണ് ഞാൻ ഇത് ലക്ഷ്മിയമ്മയെയും വിളിച്ചു പറഞ്ഞു അമ്മക്ക് സമ്മതമാണ്…”

“നീ വളച്ചു കെട്ടാതെ കാര്യം പറ പെണ്ണെ…”

“അത്…ഏട്ടന് കല്യാണം ആലോചിക്കുന്നുണ്ടല്ലോ പിന്നെ അച്ചുവിനും ആലോചന നടക്കുന്നുണ്ടല്ലോ…അപ്പൊ നമുക്ക് അച്ചുവിനെ ഏട്ടനെ കൊണ്ട് കല്യാണം കഴിപ്പിച്ചാലോ ,എന്താ അമ്മയുടെ അഭിപ്രായം”

അനാമിക സംസാരം അവസാനിപ്പിച്ച് ഉത്തരത്തിനായി സീതയുടെ മുഖത്തേക്ക് നോക്കി, സീതയുടെ മുഖം മ്ലാനമായിരുന്നു

“എന്താ അമ്മേ… അമ്മക്ക് ഇഷ്ടമല്ലേ…അമ്മ എന്താ ഒന്നും മിണ്ടാത്തത്”

“എനിക്ക് ഇഷ്ടക്കുറവ് ഉണ്ടായിട്ടല്ല മോളെ, ഞാൻ എങ്ങനെ ഈ കാര്യം എന്റെ ഏട്ടനോട് പറയും,ഗൗതം നിന്റെ അച്ഛന്റെ മകൻ ആണെന്ന്, നിന്റെ ഏട്ടൻ ആണെന്ന്. അങ്ങനെ പറഞ്ഞാലും അവർ സമ്മതിക്കുമോ…മോൾക്ക് എന്നോട് പറഞ്ഞിട്ട് ലക്ഷ്മിയോട് പറഞ്ഞാൽ പോരായിരുന്നോ, ഇതിപ്പോ ഏട്ടൻ സമ്മതിച്ചില്ലെങ്കിൽ ആ കാര്യം എങ്ങനെ ലക്ഷ്മിയോട് പറയും.അതാണ് എന്റെ വിഷമം”

“അമ്മാവന്റെയും അമ്മായിയുടെയും കാര്യം എനിക്കറിയില്ല, അമ്മ വേണം അവരോട് സംസാരിക്കാൻ.പക്ഷെ അച്ചുവിന് കുഴപ്പം ഒന്നും ഉണ്ടാവില്ല, എനിക്കിങ്ങനെ ഒരേട്ടൻ ഉള്ള കാര്യം ഞാൻ അവളോട് പറഞ്ഞിരുന്നു ആദ്യം അവൾക്ക് അതൊരു ഷോക്ക് ആയിരുന്നെങ്കിലും പിന്നെ അത് മാറി, ഞാൻ പറഞ്ഞ കഥയിൽ നിന്നും അവൾക്ക് ഏട്ടനെ ഇഷ്ടമായി .പക്ഷെ ഞാൻ അവളോട് ഇങ്ങനെ ഒരു ആലോചനയുടെ കാര്യം പറഞ്ഞില്ല ഇനി വേണം പറയാൻ, അവൾക്ക് ഇഷ്ടമാകും എന്നാണ് എന്റെ വിശ്വാസം”

“പക്ഷെ ഏട്ടനോട് ഞാൻ എങ്ങനെ പറയും,.. എനിക്ക് പേടിയാണ്,പേടി മാത്രമല്ല ഇങ്ങനെ ഒരു സംസാരം മൂലം നിന്റെ അച്ഛനോടുള്ള ഏട്ടന്റെയും ഏട്ടത്തിയുടെയും സമീപനം വരെ മാറിപ്പോകും”

“ഇത്രയും കാലം ഏട്ടനും ലക്ഷ്മിയമ്മയും അനുഭവിച്ച അത്രയും ഒന്നും വരില്ലല്ലോ അമ്മേ അത്, അമ്മാവന് കാര്യം പറഞ്ഞാൽ മനസ്സിലാകും. എന്റെ ഏട്ടനേക്കാൾ നല്ല ഒരാളെ അച്ചുവിന് കിട്ടും എന്ന് അമ്മക്ക് തോന്നുന്നുണ്ടോ.,അമ്മ ഒന്ന് സംസാരിച്ചു നോക്ക്…”

“ശരി ഞാൻ സംസാരിക്കാം.,അതിന് മുൻപ് നീ അച്ചുവിനെ വിളിച്ചു സംസാരിക്ക്.ഇനി അവൾക്ക് വേറെ വല്ല ഇഷ്ടവും ഉണ്ടെങ്കിലോ”

58 Comments

  1. പ്രൊഫസർ അണ്ണാച്ചി… ഇത്‌ വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട്‌ അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️

    1. ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…

      അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഏട്ടാ….
        എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….

        ????

  2. രാഹുൽ പിവി

    അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️

    അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️

    ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?

    അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??

    ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യുമോ…

        1. പ്രാണേശ്വരി pdf പോസ്റ്റ്‌ ചെയ്തതാണല്ലോ ബ്രോ

Comments are closed.