അനാമികയുടെ കഥ 7 [പ്രൊഫസർ ബ്രോ] 325

“ചേട്ടാ …ഞാൻ …മോൾ സംസാരിക്കാത്തതിനാണോ നിങ്ങൾ കുടിച്ചത്, അവളോട് ഒന്ന് സംസാരിക്കാമായിരുന്നില്ലേ, അവൾ കുട്ടിയല്ലേ …,പിന്നെ നമ്മളും അവൾ പറഞ്ഞത് വിശ്വസിച്ചില്ലല്ലോ ആ നമ്മൾ എങ്ങനെ അവളെ കുറ്റം പറയും”

സീതയുടെ ആ ചോദ്യത്തിന് അയാളുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല ,അയാൾ സങ്കടത്തോടെ കട്ടിലിലേക്ക് കിടന്നു.

⚪️ ⚪️ ⚪️ ⚪️ ⚪️

“എടാ ഞാൻ ഒരു ഫോട്ടോ അയച്ചില്ലേ അതിലുള്ള ആളിനെ അറിയുമോ”

“ആ ,ഇപ്പോഴാ ഞാൻ ആ ഫോട്ടോ കണ്ടത്… അത് ഗൗതം ഡോക്ടർ അല്ലെ… നമ്മുടെ മെഡിക്കൽ കോളേജിലെ …”

“ഡോക്ടറോ…”

“അതേ… അല്ല എന്താ കാര്യം,”

“ഏയ്യ് …ഒന്നൂല്ല ഒരു ചെറിയ കാര്യം ഉണ്ടായിരുന്നു ,എടാ എന്നാൽ ഞാൻ പിന്നെ വിളിക്കാം,കുറച്ചു തിരക്കുണ്ട്”

“എടാ… നീ…”

മറുതലക്കൽ ഉണ്ടായിരുന്ന ആൾ മുഴുവിപ്പിക്കുന്നതിന് മുൻപ് തന്നെ അരുൺ ഫോൺ കട്ട്‌ ചെയ്തിരുന്നു

‘അപ്പൊ അയാൾ ഒരു ഡോക്ടർ ആണ്, ഇങ്ങനെ ഒരു ബന്ധം അറിഞ്ഞത് കൊണ്ടാകും ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും അവളുടെ അച്ഛനും അമ്മയ്ക്കും വല്യ കാര്യമായി തോന്നാത്തത്,മകൾ പിടിച്ചിരിക്കുന്നത് പൂങ്കൊമ്പ് ആണല്ലോ… അതോ ഇനി കഴിഞ്ഞ ആഴ്ച അവൾ ആശുപത്രിയിൽ കിടന്നപ്പോൾ പരിചയപ്പെട്ടത് ആകുമോ, എന്തായാലും അവളെ അങ്ങനെ വിടില്ല ഞാൻ,എന്നെ ഒഴിവാക്കിയിട്ട് അവൾ അങ്ങനെ സന്തോഷത്തോടെ ജീവിക്കണ്ട”

എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവന്റെ മുഖത്തു ക്രൂരമായ ഒരു ചിരി തെളിഞ്ഞു

⚪️⚪️⚪️⚪️⚪️⚪️

ഗൗതമും ലക്ഷ്മിയും അത്താഴം കഴിക്കുകയായിരുന്നു

“അപ്പൂ …അനു പറഞ്ഞത് കൊണ്ട് പറയുന്നതല്ല,നിന്നോട് ഞാൻ ഒരുപാട് വട്ടം പറഞ്ഞ കാര്യമാണ്, നിനക്ക് പ്രായം പത്തിരുപത്തിഎട്ട് ആയി കല്യാണം കഴിക്കേണ്ട സമയം ആയി,നീ ഇനിയും ഇങ്ങനെ ഓരോ ഒഴിവ് കഴിവ് പറഞ്ഞ് നിൽക്കരുത് അമ്മയുടെ ഒരാഗ്രഹമാണ്”

“അമ്മേ…എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട”

“അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ”

ലക്ഷ്മിയുടെ സ്വരം ഉയർന്നപ്പോൾ ഗൗതം ഒന്നും മിണ്ടാതെ തല താഴ്ത്തി

“മോനെ അനു വീട്ടിൽ ചെന്നിട്ട് വിളിച്ചിരുന്നു, അവൾ പറഞ്ഞ ആ കുട്ടിയുടെ കാര്യം നമുക്ക് ഒന്നാലോചിച്ചാലോ”

“അമ്മ ഇതെന്തൊക്കെയാ ഈ പറയുന്നത്,ആ വീട്ടുകാർ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ…അമ്മ തന്നെ ഒന്നാലോചിച്ചു നോക്ക്”

“ഞാൻ ആലോചിക്കാതെ അല്ല മോനെ, അനുവും സീതയും കൂടി അവരോട് സംസാരിക്കട്ടെ അവർക്ക് സമ്മതമാണെങ്കിൽ മാത്രം നമുക്ക് മുന്നോട്ട് പോയാൽ മതി , ഒന്നാലോചിച്ചാൽ ഇതല്ലേ നല്ലത് .നമ്മളെ പറ്റി എല്ലാം അറിയാവുന്ന ആൾ അല്ലെ സീത, അവളുടെ ചേട്ടന്റെ മോൾ ആകുമ്പോൾ., എന്തായാലും ഞാൻ തീരുമാനിച്ചു കഴിഞ്ഞു”

പിന്നെ അമ്മയോട് ഒന്നും പറയാൻ അവന് തോന്നിയില്ല, അനു പറഞ്ഞ കഥകളിൽ നിന്നും അച്ചു അവന്റെ മനസ്സിൽ മുൻപ് തന്നെ ഒരു ചെറിയ ഇടം പിടിച്ചിരുന്നു.ഇപ്പൊ എല്ലാവരും പറയുമ്പോൾ അത് നല്ലതിനാവും എന്ന് അവനും തോന്നി

ഗൗതം കൈ കഴുകുവാനായി നീങ്ങിയപ്പോൾ അവർ കഴിച്ച ഭക്ഷണത്തിന്റെ പാത്രവുമായി ലക്ഷ്മിയും അടുക്കളയിലേക്ക് നടന്നു

⚪️⚪️⚪️⚪️⚪️⚪️

“നീ ആ ഫോൺ ഒന്ന് നിലത്തു വയ്ക്കുമോ അനൂ …എപ്പോ നോക്കിയാലും അതും പിടിച്ചോണ്ട് ഇരിപ്പാ”

“കഷ്ടമുണ്ട്ട്ടോ അമ്മേ… ഇന്ന് ഞാൻ അമ്മയുടെ കൂടെ അടുക്കളയിൽ സഹായിചില്ലേ…എല്ലാവരും കഴിച്ച പാത്രവും ഇന്ന് ഞാൻ അല്ലെ കഴുകിയത് എന്നിട്ട് ഇപ്പോഴാ ഞാൻ ഫോൺ ഒന്നെടുത്തത് അപ്പോഴേക്കും തുടങ്ങി”

58 Comments

  1. പ്രൊഫസർ അണ്ണാച്ചി… ഇത്‌ വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട്‌ അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️

    1. ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…

      അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഏട്ടാ….
        എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….

        ????

  2. രാഹുൽ പിവി

    അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️

    അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️

    ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?

    അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??

    ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യുമോ…

        1. പ്രാണേശ്വരി pdf പോസ്റ്റ്‌ ചെയ്തതാണല്ലോ ബ്രോ

Comments are closed.