അനാമികയുടെ കഥ 7 [പ്രൊഫസർ ബ്രോ] 325

പറഞ്ഞ് കഴിഞ്ഞതും അരുണിന്റെ അട്ടഹാസം അവൾ കേട്ടു, ആദ്യം ഉണ്ടായ പകപ്പിൽ നിന്നും അവൾ പുറത്ത് വന്നു

“തനിക്കുള്ള ഉത്തരവും ഞാൻ അന്ന് തന്നെ തന്നിരുന്നു…അതിരിക്കലും നടക്കില്ല എന്ന്…”

“ഞാൻ നടത്തും…അതിന് എന്തൊക്കെ തടസ്സം വന്നാലും ഞാൻ തട്ടിമാറ്റും…ഇപ്പൊ നിന്റെ പുതിയ കാമുകനെ തട്ടിമാറ്റത്തിയത് പോലെ…”

അരുൺ പറഞ്ഞതിന്റെ അർഥം എന്താണെന്ന് അനാമികക്ക് മനസ്സിലായില്ല

“നിങ്ങൾക്കെന്താ പ്രാന്താണോ…വല്ല ആശുപത്രിയിലും പോടോ…”

“എനിക്ക് പ്രാന്തായിരിക്കാം,പക്ഷെ ഇപ്പോ ആശുപത്രിയിൽ പോകേണ്ടത് ഞാൻ അല്ല നീയാണ്. ഞാൻ ഇപ്പോൾ കഫെ ഡേയിൽ നിന്നും വരുന്ന വഴി ഒരു ആക്‌സിഡന്റ് കണ്ടു, ആളുകൾ പറയുന്നത് കേട്ടത് അയാൾ ഏതോ ആശുപത്രിയിലെ ഡോക്ടർ ആണെന്നാണ് പേര് ഗൗതം എന്നാണത്രെ … അടുത്തുള്ള ഏതോ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട് ”

തുടരും…

ഈ പാർട്ടും വരാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു. ഈ ഒരു പാർട്ടിൽ തീർക്കണം എന്ന് കരുതിയതാണ് പക്ഷെ അതിന് ഇനിയും കുറച്ചു നാളുകൾ കൂടി നിങ്ങൾ കാത്തിരിക്കേണ്ടി വരും എന്നുള്ളതുകൊണ്ടാണ് ഇപ്പൊ എഴുതിയ അത്രയും പോസ്റ്റ്‌ ചെയ്യുന്നത്.

അടുത്ത ഭാഗവും വരാൻ നിങ്ങൾ ഇത്രയും തന്നെ കാത്തിരിക്കേണ്ടി വരും എന്നാണ് തോന്നുന്നത്, ജോലി തിരക്കും മറ്റു ചില പ്രശ്നങ്ങളും ഉണ്ട് അതിനിടയിൽ കിട്ടുന്ന സമയങ്ങളിൽ ആണ് എഴുത്ത്. എല്ലാവരും മനസ്സിലാക്കും എന്ന് കരുതുന്നു

പ്രാണേശ്വരി വായിച്ചവർക്ക് അറിയാം ഞാൻ എപ്പോഴും പരമാവധി ഇടവേളകൾ കുറച്ചാണ് ഓരോ പാർട്ടുകളും ഇട്ടിരുന്നത് ഇപ്പൊ ഇടവേളകൾ കൂടുന്നത് ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് പഴയത് പോലെ എഴുതാൻ പറ്റാത്തത് കൊണ്ടാണ്

58 Comments

  1. പ്രൊഫസർ അണ്ണാച്ചി… ഇത്‌ വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട്‌ അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️

    1. ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…

      അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഏട്ടാ….
        എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….

        ????

  2. രാഹുൽ പിവി

    അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️

    അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️

    ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?

    അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??

    ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യുമോ…

        1. പ്രാണേശ്വരി pdf പോസ്റ്റ്‌ ചെയ്തതാണല്ലോ ബ്രോ

Comments are closed.