അനാമികയുടെ കഥ 7 [പ്രൊഫസർ ബ്രോ] 325

ഒരു നിമിഷം കൊണ്ട് അനാമിക തന്റെ വിഷമങ്ങളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് വീണ്ടും പഴയ ആ കുറുമ്പി ആയി ,അവർ എല്ലാവരും അത് കണ്ട് അന്തിച്ചു നിൽക്കുകയായിരുന്നു ,സീത തന്റെ മകളെ സന്തോഷിച്ചും സങ്കടപ്പെട്ടും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഇതാദ്യമായായിരുന്നു

“അതിനെന്താ ,എന്റെ മോൾക്കാല്ലാതെ ആർക്കാ അതിനുള്ള അവകാശം ,…പക്ഷെ ഈ കൊരങ്ങൻ ഒന്ന് സമ്മതിക്കണ്ടേ”

“അതൊക്കെ ഞാൻ പറഞ്ഞാൽ എന്റെ ഏട്ടൻ കേൾക്കും , ഇല്ലേ ഏട്ടാ ..”

അവൾ സംസാരിക്കുന്നതിനൊപ്പം അച്ചുവിന്റെ കാര്യം സീതയോട് പറയട്ടെ എന്ന് ഗൗതമിനോട് കണ്ണുകളാൽ ചോദിക്കുകയും ചെയ്തു

അവളുടെ ചോദ്യത്തിന് അവൻ മറുപടി ഒന്നും പറഞ്ഞില്ല

“കണ്ടോ അമ്മേ …മൗനം സമ്മതം എന്നല്ലേ…”

“ഉവ്വ ,നല്ല സമ്മതമാ …ഇന്നാൾ ഒരു ദിവസം ഞാൻ ഒരു കാര്യം പറഞ്ഞപ്പോഴും അവൻ ഒന്നും പറഞ്ഞില്ല ,അപ്പൊ ഞാൻ കരുതി അവന് സമ്മതം ആയിരിക്കും എന്ന് അടുത്ത ആഴ്ച പെണ്ണ് കാണാൻ വരുന്നുണ്ട് എന്ന് ഞാൻ അവരെ വിളിച്ചും പറഞ്ഞതാ എന്നിട്ട് പോകുന്നതിന്റെ തലേന്ന് ഇവൻ എന്നോട് ചോദിക്കുവാ അതിന് ഞാൻ എപ്പോഴാ സമ്മതിച്ചത് എന്ന്…,അങ്ങനെ ഉള്ള ഇവനെ ഞാൻ ഈ ഒരു കാര്യത്തിൽ മാത്രം വിശ്വസിക്കൂല്ല ”

“പിന്നെ …അമ്മ ഈ പ്രാവശ്യം നോക്കിക്കോ ഏട്ടൻ സമ്മതിക്കും, അല്ലമ്മേ ഇനി ഒന്നിനും സമ്മതിക്കുന്നില്ലെങ്കിൽ ഏട്ടന് വല്ല പ്രേമവും ഉണ്ടാകുമോ”

“ഞാൻ പറഞ്ഞില്ലേ മോളെ എന്റെ മോനെ എനിക്ക് വിശ്വാസമില്ലാത്തത് ആ ഒരു കാര്യത്തിന് മാത്രമാണ് , പക്ഷെ എന്റെ മോൻ എന്നോട് ഒരിക്കലും കള്ളം പറയില്ല എന്ന് എനിക്കുറപ്പാണ്”

ലക്ഷ്മിയുടെ ആ മറുപടി  അനാമികയെയും ഒപ്പം തന്നെ സീതയെയും തളർത്തിക്കളഞ്ഞു, ഒരു നിമിഷം തമ്മിൽ അവിശ്വസിച്ച സമയത്തെ അവർ സ്വയം പഴിച്ചു .അവരുടെ രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ  ഉടക്കി ,

അവർ രണ്ട് പേരുടെയും പെട്ടന്നുള്ള മാറ്റം ലക്ഷ്മിയും ശ്രദ്ധിച്ചിരുന്നു

“എന്താ പെട്ടന്ന് രണ്ടു പേരുടെയും മുഖം വാടിയത് ”

“ഏയ്യ് …ഒന്നൂല്ല ലക്ഷ്മീ…എന്നാൽ ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ ”

“നിങ്ങൾ പോകുവാണോ …കുറച്ചു കഴിഞ്ഞു പോയാൽ പോരെ സീതമ്മേ …,”

“ഇപ്പൊ തന്നെ വൈകി മോനെ…ചെന്നിട്ട് വീട്ടിലെ പണി മുഴുവൻ ഒറ്റക്ക് ചെയ്യണ്ടേ ”

സീതയുടെ ആ മറുപടിയിൽ അനാമികയോടുള്ള പരിഹാസവും ഒളിച്ചിരുന്നു

“പിന്നെ… എന്റെ മോളെ അങ്ങനെ അങ്ങ് കൊച്ചാക്കണ്ട,ഇന്ന് മുതൽ ആ വീട്ടിലെ എല്ലാ പണികൾക്കും എന്റെ മോളും കൂടും സഹായിക്കാൻ …അല്ലെ മോളെ…”

ലക്ഷ്മി അത് പറഞ്ഞുകൊണ്ട് അനാമികയുടെ മുഖത്തേക്ക് നോക്കി

“ഇന്ന് മുതൽ വേണോ…നാളെ മുതൽ പോരെ ലക്ഷ്മിയമ്മേ  ,ഇന്നെന്തോ ആകെ ഒരു വയ്യായ്ക”

അവളുടെ ആ മറുപടിയിൽ അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി

“ആഹ് …ചേട്ടനും അനിയത്തിയും ഒരുപോലെ തന്നെ,എല്ലാം നാളെ നാളെ നീളെ നീളെ…, സീതേ ഇന്ന് മുതൽ ഇവൾ അടുക്കളയിൽ കയറിയില്ലെങ്കിൽ എന്നോട് പറ കേട്ടോ ഞാൻ ശരിയാക്കി കൊടുക്കാം”

“ലക്ഷ്മിയമ്മേ …”

“ലക്ഷ്മിയമ്മ പറഞ്ഞാൽ മോള് കേൾക്കില്ലേ…”

“എന്റെ അമ്മ പറഞ്ഞാൽ ഞാൻ കേൾക്കാതെ ഇരിക്കോ, എന്നാലും നാളെ മുതൽ പോരെ…”

“പോടീ മടിച്ചി…നിനക്കിപ്പോ ക്ലാസ്സ്‌ ഒന്നും ഇല്ലല്ലോ,അപ്പൊ അമ്മയെ മര്യാദക്ക് സഹായിച്ചോണം”

അവൾ സമ്മത ഭാവേന തലയാട്ടി

“മോനെ അപ്പൂ…,, ലക്ഷ്മി വിളിക്കുന്നത് പോലെ എനിക്കും അങ്ങനെ വിളിക്കാല്ലോല്ലേ,,”

“അതിനെന്താ സീതമ്മേ …അങ്ങനെ തന്നെ വിളിച്ചോ ”

അവന്റെ മറുപടിയിൽ സീത തൃപ്ത ആയിരുന്നു എന്ന് അവരുടെ മുഖത്തെ സന്തോഷം വിളിച്ചോതി

58 Comments

  1. പ്രൊഫസർ അണ്ണാച്ചി… ഇത്‌ വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട്‌ അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️

    1. ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…

      അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഏട്ടാ….
        എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….

        ????

  2. രാഹുൽ പിവി

    അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️

    അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️

    ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?

    അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??

    ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യുമോ…

        1. പ്രാണേശ്വരി pdf പോസ്റ്റ്‌ ചെയ്തതാണല്ലോ ബ്രോ

Comments are closed.