“അല്ല അനൂ…നിനക്ക് ഇവിടെ ഉള്ളവരെ ഒക്കെ എങ്ങനെ അറിയാം…”
അച്ചുവും ഗൗതമും ഒരുമിച്ചായിരുന്നു അത് ചോദിച്ചത്
“ആഹാ…എന്താ ഒത്തൊരുമ”
ഗൗതം പുഞ്ചിരിച്ചപ്പോൾ അച്ചു നാണത്തോടെ മുഖം കുനിച്ചു
“നീ ഞാൻ ചോദിച്ചതിന് മറുപടി പറയടി കുരിപ്പേ…”
“എന്റെ ഏട്ടാ…ഞാൻ ക്ലാസ്സ് ഉള്ള സമയങ്ങളിൽ ഇവിടെ പാർട്ട് ടൈം ആയി വർക്ക് ചെയ്യുന്നുണ്ട്”
ഗൗതമിന് അതൊരു പുതിയ അറിവായിരുന്നു, അച്ചുവിന് അറിയാമായിരുന്നെങ്കിലും ഇവിടെ ആണ് എന്നറിയില്ലായിരുന്നു
“ആഹാ വീട്ടിലെ പണി ചെയ്യാൻ മാത്രമേ മടി ഉള്ളു അല്ലെ ”
അവർ സംസാരിക്കുന്ന സമയത്ത് അവർക്ക് രണ്ട് ടേബിൾ മാറി ഒരാൾ വന്നിരുന്നത് അവർ ശ്രദ്ധിച്ചിരുന്നില്ല, അയാളുടെ കണ്ണുകൾ അവർ മൂന്ന് പേരുടെയും മേൽ ആയിരുന്നു
ഗൗതമിനു അച്ചുവിനും ഇടയിൽ സംസാരിക്കുവാൻ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ ഒക്കെ മാറിയിരുന്നു, അവർ മൂന്ന് പേരും തമാശയും കാര്യങ്ങളുമായി കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു.
അതിനിടയിൽ ഗൗതം അനാമികയെ കെട്ടിപ്പിടിക്കുന്നതും അനാമിക അവനെ കളിയാക്കുന്നതും കളിയായി അടിക്കുന്നതും ഒക്കെ കണ്ടുകൊണ്ടിരുന്ന അയാളുടെ മുഖത്തെ ഞരമ്പുകൾ വരിഞ്ഞു മുറുകി
അവർ എഴുന്നേൽക്കുന്നത് കണ്ടതും അയാൾ തന്റെ തലയിൽ ഇരുന്ന തൊപ്പി തന്റെ മുഖം കാണാൻ കഴിയാത്ത രീതിയിൽ മുന്നിലേക്ക് ഇറക്കി വച്ചു
“വണ്ടി സൂക്ഷിച്ചു ഓടിച്ചു പോകണം കേട്ടോ…”
പാർക്കിങ്ങിൽ എത്തിയ ഗൗതം അനാമികയെയും അച്ചുവിനെയും യാത്രയയക്കുകയായിരുന്നു,
“ആ, ഏട്ടാ…”
“പിന്നെ നീ എന്നാ ഇനി വീട്ടിലേക്ക്, അമ്മ തിരക്കുന്നുണ്ട്”
“വരാം ഏട്ടാ…അമ്മയെയും കൂട്ടി വരാം…”
“മ്മ്…എന്നാൽ നിങ്ങൾ പോകാൻ നോക്ക്”
ഇപ്രാവശ്യം അനാമികക്ക് പകരം അച്ചു ആണ് വണ്ടി എടുത്തത്, അവൾക്ക് പിന്നാലെ അനാമികയും വണ്ടിയിൽ കയറി
“അപ്പൊ ശരി അച്ചൂ…പിന്നെ കാണാം”
ഗൗതം തന്നോട് യാത്ര പറയുന്നത് കേൾക്കാൻ അച്ചുവും ആഗ്രഹിച്ചിരുന്നു,അതിന്റെ പ്രതിഫലനം അവളുടെ മുഖത്തും കണ്ടു
പുഞ്ചിരിച്ചുകൊണ്ട് അച്ചുവും ഗൗതമിനോട് യാത്ര പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തു
അനാമികയുടെ വണ്ടി കണ്ണിൽ നിന്നും മറഞ്ഞതിന് ശേഷമാണ് ഗൗതം കാറിലേക്ക് കയറിയത്
ഗൗതമിന്റെ കാർ റോഡിലേക്ക് കയറിയതിനു പിന്നാലെ മറ്റൊരു കാർ കൂടി റോഡിലേക്ക് കയറി
അച്ചുവിനെ അവളുടെ വീട്ടിൽ ഇറക്കി വീട്ടിലേക്ക് എത്തിയ അനാമികയുടെ ഫോണിൽ ഒരു അൺനോൺ നമ്പറിൽ നിന്നും കാൾ വന്നു
“ഹലോ…”
‘അനൂ…”
ആ ശബ്ദം കേട്ടിട്ട് രണ്ട് വർഷങ്ങൾ ആയിരുന്നു എങ്കിലും അതിന്റെ ഉടമയെ അവൾക്ക് ഉടനെത്തന്നെ മനസ്സിലായി
“അരുൺ…”
“അപ്പോ നീ എന്നെ മറന്നിട്ടില്ല, അപ്പോ ഞാൻ അവസാനം പറഞ്ഞതും മറന്നുകാണില്ലലോ…,ഞാൻ ഒന്നുകൂടി ഓര്മിപ്പിക്കാം …നിന്റെ കഴുത്തിൽ ഒരാൾ താലി കെട്ടുന്നുണ്ടെങ്കിൽ അത് ഞാൻ ആയിരിക്കും….”
പ്രൊഫസർ അണ്ണാച്ചി… ഇത് വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട് അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️
ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…
അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…
അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…
ഏട്ടാ….
എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….
????
അടിപൊളി ????
അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️
അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️
ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?
അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??
ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
?????
പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ് ചെയ്യുമോ…
പ്രാണേശ്വരി pdf പോസ്റ്റ് ചെയ്തതാണല്ലോ ബ്രോ