“എടാ മനൂ…ചന്ദ്രൻ ചേട്ടൻ ഉണ്ടോ ഉള്ളിൽ”
അനാമിക വെയ്റ്റർ നോട് സംസാരിക്കുന്നത് കേട്ട ഗൗതമും അച്ചുവും ഒരേ സമയം അവളുടെ മുഖത്തേക്ക് നോക്കി
“ഹാ…ചന്ദ്രേട്ടൻ കിച്ചണിൽ ആണ്”
“ആഹാ, എന്നാൽ ഞാൻ ഒന്ന് പോയി കണ്ടിട്ട് വരട്ടെ…”
വെയ്റ്റർന്റെ ഒപ്പം ഉള്ളിലേക്ക് നടക്കാൻ ഒരുങ്ങിയ അനാമികയുടെ കയ്യിൽ ഗൗതം പിടിച്ച് നിർത്തി,
“നീ എങ്ങോട്ടാ ”
“ഏട്ടാ ഞാൻ ഇപ്പൊ വരാം നിങ്ങൾ സംസാരിക്ക്”
അച്ചുവിന്റെ മുഖത്തേക്ക് നോക്കിയ അനാമിക അവിടെ ഒരു ഭയം കണ്ടെങ്കിലും ശ്രദ്ധിക്കാതെ ഗൗതമിന്റെ കൈ വിടുവിച്ചു വെയ്റ്റർന്റെ ഒപ്പം നടന്നു നീങ്ങി
കുറച്ചു സമയം രണ്ട് പേരും ഒന്നും സംസാരിച്ചില്ല, തന്റെ അരികിൽ ഇരുന്ന കപ്പിൽ നിന്നും ഒരു സിപ് എടുത്ത് ഗൗതം സംസാരിച്ചു തുടങ്ങി .
“അർച്ചനാ…നമുക്ക് സംസാരിക്കാൻ വേണ്ടി ആണ് അവൾ മാറിയത്.,അത് നല്ലതാണെന്നു എനിക്കും തോന്നുന്നു.എനിക്ക് തന്നോട് കുറച്ചു സംസാരിക്കാനുണ്ട്”
“മ്മ് ”
ഒരു മൂളൽ മാത്രമായിരുന്നു അച്ചുവിന്റെ മറുപടി എങ്കിലും അത്രയും സമയം നിലത്തേക്ക് നോക്കി ഇരുന്ന അച്ചുവിന്റെ കണ്ണുകൾ ഗൗതമിന്റെ മുഖത്തേക്ക് ആയി
“അനു പറഞ്ഞ അറിവുണ്ടാകും എന്നറിയാം,എന്നാലും ഞാൻ എന്നെക്കുറിച്ച് പറയാം…എനിക്ക് അമ്മ മാത്രമേ ഉള്ളു.പിന്നെ ഇപ്പോൾ അനുവും സീതമ്മയും. അച്ഛനെക്കുറിച്ച് ഒരു ചോദ്യം ഉണ്ടാകും എന്നറിയാവുന്നത് കൊണ്ടാണ് ഇത്രയും നാൾ ഒരു കല്യാണത്തെ കുറിച്ച് ഞാൻ ചിന്തിക്കാതെ ഇരുന്നത്. ഇപ്പൊ തനിക്കെല്ലാം അറിയാം ഇനി എല്ലാം തീരുമാനിക്കേണ്ടത് താൻ ആണ്”
“ഏട്ടാ… എന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് എന്റെ അച്ഛനും അമ്മയും ആണ്. അവർക്ക് സമ്മതം ആണെങ്കിൽ എനിക്ക് യാതൊരു പ്രശ്നവും ഇല്ല. ഏട്ടൻ പറഞ്ഞ ഏട്ടന്റെ പ്രശ്നങ്ങൾ ഒന്നും എനിക്കൊരു പ്രശ്നമായി തോന്നിയിട്ടില്ല. അനു പറഞ്ഞ് എനിക്ക് ഏട്ടനേയും അമ്മയെയും കുറിച്ച് നന്നായി അറിയാം. പിന്നെ ഞാൻ ഏട്ടനെ കാണണം എന്ന് പറഞ്ഞത് കുറച്ചുകൂടി നന്നായി മനസ്സിലാക്കാൻ ആണ്…”
“എന്നിട്ട് …. എന്നെക്കുറിച്ച് നന്നായി മനസ്സിലാക്കിയോ”
ഗൗതമിന്റെ വാക്കുകളിൽ ആദ്യം ഉണ്ടായിരുന്ന ഭയം മാറി ഒരാത്മവിശ്വാസം വന്നിരുന്നു
“ഏറെക്കുറെ… അനു പറഞ്ഞത് പോലെ ഏട്ടന്റെ വാക്കുകളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്നത് ഏട്ടന്റെ അമ്മയാണ്. അങ്ങനെ ഒരാൾ ഭാര്യയേയും എങ്ങനെ സ്നേഹിക്കും എന്നെനിക്ക് മനസ്സിലാകും”
“അപ്പൊ താൻ എന്റെ ഭാര്യ ആകാൻ തീരുമാനിച്ചോ…”
“ഞാൻ പറഞ്ഞല്ലോ ഏട്ടാ…എന്റെ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് അവർ ആണ്,അവരുടെ തീരുമാനം ആണ് എന്റെ ഇഷ്ടം…”
അച്ചുവിന്റെ ആ വാക്കുകൾ ഗൗതമിന്റെ ഉള്ളിൽ അവളോടുള്ള ഇഷ്ടം കൂട്ടുകയാണ് ചെയ്തത്, സ്വന്തം അച്ഛനെയും അമ്മയെയും ഇങ്ങനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവൾ തന്റെ അമ്മയെയും സ്നേഹിക്കും എന്നവന് തോന്നി
“അപ്പൊ ഇനി അവർ തീരുമാനിക്കട്ടെ അല്ലെ..”
“ഹ്മ്മ്…”
“അപ്പൊ അർച്ചനാ …”
“ഇങ്ങനെ അർച്ചനാ എന്ന് വിളിച്ചു ബുദ്ധിമുട്ടണം എന്നില്ല,അച്ചു എന്ന് വിളിക്കാം അതാണ് എനിക്കും ഇഷ്ടം”
“ഓഹ്…സോറി അച്ചൂ …, തനിക്ക് എന്നെ ഇഷ്ടമായല്ലോ അല്ലെ…”
അച്ചു അതിന് മറുപടി പറയാതെ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
അപ്പോഴേക്കും അനാമികയും തിരിച്ചെത്തി
“എന്തായി, രണ്ട് പേരുടെയും സ്റ്റാർട്ടിങ് ട്രബിൾ ഒക്കെ മാറിയോ”
ഗൗതമിന്റെയും അച്ചുവിന്റെയും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ആയിരുന്നു അവൾക്കുള്ള മറുപടി.
പ്രൊഫസർ അണ്ണാച്ചി… ഇത് വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട് അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️
ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…
അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…
അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…
ഏട്ടാ….
എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….
????
അടിപൊളി ????
അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️
അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️
ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?
അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??
ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
?????
പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ് ചെയ്യുമോ…
പ്രാണേശ്വരി pdf പോസ്റ്റ് ചെയ്തതാണല്ലോ ബ്രോ