അനാമികയുടെ കഥ 7 [പ്രൊഫസർ ബ്രോ] 325

അനാമിക തന്നെ കാണുന്നതിന് മുൻപ് വണ്ടി എടുത്ത് പോയാലോ എന്ന് പോലും അവൻ ഒരു നിമിഷം ചിന്തിച്ചു.എന്നാൽ അവന്റെ ആ ചിന്തക്ക് പോലും അധിക ആയുസ് ഉണ്ടായിരുന്നില്ല.ഗൗതമിന്റെ കാർ മനസ്സിലാക്കിയ അനാമിക അവന്റെ വണ്ടിയോട് ചേർന്നാണ് തന്റെ വണ്ടി പാർക്ക്‌ ചെയ്തത്

വണ്ടി സ്റ്റാൻഡിൽ വച്ച് തലയിൽ നിന്നും ഹെൽമെറ്റ്‌ ഊരി ഹാന്ഡിലിൽ തൂക്കിയ അനാമിക ഗൗതമിന്റെ കാറിന്റെ ഉള്ളിലേക്ക് നോക്കി ചിരിച്ചു കാണിച്ചു.മറുപടിയായും ഒരു ചിരി സമ്മാനിച്ച ഗൗതമിന്റെ കണ്ണുകൾ അവൾക്ക് പിന്നിൽ ഇരുന്ന അച്ചുവിനെ മുഖത്തേക്ക് സഞ്ചരിച്ചു

വണ്ടിയുടെ പിന്നിൽ നിന്നും ഇറങ്ങിയ അച്ചുവിന്റെ മുഖത്തും താൻ കുറച്ചു സമയം മുൻപ് കണ്ണാടിയിൽ കണ്ട തന്റെ ഭാവങ്ങൾ കണ്ടതും ഗൗതമിന്റെ മുഖത്തൊരു ചിരി വന്നു, അപ്പോഴും തന്റെ നെറ്റിയിൽ വന്നു നിറയുന്ന വിയർപ്പുകണങ്ങൾ തൂവാല കൊണ്ട് ഒപ്പി എടുക്കുകയായിരുന്നു അച്ചു

ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ടോൺ വന്നപ്പോൾ അതെന്താണെന്ന് അറിയാനായി ആണ് ഗൗതം ഡിസ്‌പ്ലേയിലേക്ക് നോക്കിയത്

“വായിൽ നോക്കി ഉള്ള വില കളയാതെ ഇറങ്ങി വാടാ ചേട്ടാ ….”

അനാമികയുടെ ആ മെസ്സേജ് കണ്ടപ്പോഴാണ് കുറച്ചു സമയമായി അച്ചുവിനെ തന്നെ ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു എന്ന ബോധ്യം ഗൗതമിന് വരുന്നത്

കാർ തുറന്ന് പുറത്തിറങ്ങിയ ഗൗതമിന് അച്ചുവിന്റെ മുഖത്തേക്ക് നോക്കാൻ സാധിച്ചില്ല,അച്ചുവിന്റെ അവസ്ഥയും അത് തന്നെ ആയിരുന്നു

“ഏട്ടാ ഇതാണ് അച്ചു,ഞാൻ പറഞ്ഞിട്ടില്ലേ…അച്ചൂസേ ഇതാണ് എന്റെ ഏട്ടൻ”

അനാമിക രണ്ട് പേരെയും പരസ്പരം പരിചയപ്പെടുത്തി

“ഹായ് …”

ഗൗതമിന്റെ ഔപചാരികതക്ക് ഒരു ചിരി ആയിരുന്നു അച്ചുവിന്റെ മറുപടി

“വാ നമുക്ക് അകത്തേക്ക് പോകാം,എന്തെങ്കിലും കുടിച്ചുകൊണ്ട് സംസാരിക്കാം”

അനാമികയുടെ അഭിപ്രായത്തെ അനുസരിക്കുക എന്നതല്ലാതെ അവർക്ക് മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു

“ഉണ്ണിയേട്ടാ…ആ ടേബിളിലേക്ക് മൂന്ന് ക്യാപ്പിച്ചിനോ…”

“ശരി മാഡം…”

കഫെയുടെ കൗണ്ടറിൽ ഇരുന്ന ആളോടുള്ള അനാമികയുടെ സംസാരവും അയാളുടെ തിരിച്ചുള്ള അവളെ കളിയാക്കിയുള്ള സംസാരവും അവർ തമ്മിലുള്ള സൗഹൃദത്തെ ഗൗതമിന് മനസ്സിലാക്കിക്കൊടുത്തു

ആ കഫെയുടെ ഒഴിഞ്ഞ ഒരു മൂലയിൽ ഉള്ള ഒരു ടേബിൾ ആയിരുന്നു അനാമിക തിരഞ്ഞെടുത്തത്

ടേബിളിന് അരികിൽ എത്തിയിട്ടും ഇരിക്കാൻ മടിച്ച അച്ചുവിനെ അനാമിക ആണ് നിര്ബന്ധിച്ച് പിടിച്ചിരുത്തിയത്,അവൾക്ക് എതിരിലായി അനാമികയും ഇരുന്നു

“ഇനി ഏട്ടനോട് ഇരിക്കാൻ പ്രിത്യേകിച്ചു പറയണോ”

ഗൗതമിനെയും അനാമിക തന്നെ പിടിച്ചിരുത്തേണ്ടി വന്നു,

“എന്താ ആരും ഒന്നും മിണ്ടാത്തത്…”

വന്നപ്പോൾ മുതൽ ആരംഭിച്ച നിശബ്ദതയെ മുറിക്കാൻ അനാമികയുടെ ശബ്ദം തന്നെ ആവശ്യമായി വന്നു,

അവർ രണ്ട് പേരും അനാമികയുടെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും സംസാരിച്ചില്ല, അവരുടെ കണ്ണുകളിൽ ഒരു നിസ്സഹായാവസ്ഥ കാണാമായിരുന്നു

“അച്ചൂ…നീ അല്ലെ പരിചയപ്പെടണം എന്നൊക്കെ പറഞ്ഞത്…എന്നിട്ടിങ്ങനെ മിണ്ടാതെ ഇരുന്നാലോ”

ഈ പ്രാവശ്യം അച്ചു തല ഉയർത്തിയത് കൂടി ഇല്ല

“എന്റെ ഏട്ടാ…ഏട്ടനെങ്കിലും എന്തെങ്കിലും സംസാരിക്ക്…ഇതൊരുമാതിരി പുഷ്പകവിമാനം സിനിമ കാണുന്നത് പോലെ ഉണ്ട്”

ഇപ്രാവശ്യം അനാമിക പറഞ്ഞത് ഗൗതം അനുസരിച്ചു, ആരെങ്കിലും ഒരാൾ സംസാരിച്ചു തുടങ്ങണം എന്ന് അവനും തോന്നി.

“ഹായ് അർച്ചന,ഞാൻ ഗൗതം.ഡോക്ടർ ആണ്..ഇവളുടെ എട്ടൻ…ആ കഥകൾ ഒക്കെ ഇവൾ പറഞ്ഞ് കാണുമല്ലോ അല്ലെ…”

“പറഞ്ഞിട്ടുണ്ട്,”

അച്ചുവിന്റെ ശബ്ദം വളരെ നേർത്തതായിരുന്നു,

ആ സമയത്താണ് അവർ ഓർഡർ ചെയ്ത ക്യാപ്പിച്ചിനോയുമായി വെയ്റ്റർ വന്നത്,.

58 Comments

  1. പ്രൊഫസർ അണ്ണാച്ചി… ഇത്‌ വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട്‌ അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️

    1. ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…

      അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഏട്ടാ….
        എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….

        ????

  2. രാഹുൽ പിവി

    അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️

    അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️

    ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?

    അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??

    ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യുമോ…

        1. പ്രാണേശ്വരി pdf പോസ്റ്റ്‌ ചെയ്തതാണല്ലോ ബ്രോ

Comments are closed.