അനാമികയുടെ കഥ 7 [പ്രൊഫസർ ബ്രോ] 325

“ഈ വിറകടുപ്പൊക്കെ മാറ്റി ഗ്യാസ് സ്റ്റോവ് വാങ്ങിക്കൂടെ അമ്മായി ഇങ്ങനെ കിടന്ന് ഊതണോ…”

പിന്നിൽ നിന്നും അനാമികയുടെ ശബ്ദം കെട്ടാൻ അടുപ്പിൽ തീ ഊതിക്കൊണ്ടിരുന്ന മിനി പിന്നിലേക്ക് തല ഉയർത്തി നോക്കുന്നത്

“നിന്റെ അമ്മാവൻ സമ്മതിക്കണ്ടേ ഗ്യാസ് ഭയങ്കര അപകടം ആണെന്നാ അങ്ങേരുടെ വാദം”

“അങ്ങനെ ഒക്കെ നോക്കിയാൽ ജീവിക്കാൻ പറ്റുമോ അമ്മായി…”

“ആ,ആരോട് പറയാൻ…അല്ല എന്താണ് പതിവില്ലാതെ ഈ വഴിക്ക്., അപ്പൊ ഞാനും അവരുടെ കൂടെ കൂടിയില്ല എന്നെ ഉള്ളു നീ ഇങ്ങോട്ടൊന്നും വരാത്തതിൽ എനിക്കും വിഷമം ഉണ്ട്”

“സോറി അമ്മായി.ആശുപത്രിയിൽ നിന്ന് വന്നതിന് ശേഷം അധികം പുറത്തേക്ക് ഒന്നും പോകണ്ട എന്ന് ഏട്ടന്റെ കർശന നിർദ്ദേശം ഉണ്ടായിരുന്നു”

ഗൗതമിനെ കുറിച്ച് അവർ അറിഞ്ഞ സ്ഥിതിക്ക് അവരിൽ നിന്നും അവനെക്കുറിച്ചുള്ള അഭിപ്രായം അറിയാൻ തന്നെയാണ് അനാമിക അപ്പൊ അവന്റെ കാര്യം പറഞ്ഞത്

“ഹ്മ്മ്”

അനാമികക്കുള്ള മറുപടി അവർ ഒരു മൂളലിൽ ഒതുക്കി

“അമ്മായി,അമ്മായിക്ക് അച്ഛനോട് ദേഷ്യം ഉണ്ടോ”

“ഇതിൽ ദേഷ്യപ്പെടേണ്ട ആൾ ഞാൻ അല്ലല്ലോ,അമ്മാവൻ എന്ത് പറയുന്നോ അതാണ് എന്റെ തീരുമാനം”

ആ ഉത്തരം താൻ ചോദിച്ച ചോദ്യത്തിനും ചോദിക്കാത്ത ചോദ്യത്തിനും ചേർത്തുള്ളതാണെന്ന് അനാമികക്ക് മനസ്സിലായി

“അമ്മായി,..ഞാൻ ഇപ്പൊ അച്ചുവിനെ കൊണ്ട് പോകാനാണ് വന്നത് ഏട്ടനും വരും,ഞങ്ങൾ ഒന്ന് പോയിട്ട് വരട്ടെ”

“എന്നോട് ചോദിക്കണ്ട മോളെ,അമ്മാവനോട് ചോദിച്ചിട്ട് പൊയ്ക്കോ”

അനാമിക ദയനീയമായി ഒരിക്കൽക്കൂടി മിനിയുടെ മുഖത്തേക്ക് നോക്കി,  അവർ വീണ്ടും കൈ മലർത്തി

നിരാശയുടെയും അതിൽ കൂടുതൽ ഭയത്തോടെയും അനാമിക അമ്മാവന്റെ അരികിലേക്ക് നടന്നു

“അമ്മാവാ ഞാനും അച്ചുവും ഒന്ന് പുറത്ത് പോയിട്ട് വരട്ടെ..”

അനാമിക ഭയത്തോടെ ആണ് അത് ചോദിച്ചത്

“നിങ്ങൾ മാത്രമേ ഉള്ളോ”

അമ്മാവന്റെ ഗൗരവത്തോടെ ഉള്ള ചോദ്യം അവളുടെ ഉള്ളിലെ ഭയത്തെ വീണ്ടും ഇരട്ടിയാക്കി

“അ…അല്ല …ഏട്ടൻ കൂടി ഉണ്ട്”

“ഹ്മ്മ്…അധികം വൈകണ്ട”

അമ്മാവൻ സമ്മതിച്ചതിൽ അവൾക്ക് സന്തോഷം ഉണ്ടായെങ്കിലും അയാളുടെ ഗൗരവ ഭാവം അവളുടെ മനസ്സിൽ ഒരു  വിഷമവും ഉണ്ടാക്കി

⚪️⚪️⚪️⚪️⚪️

അനാമിക എത്താം എന്ന് പറഞ്ഞ കഫെ ഡേയിൽ ഗൗതമാണ് ആദ്യം എത്തിയത്, കഫെയുടെ മുന്നിൽ എത്തിയ ഗൗതം പാർക്കിങ്ങിൽ നോക്കിയിട്ടും അനാമികയുടെ വണ്ടി കാണാത്തത് കൊണ്ട് അവൾ എത്തിയിട്ടില്ല എന്ന് മനസ്സിലാക്കി കാറിൽ തന്നെ ഇരുന്നു

ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അനാമികയുടെ സ്കൂട്ടി ദൂരെനിന്ന് വരുന്നത് അവൻ കണ്ടു, അടുത്തു വന്നപ്പോഴാണ് അവളുടെ ഒപ്പം വേറൊരു പെൺകുട്ടി കൂടി ഉള്ളത് അവൻ ശ്രദ്ധിക്കുന്നത്.

അതാരായിരിക്കാം എന്ന് ഒരു നിമിഷം ചിന്തിച്ച ഗൗതമിന് അച്ചു എന്നാണ് മനസ്സിൽ വന്ന ഉത്തരം, ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചത് ആണെങ്കിലും യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇങ്ങനെ ആയിരിക്കും ആയിരിക്കും എന്നവൻ കരുതിയിരുന്നില്ല

സർജിക്കൽ ബ്ലേഡ് കൊണ്ട് മനുഷ്യ ശരീരം കീറിമുറിക്കുന്ന ഡോക്ടർ ഗൗതമിനെ ഒരു പെണ്ണുമായുള്ള കൂടിക്കാഴ്ച ഭയപ്പെടുത്തി, ചില്ലുകൾ അടച്ചിട്ട ശീതീകരിച്ച കാറിലെ തണുത്ത വായുവിനും അവന്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു കണങ്ങളെ തടഞ്ഞു നിർത്താൻ ആയില്ല

58 Comments

  1. പ്രൊഫസർ അണ്ണാച്ചി… ഇത്‌ വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട്‌ അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️

    1. ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…

      അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഏട്ടാ….
        എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….

        ????

  2. രാഹുൽ പിവി

    അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️

    അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️

    ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?

    അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??

    ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യുമോ…

        1. പ്രാണേശ്വരി pdf പോസ്റ്റ്‌ ചെയ്തതാണല്ലോ ബ്രോ

Comments are closed.