“പിന്നെ, ഇന്ന് അച്ചുവും ഗൗതമും തമ്മിൽ കാണാൻ പോകുകയല്ലേ, അവൾ പോയിട്ട് വന്നിട്ട് തീരുമാനിക്കും ബാക്കി കാര്യങ്ങൾ”
“മ്മ് ”
സംസാരം അവസാനിപ്പിച്ച് മിനി വീടിന്റെ ഉള്ളിലേക്ക് പോയപ്പോഴും അയാൾ ചിന്തയിൽ തന്നെ ആയിരുന്നു
അച്ചുവിന്റെ ഒപ്പം അവളുടെ മുറിയിൽ എത്തിയ അനാമിക അവളെ തള്ളി ഉള്ളിൽ കയറ്റിയ ശേഷം വാതിൽ കുറ്റിയിട്ടു,
“നീ എന്ത് പണിയാ കാണിച്ചത് അച്ചൂ..,എന്തിനാ ഏട്ടന്റെ കാര്യമൊക്കെ ഇപ്പൊ അവരോട് പറഞ്ഞത്”
“അനൂ…ഒരാളുടെ ജീവിതത്തിലെ ഏറ്റവും വല്യ കാര്യമാണ് കല്യാണം. അപ്പൊ അങ്ങനെ ഒരു കാര്യത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ ഞാൻ അവരോട് എല്ലാം മറച്ചു വയ്ക്കണം എന്നാണോ നീ പറയുന്നത്…”
അച്ചു അമ്മാവനോടും അമ്മായിയോടും എല്ലാ കാര്യങ്ങളും പറഞ്ഞു എന്നത് ഒരു നടുക്കത്തോടെ ആണ് അനാമിക കേട്ടത്
“അപ്പൊ നീ അവരോട് എല്ലാം പറഞ്ഞോ???”
“പറഞ്ഞു ”
“എന്നിട്ട്…”
അമ്മാവനും അമ്മായിയും എന്ത് പറഞ്ഞു എന്നറിയാനുള്ള ആകാംഷ ആയിരുന്നു അവളുടെ മനസ്സിൽ
“പക്ഷെ ഞാൻ പറയുന്നതിന് മുൻപ് തന്നെ അവർ എല്ലാം അറിഞ്ഞിരുന്നു”
അച്ചു പറയുന്ന ഓരോ കാര്യങ്ങളും അനാമികയുടെ ഹൃദയമിടിപ്പിനെ വേഗത്തിൽ ആക്കിക്കൊണ്ടിരുന്നു
“നീ പറയുന്നതിന് മുൻപ് അവർ അറിഞ്ഞൂ എന്നോ…എങ്ങനെ !!!”
“നിന്റെ അമ്മ പറഞ്ഞു,നീ എന്നെ വിളിച്ചു നിന്റെ ഏട്ടനെ ഇഷ്ടമാണോ എന്ന് ചോദിച്ച ദിവസം തന്നെ അപ്പച്ചി അച്ഛനെ വിളിച്ചു സംസാരിച്ചിരുന്നു”
അനാമികയുടെ മനസ്സിൽ ഒരേ സമയം സന്തോഷവും ഭയവും വന്നു നിറഞ്ഞു,
“അമ്മാവൻ അച്ഛനെക്കുറിച്ച് വല്ലതും പറഞ്ഞോ ”
“അമ്മയോട് എന്തെങ്കിലും പറഞ്ഞോ എന്നറിയില്ല,എന്നോടൊന്നും പറഞ്ഞില്ല”
“ഏട്ടന്റെ കാര്യം…”
“ഇഷ്ടക്കേട് ഒന്നും പറഞ്ഞില്ല”
അനാമികയുടെ മുഖത്തു ഒരാശ്വാസം വന്നു തുടങ്ങി
“അപ്പൊ നമ്മൾ ഇന്ന് ഏട്ടനെ കാണാൻ പോകുന്ന കാര്യം പറഞ്ഞോ”
“ഏട്ടനെ കാണാനോ…ഇന്നോ…പോടീ ഞാൻ ഒന്നും ഇല്ല”
“അച്ചൂ…നീ കളിക്കല്ലേ…നീയല്ലേ പറഞ്ഞത് ഏട്ടനെ കാണണം പരിചയപ്പെടണം എന്നൊക്കെ.നിന്നോട് ഞാൻ നേരത്തെ പറഞ്ഞത് അല്ലെ ഇന്ന് പോണം എന്ന്”
“എന്നാലും…ഇന്ന് വേണ്ട…ആകെ എന്തൊക്കെയോ പോലെ തോന്നുന്നു”
“നീ പോയെ പെണ്ണെ…എന്റെ ഏട്ടൻ നിന്നെ പിടിച്ചു തിന്നുകയൊന്നും ഇല്ല”
“എടി എന്നാലും”
“എടി ഏട്ടനോട് ഞാൻ വിളിച്ചു പറഞ്ഞു നീ ഇന്ന് വരും എന്ന്,പാവം നിന്നെ കാണാൻ ഉള്ള ആഗ്രഹം കൊണ്ടല്ലേ വരുന്നത്”
അങ്ങനെ ഒരു നുണ പറഞ്ഞാൽ മാത്രമേ അച്ചുവിനെ അവിടെ എത്തിക്കാൻ പറ്റൂ എന്ന് അനാമികക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു
അനാമിക അത് പറഞ്ഞപ്പോൾ അച്ചുവിന്റെ മുഖം ഒന്ന് തുടുത്തു
“ഹ്മ്മ് ശരി പോകാം.ഒരു അഞ്ചു മിനിറ്റ്”
“ഹ്മ്മ്…ശരി ഞാൻ താഴെ അമ്മായിയുടെ ഒപ്പം ഉണ്ടാകും”
അച്ചു റെഡി ആകാൻ തുടങ്ങിയപ്പോൾ അനാമിക അടുക്കളയിലേക്ക് നടന്നു
പ്രൊഫസർ അണ്ണാച്ചി… ഇത് വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട് അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️
ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…
അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…
അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…
ഏട്ടാ….
എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….
????
അടിപൊളി ????
അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️
അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️
ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?
അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??
ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
?????
പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ് ചെയ്യുമോ…
പ്രാണേശ്വരി pdf പോസ്റ്റ് ചെയ്തതാണല്ലോ ബ്രോ