“എന്താടാ…വീട്ടു ജോലി പെണ്ണുങ്ങൾക്ക് മാത്രമേ ചെയ്യാൻ പറ്റൂ എന്നുണ്ടോ.നിനക്കും ചെയ്യാം അത്യാവശ്യം അടുക്കളപ്പണിയും പഠിച്ചോ ആവശ്യം വരും”
ലക്ഷ്മി പറഞ്ഞ അവസാന വാചകത്തിൽ ഒരു ദുസ്സൂചന ഇല്ലേ എന്ന് ഗൗതമിന് സംശയം തോന്നി
“അമ്മയോട് ഞാൻ പറഞ്ഞതല്ലേ വീട്ടിൽ സഹായത്തിനു ആരെയെങ്കിലും വയ്ക്കാം എന്ന്”
“അപ്പൂ…”
ലക്ഷ്മിയുടെ ആ വിളിയുടെ അർഥം മനസ്സിലായതും ഗൗതം പിന്നെ ഒന്നും മിണ്ടാതെ മാറാല അടിക്കുവാനായി തയ്യാറായി
ഗൗതം ഒരു കുഞ്ഞ് കുട്ടിയെപ്പോലെ ചിണുങ്ങിക്കൊണ്ട് പോകുന്നത് കണ്ടുകൊണ്ട് ലക്ഷ്മി ഉള്ളിൽ ചിരിക്കുകയായിരുന്നു,
‘അവന് വീട്ടുജോലി നിസ്സാരം ആണെന്ന് ഒരു തോന്നൽ ഉണ്ട്,തെറ്റ് എന്റെ ഭാഗത്തും ഉണ്ട് പഠനം ഉഴപ്പണ്ട എന്ന് കരുതി വീട്ടിലെ ഒരു ജോലിയും അവനെക്കൊണ്ട് ചെയ്യിക്കാതെ ആണ് വളർത്തിയത്.ഇനിയും ഇങ്ങനെ ആയാൽ ശരിയാകില്ല ഈ വീട്ടിൽ ഒരു പെൺകുട്ടി വന്ന് കയറിയാൽ അവൾ ആഗ്രഹിക്കുന്ന ചെറിയ ചില കാര്യങ്ങൾ ഉണ്ടാകും അതിന് അവൻ വീട്ടുജോലി പഠിച്ചിരിക്കേണ്ടത് ആവശ്യമാണ്”
⚪️⚪️⚪️⚪️⚪️
“അമ്മാവാ…”
ഗൗതമിനെ കാണാൻ പോകുന്നതിന് അച്ചുവിനെ കൂട്ടാൻ അവളുടെ വീട്ടിൽ എത്തിയതായിരുന്നു അനാമിക
“ഇതാര്…കൊച്ചു തമ്പ്രാട്ടിയോ, എന്താണ് ഈ വഴിക്കൊക്കെ”
“നിങ്ങൾക്കിതെന്താ, അവൾ വന്നിങ്ങു കയറിയതല്ലേ ഉള്ളു അതിന് മുൻപ് തുടങ്ങിയോ”
അനാമിക കുറച്ചു നാളുകൾക്കു ശേഷമായിരുന്നു അച്ചുവിന്റെ വീട്ടിൽ എത്തുന്നത് അതിന്റെ കളിയാക്കൽ ആണ് അമ്മാവന്റെ പക്കൽ നിന്നും ആദ്യം കിട്ടിയത്, ഇനി തനിക്കുള്ള ഏക ആശ്രയം അമ്മായി ആണെന്നറിഞ്ഞതും അവൾ അമ്മായിയോട് ചേർന്ന് നിന്നു
“അവൾക്കിപ്പോ നമ്മളെ ഒന്നും വേണ്ട അച്ഛാ, പുതിയ ആളുകളെ ഒക്കെ കിട്ടിയപ്പോൾ നമ്മളെ ഒന്നും കണ്ണിൽ പിടിക്കാതെ ആയി”
അമ്മാവന്റെ വാദങ്ങൾക്ക് പിന്തുണയുമായി അച്ചുകൂടി എത്തി
“അതാരാപ്പാ പുതിയ ആളുകൾ”
അമ്മാവന്റെ ആ ചോദ്യത്തിൽ എന്ത് മറുപടി പറയണം എന്നറിയാതെ അനാമിക കുഴങ്ങി, എല്ലാം അച്ഛൻ പറയും എന്നുള്ളതിനാൽ നുണ പറയാനും പറ്റുമായിരുന്നില്ല
“അമ്മാവാ..അത് പറയാൻ കുറച്ചുണ്ട് പക്ഷെ പറയേണ്ട ആൾ ഞാൻ അല്ല അച്ഛൻ ആണ്, എല്ലാം അച്ഛൻ അമ്മാവനോട് പറയാം എന്ന് പറഞ്ഞിട്ടുണ്ട്”
സീത നടന്ന കാര്യങ്ങൾ എല്ലാം വിളിച്ചു പറഞ്ഞിരുന്നു എങ്കിലും രാഘവൻ എല്ലാം പറയുന്നതിനായി കാത്തിരിക്കുകയായിരുന്നു അമ്മാവൻ,ഇപ്പൊ അനാമികയോട് ഇങ്ങനെ ചോദിച്ചത് പോലും അവളുടെ മറുപടി എന്താണ് എന്നറിയാൻ മാത്രം ആയിരുന്നു
“അച്ചൂ…നീ അനുവിനെയും കൂട്ടി ഉള്ളിലേക്ക് പൊയ്ക്കോ”
അമ്മായി പറഞ്ഞതും അച്ചുവും അനാമികയും കൂടി വീടിന്റെ ഉള്ളിലേക്ക് നടന്നു
“നിങ്ങൾ എന്ത് തീരുമാനിച്ചു”
അച്ചുവും അനാമികയും പോയതും അമ്മായിയും അമ്മാവനും മാത്രമായി ഉമ്മറത്ത്
“ഒന്നും തീരുമാനിച്ചിട്ടില്ല, ആദ്യം രാഘവൻ എല്ലാം പറയട്ടെ, പക്ഷെ അച്ചുവിന് ഗൗതം പറ്റിയ ആൾ ആയിരിക്കും എന്ന് തോന്നുന്നു.ഞാൻ അയാളെക്കുറിച്ചു അന്വേഷിച്ചിരുന്നു എല്ലാവർക്കും അയാളെക്കുറിച്ച് നല്ല അഭിപ്രായം മാതമേ ഉള്ളു”
“പക്ഷെ അവന്റെ അച്ഛനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ നമ്മൾ എന്ത് പറയും…”
“എന്റെ മിനീ…നീ നാട്ടുകാരുടെ കാര്യം വിട്,നമ്മുടെ മോളുടെ കാര്യം മാത്രം ചിന്തിക്കു,ഗൗതമിന്റെ കാര്യം നമ്മളോട് പറഞ്ഞത് സീത ആണ്, ഇങ്ങനെ ഒരു കാര്യം അറിയുമ്പോൾ നമ്മളെക്കാൾ കൂടുതൽ ദേഷ്യം ഉണ്ടാവേണ്ടത് അവൾക്കാണ് പക്ഷെ അവൾക്ക് അവരോട് യാതൊരു ദേഷ്യവും ഇല്ല എന്ന് മാത്രമല്ല അവരെക്കുറിച്ച് പറയുമ്പോൾ നൂറു നാവാണ് അത് മാത്രം പോരെ അവരെക്കുറിച്ച് മനസ്സിലാക്കാൻ”
അയാളുടെ ആ ചോദ്യങ്ങൾ മിനിയുടെ മനസ്സിലെ സംശയങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കി
പ്രൊഫസർ അണ്ണാച്ചി… ഇത് വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട് അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️
ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…
അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…
അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…
ഏട്ടാ….
എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….
????
അടിപൊളി ????
അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️
അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️
ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?
അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??
ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
?????
പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ് ചെയ്യുമോ…
പ്രാണേശ്വരി pdf പോസ്റ്റ് ചെയ്തതാണല്ലോ ബ്രോ