“ഇല്ല…സത്യം”
“ഹ്മ്മ് …എന്നാ ശരി.അപ്പൊ എപ്പോഴേക്ക് എത്തും ”
“ഞാൻ വീട്ടിലേക്ക് ഇല്ല ഏട്ടാ.നമുക്ക് പുറത്ത് എവിടെ എങ്കിലും വച്ച് കാണാം”
“ആ ശരി എവിടെ ആണ് എന്ന് പറ,ഞാനും അമ്മയും കൂടി അങ്ങോട്ട് വരാം”
“അമ്മ വേണ്ട,ഏട്ടൻ മാത്രം മതി”
അരുണുമായി ബന്ധപ്പെട്ട എന്തോ കാര്യം പറയാനാണ് അവൾ വിളിക്കുന്നത് എന്ന് കരുതി അവൻ അതിന് സമ്മതിച്ചു
“ഏട്ടാ അമ്മ എന്ത്യേ …”
“ഇവിടെ ഉണ്ട്”
“ഒന്ന് കൊടുത്തേ”
ഗൗതം ഫോൺ ലക്ഷ്മിക്ക് നേരെ നീട്ടി.ലക്ഷ്മി ഫോൺ വാങ്ങിയതും ഗൗതം കൈ കഴിക്കുവാനായി വാഷ് ബേസിന്റെ അടുക്കലേക്ക് പോയി
“അമ്മേ…ഞാൻ ഏട്ടനെ പുറത്ത് വച്ചു കാണണം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.അമ്മയും ഒന്നും പറയാൻ നിൽക്കണ്ട”
“ഹ്മ്മ്..ശരി,മോളെ ഇതൊക്കെ വെറുതെ ആകുമോ.അച്ചുവിന്റെ വീട്ടുകാർ സമ്മതിക്കുമോ”
ലക്ഷ്മി തന്റെ സംശയം മറച്ചുവച്ചില്ല
“അതൊക്കെ അമ്മ സമ്മതിപ്പിച്ചോളും.അമ്മ അതോർത്തു ടെൻഷൻ അടിക്കേണ്ട.ആദ്യം ആ കൊരങ്ങൻ ഒന്ന് സമ്മതിക്കട്ടെ”
“എന്റെ മോനെ കൊരങ്ങാ എന്ന് വിളിച്ചാൽ ഉണ്ടല്ലോ”
“വിളിച്ചാൽ എന്താ”
“വിളിച്ചാൽ എന്താ, അവൻ കുരങ്ങൻ ആണെങ്കിൽ അവന്റെ അനിയത്തി നീയും കുരങ്ങത്തി അല്ലെ…”
ലക്ഷ്മി അവസാനം അനാമികയോട് പറഞ്ഞത് കേട്ടുകൊണ്ടാണ് ഗൗതം കൈ കഴുകി തിരിച്ചു വരുന്നത്
“എന്താണ് ഇവിടെ കുരങ്ങന്റെ ഒക്കെ കാര്യം പറയുന്നത്”
“നിന്റെ അനിയത്തി നിന്നെ കുരങ്ങാ എന്ന് വിളിച്ചതാ”
“അമ്മേ…കഷ്ടമുണ്ട് കേട്ടോ…”
അനാമിക പരിഭവം പ്രകടിപ്പിച്ചപ്പോൾ ലക്ഷ്മിയും ഗൗതമും നിന്ന് ചിരിക്കുകയായിരുന്നു
“പോ…ഞാൻ കൂട്ടില്ല”
“ഹാ…പിണങ്ങല്ലേടി പോത്തേ…”
“ഏട്ടൻ എന്നോട് മിണ്ടണ്ട, എന്നെ കളിയാക്കിയതല്ലേ”
“ഞാൻ അല്ലല്ലോ നിന്റെ അമ്മ അല്ലെ കളിയാക്കിയത്”
“ഏട്ടനും കൂടിയില്ലേ അമ്മയുടെ ഒപ്പം”
“ആ ശരി ഇനി കളിയാക്കില്ല പോരെ”
“ഹ്മ്മ്…”
“കെട്ടിക്കാൻ പ്രായമായി ഇപ്പോഴും കുട്ടി ആണെന്നാ വിചാരം,…”
“അയ്യടാ, ഏട്ടൻ കെട്ടിയിട്ടേ ഞാൻ കെട്ടൂ…”
അനാമികയുടെയും ഗൗതമിന്റെയും പിണക്കങ്ങളും ഇണക്കങ്ങളും കണ്ടുകൊണ്ട് പുഞ്ചിരിക്കുകയായിരുന്നു ലക്ഷ്മി
“ആ മതി മതി, നീ പോയി അടുക്കളയിൽ വല്ല പണിയും ഉണ്ടോ എന്ന് നോക്ക്, ഇവനും ഇന്നിവിടെ കുറച്ചു പണി ഉണ്ട്”
“എന്നാ ശരി അമ്മേ…,ഏട്ടാ ഞാൻ പറഞ്ഞത് മറക്കണ്ട”
അനാമിക ഫോൺ കട്ട് ആക്കിയതും ലക്ഷ്മി അടുക്കളയിലേക്ക് പോയി, അവർക്ക് പിന്നാലെ ഗൗതമും നടന്നു
“അമ്മേ..എന്താ പണി ഉണ്ടെന്ന് പറഞ്ഞത്”
“അങ്ങനെ വല്യ പണി ഒന്നും ഇല്ല, വീട് മുഴുവൻ മാറാല ആയി അതൊക്കെ ഒന്ന് തുടക്കണം”
“അമ്മേ….”
ഗൗതമിന്റെ അന്തിച്ചുള്ള നോട്ടവും ആ വിളിയും കേട്ടപ്പോൾ ലക്ഷ്മിക്ക് ചിരി വന്നു
പ്രൊഫസർ അണ്ണാച്ചി… ഇത് വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട് അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️
ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…
അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…
അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…
ഏട്ടാ….
എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….
????
അടിപൊളി ????
അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️
അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️
ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?
അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??
ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
?????
പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ് ചെയ്യുമോ…
പ്രാണേശ്വരി pdf പോസ്റ്റ് ചെയ്തതാണല്ലോ ബ്രോ