“ഞാൻ മടുത്തു നിനക്ക് വച്ചു വിളമ്പി,ഇനി കൈ കഴുകി ഇരിക്കുമ്പോൾ മുന്നിൽ ഭക്ഷണം കിട്ടണമെങ്കിൽ കെട്ടിക്കൊണ്ട് വന്നിട്ട് ആ പെണ്ണിനോട് പറഞ്ഞാൽ മതി.അല്ലെങ്കിൽ ചിലപ്പോൾ ഇതുപോലെ താമസിച്ചെന്നിരിക്കും”
“ഓഹ് അതിന് പെണ്ണ് കെട്ടണം എന്നില്ല, വല്ല സ്വിഗിയിലും ഓർഡർ ചെയ്‌താൽ മതി”
ഗൗതമിന്റെ തമാശക്ക് ലക്ഷ്മി മറുപടി പറഞ്ഞത് തലയിൽ കിഴുക്കികൊണ്ടാണ്
“കാര്യം പറയുമ്പോഴാ അവന്റെ ഒരു തമാശ…”
“എന്റെ അമ്മേ…ഞാൻ കല്യാണം കഴിക്കില്ല എന്നൊന്നും പറഞ്ഞില്ലല്ലോ,കുറച്ചു കഴിയട്ടെ എന്നല്ലേ പറഞ്ഞുള്ളു”
ലക്ഷ്മി എന്തോ പറയാൻ തുടങ്ങിയപ്പോൾ ഗൗതം അവരെ തടഞ്ഞു
“ഇനിയെപ്പോഴാ…മൂക്കിൽ പല്ല് വന്നിട്ടാണോ എന്നല്ലേ ചോദിക്കാൻ പോകുന്നത്…ഒരു രണ്ട് വർഷം കൊണ്ട് മൂക്കിൽ പല്ല് വരുവാണെങ്കിൽ അങ്ങ് വരട്ടെ”
ഗൗതമിന്റെ സംസാരം കേട്ട് ലക്ഷ്മിക്ക് ചിരി വന്നു എങ്കിലും അവർ അത് പുറമെ കാണിച്ചില്ല
“രണ്ട് വർഷമോ…നടക്കില്ല മോനെ…അല്ലെങ്കിൽ പിന്നെ നീ പറഞ്ഞത് പോലെ ഇനി എന്നും സ്വിഗ്ഗിയിൽ തന്നെ ഓർഡർ ചെയ്തോ…എനിക്ക് വയ്യ ഇനി വച്ചുണ്ടാക്കാൻ”
“അപ്പോ അമ്മ എന്റെ ഭാര്യയെ കൊണ്ട് അടുക്കള പണി എടുപ്പിക്കാൻ ആണോ…”
“ഒന്ന് പോയെ അപ്പൂ…എന്ത് പറഞ്ഞാലും തമാശ പറയാതെ”
അവർ സംസാരിക്കുന്നതിന്റെ ഇടയിൽ ആണ് ഗൗതമിന്റെ ഫോൺ റിങ് ചെയ്തത്, ഡിസ്‌പ്ലേയിൽ കാത്താരി എന്ന് കണ്ടതും ഗൗതമിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു നിറഞ്ഞു
“ഏട്ടാ…ഗുഡ് മോർണിംഗ്”
“ആ…ഗുഡ് മോർണിംഗ്”
ഒരു താല്പര്യം ഇല്ലാതെ എന്നപോലെ ആണ് ഗൗതം അനാമികക്ക് ശുഭദിനം നേർന്നത്
“എന്താടാ ചേട്ടാ,,..ആ ഗുഡ് മോർണിംഗിൽ ഒരു സന്തോഷം ഇല്ലാത്തത്”
“നീ എന്താ ഒരാഴ്ചയായിട്ട് ഇങ്ങോട്ട് വരാത്തത് ”
“ഓഹ് അതാണോ…”
“ആഹ്,അതേ അത് തന്നെ”
“അതിന് ഏട്ടൻ തന്നെ അല്ലെ പറഞ്ഞത് ഇനി ഞാൻ പറയാതെ വണ്ടി എടുക്കരുത് എന്ന്…”
“അതെന്താ വണ്ടിയിൽ മാത്രമേ വരാൻ പറ്റൂ.”
“ഇനി അതിൽ പിടിച്ചു കയറേണ്ട,ഇന്ന് വരാം”
ഒരു നിമിഷം നിർത്തിയ അനാമിക വീണ്ടും സംസാരിച്ചു തുടങ്ങി
“…,പിന്നെ…ഞാനേ ….”
അനാമികയുടെ കൊഞ്ചി ഉള്ള സംസാരം കേട്ടപ്പോഴേ എന്തോ കാര്യസാധ്യത്തിനുള്ള കൊഞ്ചൽ ആണെന്ന് ഗൗതമിന് മനസ്സിലായി
“നീ ….????”
“ഞാനേ …വണ്ടി കൊണ്ട് വന്നോട്ടെ ”
അവളുടെ ആ ചോദ്യം കേട്ടപ്പോൾ ഗൗതമിന് ആദ്യം ചിരി ആണ് വന്നത് പിന്നെ സന്തോഷവും
തന്റെ അനുവാദം വാങ്ങാൻ ഉള്ള അനാമികയുടെ പരിശ്രമം കേട്ടപ്പോൾ അവനിൽ താൻ അവളുടെ ഏട്ടൻ ആണെന്നുള്ള അഭിമാനം നിറഞ്ഞു
“മര്യാദക്ക് പയ്യെ ഒക്കെ ഓടിക്കോ…”
“ആ …”
ഗൗതം സമ്മതിക്കാൻ പോവുകയാണ് എന്ന് മനസ്സിലായതും അനാമികയുടെ ഉള്ളിൽ ഉണ്ടായ സന്തോഷം ശബ്ദത്തിലൂടെ പുറത്ത് വന്നു
“ആ…എന്താ സന്തോഷം, സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുക എന്നൊരു ചൊല്ലുണ്ട് അതുപോലെ വണ്ടി കിട്ടിക്കഴിയുമ്പോൾ ഈ പറഞ്ഞതൊന്നും മറക്കരുത് ”
പ്രൊഫസർ അണ്ണാച്ചി… ഇത് വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട് അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️
ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…
അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…
അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…
ഏട്ടാ….
എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….
????
അടിപൊളി ????
അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️
അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️
ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?
അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??
ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
?????
പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ് ചെയ്യുമോ…
പ്രാണേശ്വരി pdf പോസ്റ്റ് ചെയ്തതാണല്ലോ ബ്രോ