അനാമികയുടെ കഥ 7 [പ്രൊഫസർ ബ്രോ] 325

“അമ്മേ ഏട്ടൻ ഇല്ലേ അവിടെ”

അനാമിക ലക്ഷ്മിയെ ഫോൺ വിളിച്ചു സംസാരിക്കുകയായിരുന്നു

“ഉണ്ടല്ലോ മോളെ…”

“ഇന്ന് ഏട്ടന് ഹോസ്പിറ്റലിൽ പോകണ്ടല്ലോ ”

“വേണ്ടെന്ന് തോന്നുന്നു,ഒന്നും പറഞ്ഞില്ല,എന്താടി ”

“ഇന്ന് ഞായറാഴ്ച അല്ലെ,.ഇന്ന് അച്ചു ഫ്രീ ആണ് അപ്പൊ ഏട്ടന് അച്ചുവിനെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കാം എന്ന് വച്ചു”

“അതിനെന്താ…ഞാൻ അവനെ വിളിച്ചു എഴുന്നേൽപ്പിച്ച് വിടാം”

“എഴുന്നേൽപ്പിച്ചോ,പക്ഷെ കാര്യം പറയണ്ട.കാര്യം ഇതാണെന്ന് അറിഞ്ഞാൽ ആൾ മുങ്ങാനുള്ള സാധ്യത ഉണ്ട് ”

അനാമിക പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസ്സിലാക്കിയ ലക്ഷ്മി അവൾ പറഞ്ഞത് അതുപോലെ അനുസരിച്ചു

“അപ്പൂ… എഴുന്നേൽക്ക് സമയം എത്രയായി എന്നറിയോ…ഇന്ന് ഓടാൻ പോകുന്നില്ലേ”

തലേദിവസം ഉണ്ടായിരുന്ന ഒരു ഓപ്പറേഷൻ കഴിഞ്ഞ് രാത്രി വൈകി ആണ് ഗൗതം ഉറങ്ങാൻ കിടന്നത്, ആ ഉറക്ക ക്ഷീണത്തിൽ ലക്ഷ്മി വന്ന്‌  വിളിച്ചപ്പോൾ അനിഷ്ടത്തോടെയാണ് അവൻ കണ്ണുകൾ തുറന്നത്

“ഇന്ന് വയ്യ അമ്മേ…നാളെ ആകട്ടെ”

“ഏയ്യ്,…അതൊന്നും പറഞ്ഞാൽ പറ്റില്ല,എഴുന്നേൽക്ക്…എഴുന്നേറ്റ് വ്യായാമം ഒക്കെ കഴിയുമ്പോൾ ഈ ക്ഷീണം ഒക്കെ മാറിക്കോളും”

ഗൗതം വീണ്ടും പല ഒഴിവ് കഴിവുകൾ പറഞ്ഞെങ്കിലും ലക്ഷ്മി അതൊന്നും ചെവിക്കൊണ്ടില്ല, അവൻ കട്ടിൽ വിട്ട് എഴുന്നേൽക്കുന്നത് വരെ ലക്ഷ്മി തന്റെ പരിശ്രമം തുടർന്നു

“ഈ അമ്മ,…സമാധാനം ആയല്ലോ,ഞാൻ എഴുന്നേറ്റു”

ഗൗതം എഴുന്നേറ്റത് കണ്ടതും ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവന്റെ തലയിൽ ഒന്ന് തഴുകിക്കൊണ്ട് ആ മുറിയിൽ നിന്നും പിൻവാങ്ങി

അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ തന്നെ ഗൗതമിന്റെ പകുതി ക്ഷീണം മാറി ഒരുന്മേഷം വന്നിരുന്നു,

“ഞാൻ പോയി എന്ന് കരുതി വീണ്ടും ഉറങ്ങാൻ നിക്കണ്ട.അഞ്ചു മിനിറ്റിനുള്ളിൽ താഴെ കണ്ടില്ലെങ്കിൽ ഞാൻ വീണ്ടും കയറി വരും”

താഴേക്കുള്ള സ്റ്റെയർകേസ് ഇറങ്ങുമ്പോൾ ലക്ഷ്മി ഗൗതമിന്റെ മുറിയിലേക്ക് നോക്കി വീണ്ടും വിളിച്ചു പറഞ്ഞു

“ആ…”

ഗൗതമിന്റെ ദേഷ്യത്തോടെ ഉള്ള ആ മറുപടി കേട്ടപ്പോൾ ലക്ഷ്മിക്ക് ചിരി ആണ് വന്നത്

‘ദൈവമെ ഇതെങ്കിലും ഒന്ന് ശരിയായാൽ മതിയായിരുന്നു, ആദ്യമായി ആണ് അവൻ ആരുടെയെങ്കിലും കാര്യത്തിൽ അര്ധസമ്മതം എങ്കിലും മൂളുന്നത്. ഇനി ഇവർക്ക് തമ്മിൽ ഇഷ്ടപ്പെട്ടിട്ട് വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ…ആദ്യം വീട്ടുകാരോട് സംസാരിച്ചിട്ട് മതിയായിരുന്നു എല്ലാം. അനുമോളും സീതയും ഉള്ളതാണ് ഒരാശ്വാസം.’

ചിന്തയിൽ ആയിരുന്ന ലക്ഷ്മി പടികൾ കഴിഞ്ഞത് അറിഞ്ഞത് വേച്ചു വീഴാൻ പോയപ്പോൾ ആണ്,ആ സമയത്ത് കൈവരിയിൽ പിടിത്തം കിട്ടിയത് കൊണ്ട് മാത്രം വീണില്ല

പെട്ടന്നുണ്ടായ ഭയത്തിൽ കുറച്ചു സമയം അടുത്തുള്ള കസേരയിൽ ഇരുന്നതിന് ശേഷമാണ് ലക്ഷ്മി അടുക്കളയിലേക്ക് പോയത്

ജോഗിങ് കഴിഞ്ഞ് തിരിച്ചെത്തിയ ഗൗതം ഉടൻ തന്നെ കുളിക്കുവാൻ ആയി പോയി, കുളിച്ചിട്ടിറങ്ങിയ ഗൗതമിന് ലക്ഷ്മി പറഞ്ഞത് പോലെ നല്ലരു ഉന്മേഷം തോന്നി,അത്രയും സമയം ഉണ്ടായിരുന്ന ക്ഷീണങ്ങൾ ഒക്കെ എവിടെയോ പോയത് പോലെ

“അമ്മേ വിശക്കുന്നു…”

ഗൗതം ഡൈനിങ്ങ് ടേബിളിൽ ഇരുന്നുകൊണ്ട് അടുക്കളയിലേക്ക് നോക്കി അലറി

“കിടന്ന് കാറാതെ ചെക്കാ വരുവാ”

അധികം വൈകാതെ തന്നെ ഒരു കാസറോളിൽ ചൂട് പറക്കുന്ന ഇടിയപ്പവും മുട്ടക്കറിയുമായി ലക്ഷ്മി ഡൈനിങ്ങ് ഹാളിലേക്ക് വന്നു,

58 Comments

  1. പ്രൊഫസർ അണ്ണാച്ചി… ഇത്‌ വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട്‌ അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️

    1. ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…

      അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഏട്ടാ….
        എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….

        ????

  2. രാഹുൽ പിവി

    അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️

    അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️

    ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?

    അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??

    ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യുമോ…

        1. പ്രാണേശ്വരി pdf പോസ്റ്റ്‌ ചെയ്തതാണല്ലോ ബ്രോ

Comments are closed.