അനാമികയുടെ കഥ 7 [പ്രൊഫസർ ബ്രോ] 325

“ഡോക്ടർ may i?”

“Come in”

ഉള്ളിൽ  നിന്നും ഡോക്ടറിന്റെ അനുവാദം കിട്ടിയതും അരുൺ ഉള്ളിലേക്ക് കയറി

“അല്ല ഇതാര് അരുണോ, എന്താടോ വല്ലടുത്തും പോയി വീണോ”

“ഏയ്യ് ഇല്ല ഡോക്ടർ, ഞാൻ വേറൊരു കാര്യത്തിന് ഡോക്ടർ നെ കാണാനായി വന്നതാ”

“തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നെ ഡോക്ടർ എന്ന് വിളിക്കരുത് എന്ന്,ആഹ് എന്തായാലും താൻ വന്ന കാര്യം പറ”

“ഓ..ഇനി ഡോക്ടർ എന്ന് വിളിച്ചിട്ട് ദേഷ്യപ്പെടണ്ട,എനിക്ക് ഒരാളെക്കുറിച്ചു കുറച്ചു കാര്യങ്ങൾ അറിയാനുണ്ട് സാമച്ചായാ”

“ആരെക്കുറിച്ചു…!!!”

“ഇവിടെ ഗൗതം എന്ന് പേരുള്ള ഒരു ഡോക്ടർ ഇല്ലേ അയാളെക്കുറിച്ച്”

“എന്താടോ വല്ല പ്രശ്നവും ഉണ്ടോ,പക്ഷെ അങ്ങനെ വരാൻ വഴി ഇല്ലല്ലോ അയാൾ ആളൊരു പാവമാണ്”

സാമിനോട് സത്യം പറയേണ്ടതില്ല എന്ന് അരുൺ മുന്നേ തന്നെ ഉറപ്പിച്ചിരുന്നു, ഡോക്ടർ സാം അരുണിന്റെ അച്ഛന്റെ സുഹൃത്ത് ആണെങ്കിലും വഴി വിട്ട ഒരു കാര്യങ്ങൾക്കും അയാൾ സഹായം ചെയ്യില്ല എന്ന് അവനറിയാമായിരുന്നു

“പ്രശ്നം ഒന്നും ഇല്ല അച്ചായാ,.അയാളുടെ ഒരു ആലോചന വന്നിരുന്നു എന്റെ ഒരു ഫ്രണ്ടിന് അപ്പൊ അയാളെക്കുറിച്ച് ഒന്നന്വേഷിക്കാം എന്ന് വച്ചു”

“ആഹാ, ഒന്നും നോക്കേണ്ട അയാൾ ആളൊരു ജന്റിൽമാൻ ആണ് ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ”

അരുൺ അറിയാൻ ആഗ്രഹിച്ച ഉത്തരം അതായിരുന്നില്ല

“അയാൾക്ക് ഇതിന് മുൻപ്  റിലേഷൻഷിപ്സ് ഒന്നും ഉണ്ടായിരുന്നില്ലേ”

“എന്റെ അറിവിൽ ഇല്ല, ആഹ് പിന്നെ കുറച്ചു നാൾ മുൻപ് ഇവിടെ ഒരു കുട്ടി അഡ്മിറ്റ്‌ ആയിരുന്നു. ആത്മഹത്യാ ശ്രമം. ഗൗതം എല്ലാവരുടെ അടുത്തും മാന്യമായി മാത്രമേ പെരുമാറുകയുള്ളു പക്ഷെ ആ കുട്ടിയുടെ അടുത്ത് കുറച്ചു കൂടുതൽ ആയി അറ്റാച്ഡ് ആയിരുന്നു, ഇരിക്കൽ ഞാൻ ചോദിച്ചപ്പോഴും ഉത്തരം തരാതെ ഒഴിഞ്ഞു മാറി ,അന്ന് ഞാൻ കരുതി അവർ തമ്മിൽ സ്നേഹത്തിൽ ആയിരിക്കും എന്ന് . ഇപ്പൊ ആലോചിക്കുമ്പോൾ ഞാൻ തെറ്റിദ്ധരിച്ചതാണെന്നു തോന്നുന്നു അവർ തമ്മിൽ ഇഷ്ടത്തിൽ ആണെങ്കിൽ ഗൗതം ഇപ്പൊ ഇങ്ങനെ ഒരു ആലോചനക്ക് പോകില്ലല്ലോ”

അനാമിക ഹോസ്പിറ്റലിൽ ആയിരുന്നു എന്ന് അറിഞ്ഞപ്പോഴേ അരുൺ സംശയിച്ചിരുന്നു അവൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് ആയിരിക്കും എന്ന് ഇപ്പൊ അവന് അതുറപ്പായി,ഗൗതമും അനാമികയും എങ്ങനെ പരിചയപ്പെട്ടു എന്നും.

“അനാമിക എന്നാണോ ആ കുട്ടിയുടെ പേര്…”

“ആണെന്ന് തോന്നുന്നു.,അല്ല തനിക്കിതെങ്ങനെ അറിയാം”

“അവൾ തന്നെയാണ് എന്റെ സുഹൃത്ത്”

“ആഹാ,അപ്പൊ എന്റെ ഊഹം ശരി ആയിരുന്നു അല്ലെ…അല്ലെങ്കിലും അവർ തമ്മിൽ നല്ല ചേർച്ച ആണ്,”

“ഹ്മ്മ്”

സാം അവസാനം പറഞ്ഞത് വെളിയിൽ ചിരിയുടെയും ഉള്ളിൽ ദേഷ്യത്തോടെയും ആണ് കേട്ടത്

“എന്നാൽ ഞാൻ ഇറങ്ങട്ടെ അച്ചായാ…പിന്നെ കാണാം”

“ആഹാ താൻ പോകുവാണോ.കുറച്ചു കഴിഞ്ഞു പോകാടോ എനിക്കും അധികം തിരക്കൊന്നും ഇല്ലാത്ത സമയം ആണ്”

“ഏയ്യ് ഇല്ല അച്ചായാ പോയിട്ട് കുറച്ചു പണി ഉണ്ട്”

“എന്നാൽ ശരി ചെല്ല്, ഇടക്ക് വീട്ടിലേക്കൊക്കെ ഒന്ന് വാടോ”

“ഞാൻ വരാം അച്ചായാ”

അരുൺ ഡോക്ടർ സാമിനോട് യാത്ര പറഞ്ഞിറങ്ങി, അവന്റെ മനസ്സിൽ പുതിയ കണക്കുകൂട്ടലുകൾ നടന്നുകൊണ്ടിരുന്നു

പിന്നെയുള്ള ഒരാഴ്ച മുഴുവൻ അരുൺ അനാമികയെയും ഗൗതമിനെയും പിന്തുടരുകയായിരുന്നു എന്നെങ്കിലും അവർ തമ്മിൽ കണ്ടുമുട്ടിയാൽ അവർ തമ്മിലുള്ള ബന്ധം വ്യക്തമായാൽ തന്റെ പദ്ധതികളിൽ വരുത്തേണ്ട മാറ്റം അവൻ ഉറപ്പിച്ചിരുന്നു

⚪️⚪️⚪️⚪️⚪️

58 Comments

  1. പ്രൊഫസർ അണ്ണാച്ചി… ഇത്‌ വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട്‌ അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️

    1. ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…

      അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഏട്ടാ….
        എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….

        ????

  2. രാഹുൽ പിവി

    അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️

    അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️

    ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?

    അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??

    ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യുമോ…

        1. പ്രാണേശ്വരി pdf പോസ്റ്റ്‌ ചെയ്തതാണല്ലോ ബ്രോ

Comments are closed.