അനാമികയുടെ കഥ 7 [പ്രൊഫസർ ബ്രോ] 325

അനാമികയുടെ കഥ 7

Anamikayude Kadha Part 7 | Author : Professor Bro | Previous Part 

വാട്സ്ആപ്പിൽ സ്റ്റാറ്റസ് കണ്ടുകൊണ്ടിരുന്ന അരുൺ അപ്രതീക്ഷിതമായാണ് ആ ചിത്രം കാണുന്നത്, അതിനൊപ്പം ഒരു അടിക്കുറിപ്പും WITH MY ETTAN AND AMMAAS ♥️

അരുണിന്റെ മനസ്സിൽ എരിഞ്ഞുകൊണ്ടിരുന്ന പകയുടെ കനലുകൾ ആളിക്കത്തി, അവന്റെ കണ്ണുകൾ രക്തവര്ണമായി

‘ഏട്ടൻ …ആ വാക്കിനു അവൾ കൊടുത്ത അർഥം എന്താണ് …അവൾക്ക് സ്വന്തമായി ഒരു ചേട്ടൻ ഇല്ല എന്നത് എനിക്കുറപ്പാണ് ,കസിൻസ് …??? ഏയ്യ് അതിനും വഴി ഇല്ല, അന്ന് ഞാൻ അവളുടെ അച്ഛൻറെയും അമ്മയുടെയും അടുത്ത് സംസാരിച്ചപ്പോൾ അവർ പറഞ്ഞതാണ് അവൾക്ക് ആകെയുള്ള കസിൻ അർച്ചന ആണെന്ന് …,,,പിന്നെ ഇതാരാണ് !!!! ഇനി അവൾ കല്യാണം കഴിക്കാൻ പോകുന്ന ആൾ …,, പക്ഷെ അന്നത്തെ ആ കൂടിക്കാഴ്ചക്ക് ശേഷം ഇങ്ങനെ ഒരു കാര്യം …,,, ഒന്നും വ്യക്തമാകുന്നില്ല ,എല്ലാം മനസ്സിലാക്കാൻ ഒരേ ഒരു വഴി, അയാളെ കണ്ട് പിടിക്കുക, അവർ തമ്മിൽ ഉള്ള ബന്ധം അവനിൽ നിന്ന് തന്നെ അറിയുക ,..,  അനാമിക…,,, ഞാൻ പറഞ്ഞത് നിനക്കോർമ ഉണ്ടല്ലോ അല്ലെ …,ഓർമ വേണം ഞാൻ വരികയാണ് നിന്റെ മുന്നിലേക്ക്, കയ്യിൽ നിനക്കായി പണി കഴിച്ച താലിയുമായി …’

അരുണിന്റെ ചുണ്ടിൽ എല്ലാം ചിന്തിച്ച് ഉറപ്പിച്ച ഒരു ചിരി നിറഞ്ഞു

⚪️⚪️⚪️⚪️⚪️⚪️

“അനൂ …നീ ആ ഫോൺ ഒന്ന് നിലത്തു വയ്ക്കാമോ,…കുറെ നേരമായല്ലോ അതിൽ പണിയുന്നു”

“ഇപ്പൊ വയ്ക്കാം അമ്മേ…മെസ്സേജുകൾക്ക് ഒന്ന് മറുപടി കൊടുത്തോട്ടെ… എല്ലാം എന്റെ ഏട്ടന്റെ ആരാധികമാരാ”

അനാമിക സീതക്ക് കൊടുത്ത മറുപടിയിൽ ഞെട്ടിയത് ഗൗതം ആയിരുന്നു

“ആരുടെ ആരാധികമാര് ..???”

“ഏട്ടന്റെ ,,,…ഇത് കണ്ടോ ,.ഞാൻ നമ്മുടെ ഫോട്ടോ സ്റ്റാറ്റസ് ഇട്ടപ്പോൾ മുതൽ വന്ന മെസ്സേജുകളാ,എല്ലാവർക്കും അറിയേണ്ടത് ഏട്ടനെക്കുറിച്ചാ…ഏട്ടൻ ആരാ, കല്യാണം കഴിച്ചതാണോ, കല്യാണം ആലോചിക്കുന്നുണ്ടോ, ഏതെങ്കിലും കുട്ടിയെ സ്നേഹിക്കുന്നുണ്ടോ …ഹോ മറുപടി കൊടുത്തു ഞാൻ മടുത്തു .ഇനിയും കൂടുതൽ വന്നേക്കാം, നോക്കിക്കേ ഇത്രയും പേര് കണ്ടു നമ്മുടെ ഫോട്ടോ”

അനാമിക തന്റെ ഫോണിൽ നോക്കിക്കൊണ്ട് സ്റ്റാറ്റസ് കണ്ടവരുടെ പേരുകൾ വായിക്കുവാൻ തുടങ്ങി

“അഞ്ജലി ,ഇന്ദു ,ആര്യ ,അലീന ,അച്ചു ,….”

പേരുകൾ വായിച്ചുകൊണ്ടിരുന്ന അനാമികയുടെ മുഖത്ത് ഒരു ഭയവും ദേഷ്യവും കലർന്ന ഭാവം വന്ന്‌ നിറയുന്നത് ഗൗതം കണ്ടു ,അവൻ അവളുടെ കയ്യിൽ നിന്നും ആ ഫോൺ വാങ്ങി അതിൽ നിന്നും ആ പേരുകൾ വായിക്കുവാൻ തുടങ്ങി

“അഞ്ജലി …..,…,…,,..അച്ചു , അരുൺ …,,, എന്റെ മോളെ ഇത് കണ്ടിട്ടാണോ നിനക്ക് ഇപ്പൊ ദേഷ്യം വന്നത് ,നിനക്ക് ഇഷ്ടമല്ലെങ്കിൽ ആ no അങ്ങ് ബ്ലോക്ക്‌ ചെയ്തേക്ക് അതിന് ശേഷം ഡിലീറ്റ് ചെയ്തോ പ്രശ്നം തീർന്നില്ലേ…”

“ഞാൻ ഇതൊക്കെ നേരത്തെയും ചെയ്തതല്ലേ ഏട്ടാ ….എന്നിട്ട് എന്താ ഉപകാരം ഉണ്ടായത്”

“നേരത്തെ ഞാൻ ഇല്ലായിരുന്നല്ലോ മോളെ നിന്റെ ഒപ്പം”

അനാമികയുടെ ആത്മവിശ്വാസത്തെ പതിന്മടങ്ങു വർധിപ്പിക്കാൻ സഹായിക്കുന്നതായിരുന്നു ഗൗതമിന്റെ വാക്കുകൾ, ഇനി മുതൽ ഞാൻ നിന്റെ ഒപ്പം ഉണ്ടാകും എന്നവൻ പറയാതെ പറയുകയായിരുന്നു

“ലക്ഷ്മിയമ്മേ എന്റെ ഏട്ടന്റെ പെണ്ണിനെ ഞാൻ കണ്ടുപിടിച്ചോട്ടെ …”

58 Comments

  1. പ്രൊഫസർ അണ്ണാച്ചി… ഇത്‌ വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട്‌ അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️

    1. ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…

      അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഏട്ടാ….
        എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….

        ????

  2. രാഹുൽ പിവി

    അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️

    അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️

    ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?

    അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??

    ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യുമോ…

        1. പ്രാണേശ്വരി pdf പോസ്റ്റ്‌ ചെയ്തതാണല്ലോ ബ്രോ

Comments are closed.