അജ്ഞാതന്‍റെ കത്ത് 9 40

Views : 13259

” എന്നെ വേദ സഹായിക്കണം”

അവർ പറഞ്ഞു തുടങ്ങി. സെറ്റിയിലിരുന്ന കണ്ണാടി എടുത്തു നേരെ വെച്ച് ഞാനവരെ നോക്കി

“എനിക്ക് ഭയമാണിന്നു ജീവിക്കുവാൻ എനിക്ക് രണ്ട് പെൺമക്കളായിരുന്നു. ഒന്നിനെയവർ കൊന്നു.അവർ ആരാണെന്നെനിക്കറിയില്ല പക്ഷേ എന്റെ ഭർത്താവിനറിയാം. അദ്ദേഹത്തിനും ഭയമാണ്. എന്റെ മോളെയറിയുമോ ? സാറാ നൈനാനെ? ഉണ്ടാവില്ല അല്ലേ?
അർജ്ജുൻ എന്ന സഹപാഠിയെ സ്നേഹിച്ചു അവന്റെ മരണത്തോടെ ആത്മാഹത്യ ചെയ്ത സാറയെ ഓർക്കുന്നുണ്ടോ?”

“ഉണ്ട്.അർജ്ജുന്റെ ബോഡി ഇതു വരെ കിട്ടിയിട്ടില്ലല്ലോ?”

” ഇല്ല അതൊരിക്കലും കിട്ടില്ല. കാരണം അവന്റെ ബോഡി കത്തിയമർന്നത് സാറയുടെ മുന്നിലാ. വേദ എനിക്കൊപ്പം വീട്ടിൽ വരാമോ.ഞാൻ തെളിവുകൾ തരാം.”

ഞാൻ ഇരുന്ന് ചിന്തിച്ചു പോകണമോ വേണ്ടയോ ഒടുവിൽ

” ഞാനൊന്നു റെഡിയാവട്ടെ “

എന്നു പറഞ്ഞെഴുന്നേറ്റു.
മുറിയിലെത്തി അലോഷിക്കു മെസ്സേജയച്ചു.

” നൈനാൻ കോശിയുടെ വീട്ടിലേക്ക് പോവുകയാണ്. “

മെസ്സേജ് സീനാവാൻ നിന്നില്ല, ഞാൻ അവർക്കൊപ്പം ഇറങ്ങി.
എന്താവും അവർക്കെന്നോട് വിശദമായി പറയാനുള്ളത്?

“വേദയെ കണ്ടു സംസാരിക്കാൻ എന്നോട് പറഞ്ഞത് നൈനാൻ ആണ്. കുടുംബം ഇപ്പോൾ നിന്റെ ദയയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. “

“എനിക്കൊന്നും മനസിലായില്ല. വിശദമായി പറയാമോ?”

“സാറയുടെ മരണത്തിലെ ചില ദുരൂഹതകൾ അത് നീക്കി പുറത്ത് കൊണ്ടുവരണം.”

” ദുരൂഹത ?!”

“അതെ. അവൾ മരിക്കുമ്പോൾ ഗർഭിണി ആയിരുന്നു എന്നത് ഇവയെല്ലാം.”

“അതെല്ലാം പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതല്ലേ?”

എന്റെ ചോദ്യം

” അതെ. പക്ഷേ സത്യം അതായിരുന്നില്ല.സത്യമെല്ലാമറിഞ്ഞിട്ടും ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല സാറയുടെ അനിയത്തി അന്നയെ ഓർത്തിട്ട്. അവളിപ്പോൾ പത്താംതരമായി “

“അർജുനുമായി അവൾ….?”

” അർജ്ജുൻ നല്ല പയ്യനായിരുന്നു.അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നെന്ന് അർജ്ജുൻ മരിച്ചതിന് ശേഷമാണ് ഞങ്ങൾ അറിഞ്ഞത്. പക്ഷേ എന്റെ മോൾ ഗർഭിണി അല്ലായിരുന്നു.”

“അന്നത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫേയ്ക്കാണെന്നാണോ സോഫിയ അപ്പോ പറഞ്ഞു വരുന്നത് ?”

“അല്ല അത് സത്യം തന്നെ “

ഈ സ്ത്രീയ്ക്കെന്താ വട്ടായോ? പരസ്പര വിരുദ്ധമായി സംസാരിക്കാൻ. അപ്പോഴേക്കും അവരുടെ വീടെത്തിയിരുന്നു. കളമശ്ശേരിയിൽ നിന്നും ഒരു ഒന്നര കിലോമീറ്റർ അകന്ന് ഒന്നരയാൾ പൊക്കത്തിൽ ഉയർത്തി കെട്ടിയ മതിലും കൂറ്റൻ ഗേറ്റും കടന്ന് മുറ്റത്ത് കാർ പാർക്ക് ചെയ്തു. സിറ്റൗട്ടിൽ ഒത്ത വലുപ്പമൊത്ത ഒരു വലിയ പട്ടി. അതെന്നെ നോക്കി മുരണ്ടു –

“ഡൂഡൂ…..ഷി ഈസ് മൈ ഗസ്റ്റ് ഡാ. “

സോഫിയവനെ തലോടിയശേഷം എന്നോടായി

“വരൂ വേദ.”

ഞാൻ വാട്സാപ്പിൽ അലോഷിക്കു ലൊക്കേഷൻ ഷെയർ ചെയ്തു.

“വേദ ഇരിക്കൂ ഞാനിപ്പോൾ വരാം”

സോഫി ഏതോ മുറിക്കകത്ത് കയറി പോയി. ഷോകേസിലെ വെളുത്തു തുടുത്ത ട്രോഫിയുമായി നിൽക്കുന്ന പെൺകുട്ടിയുടെ മുഖം ഓർമ്മയിൽ വന്നു.
സാറാ നൈനാൻ കോശി.ഷോ കേയ്സ് നിറയെ സാറയുടെ ട്രോഫികളും ഷീൽഡുകളും മാത്രം.
നാടറിയേണ്ട അഭിമാനിക്കേണ്ട പെൺകുട്ടിയായിരുന്നു.കുരുന്നിലെ തീർന്നു പോയത് എന്നിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു.
ഫോണിൽ അലോഷിയുടെ മെസ്സേജ്.

“സൂക്ഷിക്കുക.TB സർ അറസ്റ്റ് ചെയ്യപ്പെട്ടു. നീ പറഞ്ഞ യഥാർത്ഥ ബോസ് ഇപ്പോൾ നിന്നെ ഇല്ലാതാക്കാൻ വരുമെന്നാണ് TB പറയുന്നത്”

മറുപടി അയച്ചില്ല.ആരോ നടന്നു വരുന്ന ശബ്ദം സോഫിയായിരുന്നു.

“കാത്തിരുന്നു മുഷിഞ്ഞോ?”

“ഇല്ല.”

Recent Stories

The Author

kadhakal.com

8 Comments

  1. ചെറിയ ചില കൺഫ്യൂഷൻസ് ഒഴിവാക്കിയാൽ ടോട്ടലി അടിപൊളി. മികച്ച എഴുത്ത്. ഇനിയും ഇത് പോലുള്ള കഥകളുമായി വരണം

  2. ആരാണയാൾ ആ കത്തെഴുതിയ ആൾ അത് കൂടി പറയു please

  3. Supper storyyyy

  4. 5th part kittiyo

  5. Brooo oree oru doubt aranuu aaa kathu ezhutiyathuuu…….

    1. 5th part kittiyo

  6. wow…sooper…..thakarthu…nalla katha..nalla avatharanam…thrilling story

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com