അജ്ഞാതന്‍റെ കത്ത് 9 40

Views : 13259

” മേഡത്തിനെന്താ പറ്റിയത്.?”

അവർ രണ്ടു പേരും പറയാൻ മടിക്കുന്നത് പോലെ

” പറ അരവി ?”

” മേഡത്തിനു നേരെ ഒരു വധശ്രമം.”

പറഞ്ഞത് സാമുവേൽ സാറാണ്
ഫോണിൽ അലോഷിയുടെ കാൾ

“വേദാ എവിടെയാ?”

“വീട്ടിലേക്ക് പോവുകയാണ് സർ”

ഫോൺ കട്ടായി .എന്നെ ഗേറ്റിലിറക്കി അവർ യാത്രയായി. നല്ല വിശപ്പുണ്ട്. എന്തെങ്കിലും കഴിക്കണം.അതിനും മുന്നേ ഒരു കുളി നിർബന്ധമാണ്.
കുളി കഴിഞ്ഞിറങ്ങിയ ശേഷം കുറച്ചു പൊടിയരിയെടുത്തു കുക്കറിൽ ഇട്ടു. ഒരു വിസിൽ വന്നപ്പോൾ ഓഫ് ചെയ്ത് അച്ഛന്റെ മുറിയിലേക്ക് നടന്നു. സിസ്റ്റം ഓൺ ചെയ്തു വെച്ച് സിബി ബാലയുടെ കേസ് നമ്പർ തപ്പിയെടുത്തു.

ഒടുവിൽ എനിക്കത് കിട്ടി.
ഹരജി വായിച്ച ഞാൻ ശെരിക്കും അമ്പരന്നു. അച്ഛന്റെ മകളായതിൽ എന്നും അഭിമാനിച്ചതേ ഉള്ളൂ എങ്കിലീ നിമിഷം ഞാൻ തെല്ലഹങ്കരിച്ചു.
എന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം അതിലുണ്ടായിരുന്നു.
സിബി ബാലയുടെ ഭർത്താവിന് സംഭവിച്ചത് അറിയാതെ പറ്റിയ ഒരു കൈയബദ്ധമായിരുന്നില്ല. കരുതിക്കൂട്ടിയുള്ള ഒരു പരീക്ഷണം.പ്രതിസ്ഥാന പട്ടികയിൽ നഗരത്തിലെ ഒരു പ്രധാന ഡോക്ടറും…
ഇതെല്ലാം ഞാനെങ്ങനെ തെളിയിക്കും ദൈവമേ..
കഞ്ഞിയാറ്റി രണ്ട് കപ്പ് കുടിച്ച് അച്ഛന്റെ നിയമ പുസ്തകത്തിലേക്ക് തല പൂഴ്ത്തിയപ്പോഴാണ്
കോളിംഗ് ബെല്ലടിച്ചത്.
അലോഷിയായിരുന്നു വന്നത്.
ആഥിതി മര്യാദകൾക്ക് ശേഷം അലോഷി കാര്യത്തിലേക്ക് കടന്നു.

“നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ കൊലയാളിയെ രാത്രി പിടികൂടിയിട്ടുണ്ട്. ഇനിയറിയേണ്ടത് കൊലയാളിയും വേദയും തമ്മിലുള്ള ബന്ധമെന്താണ്?”

അലോഷിയുടെ കണ്ണിൽ സംശയത്തിന്റെ കാന്തമുനകൾ .

“ആരാണ് ബെനഡിക്റ്റ്? താൻസെൻ ബെനഡിക്റ്റ്? ടൂറിന്റെ പേര് പറഞ്ഞ് പത്ത് ദിവസം താൻ എവിടെയായിരുന്നു.?”

തുടർന്ന് എനിക്കൊപ്പം നിൽക്കുന്ന ഒരു യുവാവിന്റെ ഫോട്ടോയും.
എന്റെ തൊണ്ട വരണ്ടു തുടങ്ങിയിരുന്നു.

” വേദ ടെൽ മീ എന്തായിരുന്നു ഈ നാടകത്തിന്റെ ലക്ഷ്യം?”

അലോഷിയുടെ കണ്ണിൽ തീക്ഷ്ണത .

എവിടെ വെച്ചാണ് ഞാൻ താൻസെനെ കണ്ടുമുട്ടിയത്.? പൊക്കാറയിലേക്കുള്ള യാത്രാമദ്ധ്യേ ആയിരിക്കാം. ട്രെയിനിൽ ഓടിക്കയറിയ കുറേ ഭിക്ഷക്കാർക്ക് ഓറഞ്ച് വിതരണം ചെയ്യുന്ന ചെറുപ്പക്കാരൻ കരിംനീല ജീൻസും, അയഞ്ഞ കാവി ജുബയും നീട്ടി വളർത്തിയ താടിയും മുടിയും തലയിലെ ഓറഞ്ച് കളർ തുണികൊണ്ടുള്ള കെട്ടും ഒരു പാതി സന്യാസി പരിവേഷം ഉണ്ട്.
ഭിക്ഷക്കാരോട് പറയുന്ന ഭാഷ ഏതെന്ന് മനസിലായില്ല. ടെയിൻ നീങ്ങിയപ്പോൾ അയാളെനിക്കെതിരെ വന്നിരുന്നു. വഴിയോരക്കാഴ്ചകൾ മടുത്തപ്പോൾ ഞാൻ ബേഗിൽ നിന്നും KR മീരയുടെ ആരാച്ചാർ എടുത്തു വായന തുടങ്ങി. ക്ഷീണം കാരണം ഉറക്കം വന്നു തുടങ്ങിയിരുന്നു. ബുക്ക് കൈയിൽ പിടിച്ചു ഞാൻ കണ്ണടച്ചിരുന്നു.

“ഇതൊന്ന് തരാമോ?”

ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. അയാൾ ബുക്കിനായി എനിക്ക് നേരെ കൈ നീട്ടി നിൽക്കുകയാണ്.
ഒരു മലയാളിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ, തുടർന്നുള്ള
മൂന്ന് ദിവസത്തെ യാത്രയിൽ താൻസെൻ കൂടെ ഉണ്ടായിരുന്നു. നല്ലൊരു വായനക്കാരനും സഞ്ചാരിയുമായിരുന്നു താൻസെൻ. അവന്റെ വീടു പോലും എനിക്കറിയില്ലായിരുന്നു.
എനിക്കറിയാവുന്നതെല്ലാം ഞാൻ അലോഷിയോട് പറഞ്ഞു.

” ഞാൻ പ്രതീക്ഷിച്ച ഉത്തരവും ഇത്തരത്തിലാണ്. സീ മിസ്സ് വേദ, കേരളം തിരയുന്ന നമ്പർ വൺ ക്രിമിനലിന്റെ കൂടെയാണ് മൂന്നു ദിവസം ചിലവഴിച്ചത്.പതിനേഴോളം കൊലപാതകങ്ങൾ ഇതിനോടകം അവൻ ചെയ്തു കഴിഞ്ഞു. നാളെ സാറ്റർഡെ മറ്റന്നാൾ സൺഡെ അത് കഴിഞ്ഞാൽ അവനെ കോടതിയിൽ ഹാജരാക്കാം. അതിനു മുന്നെ TB സാറിനെ കണ്ടു പിടിക്കണം.

“TB യെ തേടി സാർ അലയണ്ട. എയർപോർട്ട് വരെ പോയാൽ മതി. നമ്മൾ തേടുന്ന TBസർ തൗഹബിൻ പരീതാണ്.”

“വേദ ഇതെങ്ങനെ….?”

Recent Stories

The Author

kadhakal.com

8 Comments

  1. ചെറിയ ചില കൺഫ്യൂഷൻസ് ഒഴിവാക്കിയാൽ ടോട്ടലി അടിപൊളി. മികച്ച എഴുത്ത്. ഇനിയും ഇത് പോലുള്ള കഥകളുമായി വരണം

  2. ആരാണയാൾ ആ കത്തെഴുതിയ ആൾ അത് കൂടി പറയു please

  3. Supper storyyyy

  4. 5th part kittiyo

  5. Brooo oree oru doubt aranuu aaa kathu ezhutiyathuuu…….

    1. 5th part kittiyo

  6. wow…sooper…..thakarthu…nalla katha..nalla avatharanam…thrilling story

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com