” മോളെ എന്താണിത്? ശ്രീകുമാർ, നമ്മുടെ അതിഥിയല്ലെ. ”
ലക്ഷ്മി
” ഇവനോ? എനിക്ക് ഇവനെ കാണുന്നത് കലിയാണ്. ഇവനെ എത്രയും പെട്ടെന്ന് ഇവിടെ നിന്നും പറഞ്ഞു വിടണം.”
ചേട്ടൻ ലക്ഷ്മിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു
” ഈ ശ്രീകുമാർ ഇല്ലായിരുന്നുവെങ്കിൽ ഈ അണ്ണൻ ജീവിച്ചിരിക്കില്ലായിരുന്നു ”
” ഇവൻ തന്നെയല്ല തള്ളിയിട്ടതെന്ന് അണ്ണന് ഉറപ്പുണ്ടോ ”
ചേട്ടൻ വീണ്ടും
” അങ്ങനെയൊന്നും പറയല്ലേ. എനിക്ക് നല്ല ഓർമ്മയുണ്ട് കാൽ തെന്നി വീഴുന്നത്. ”
ഇത്രയും ആയപ്പോൾ ഞാൻ രംഗപ്രവേശം ചെയ്തു.
” ചേട്ടൻ വന്ന് യാത്ര പറഞ്ഞിട്ട് പോകാൻ നിൽക്കുകയായിരുന്നുഞാൻ. അതുകൊണ്ട് എന്നെ പോകാൻ അനുവദിക്കണം ”
ചേട്ടൻ എന്നോട്
“ശ്രീകുമാർ എവിടെ പോകുന്നു, എവിടെയും പോകുന്നില്ല. എന്റെ അനിയത്തിയെ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിയും. ”
ഉടനെ ലക്ഷ്മി
“അണ്ണന് അവനാണ് വലുതെങ്കിൽ ഞാനിവിടെ നിൽക്കുന്നില്ല.എന്റെ വാക്കിന് ഒരു വിലയും ഇല്ലാത്ത ഈ വീട്ടിൽ നിൽക്കുന്നത് അപമാനമാണ്. ”
ഇതും പറഞ്ഞ് ആ പൂതന ചവിട്ടിതുള്ളി അകത്തേക്ക് കയറിപ്പോയി. ഞാൻ ചേട്ടനോട്
” ഞാൻ, കാരണം ഇവിടെ ഒരു പ്രശ്നം ഉണ്ടാവേണ്ട. ഞാൻ, പൊയ്ക്കോളാം ചേട്ടാ ”
ചേട്ടൻ എന്നോട് പറഞ്ഞു.
” ഇതൊന്നും പ്രശ്നമാക്കേണ്ട മോളുടെ, ആ ദേഷ്യം മാത്രമേ ഉള്ളൂ ഉള്ളിലൊന്നും ഇല്ല. ”
” അതിലൊന്നും പ്രശ്നമില്ല ചേട്ടാ. എന്നാലും ഞാൻ, പോകുന്നതാണ് നല്ലത്. ”
അപ്പോൾ അമ്മ പറഞ്ഞു
” ഞങ്ങളും അതു തന്നെയാണ് പറഞ്ഞത്. ലക്ഷ്മിയുടെ ആ ദേഷ്യം മാത്രമേ ഉള്ളൂ എന്ന് ”
” എന്തുതന്നെയായാലും ഞാൻ, പോകുന്നതാണ്നല്ലത് ”
ചേട്ടൻ പറഞ്ഞു.
” ശ്രീകുമാറിനെ അത്ര നിർബന്ധമാണെങ്കിൽ അത്യാവശ്യം, വേണ്ട ഡ്രസ്സുകൾ ഒക്കെ എടുത്ത് എന്റെ കൂടെ വരു. ”
അപ്പോൾ അമ്മ ചോദിച്ചു.
” മോനെ വെങ്കി….. ശ്രീകുമാറിനെയും കൊണ്ട് നീ എവിടെ പോകുന്നു? ”
” ശ്രീകുമാറിന്റെ കാര്യം എനിക്ക് പരിചയമുള്ളവരോടൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ ഇപ്പോൾ കരയ്ക്ക് വന്നപ്പോൾ ഒരു സുഹൃത്ത്, അവന്റെ കമ്പനിയിൽ ഒഴിവുണ്ട് എന്ന് പറഞ്ഞിരുന്നു. ഒരാഴ്ച എടുക്കും അവർ സെയിൽ ആകാൻ അപ്പോഴേക്കും ശ്രീകുമാറിനെ ജോയിൻ ചെയ്യിക്കാം എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ, ഇപ്പോൾ ഇവിടെ ഈ കണ്ടീഷൻ ആയപ്പോൾ നേരത്തെ തന്നെ ശ്രീകുമാർ ജോയിൻ ചെയ്യുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. ഞാൻ ഇങ്ങനെ ഒരു കണ്ടീഷൻ അല്ല ഇവിടെ പ്രതീക്ഷിച്ചത്. കുറച്ചുദിവസം കുടുംബത്തോടൊപ്പം ശ്രീകുമാറിനോടൊപ്പവും കൂടിയിട്ട് തിരിച്ചു പോകണമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ, എന്റെ പ്രതീക്ഷകൾ ഒക്കെ തകിടം മറിച്ചു കളഞ്ഞു. ശ്രീകുമാർ ഡ്രസ്സുകൾ ഒക്കെ എടുത്ത് എന്റെ കൂടെ വന്നോളൂ. “
Dear Dasan,
You have written this story one part of this with another name but discontinued thereafter. Even though the story gives a good read, there are some stiffness on the narration describing Sreekumar’s thoughts of his past.
In any case, it is a good attempt, but please continue it without breaking it.
Best Regards
Gopal.
Dasetta
Bro bakki enna
Kollam, lag onnumillathe otta iruppinu vayichu. Liked it. Please continue ❤️
Hi dasetta
Already read this one till here many days back
When will you gave balance
It’s a interesting and simple story
Love to see this back
Bakik waiting good story❤
ദാസേട്ടാ തിരിച്ചുവന്നതിലൊരുപാട് സന്തോഷം,ഈ സൈറ്റിൽ ഞാൻ തിരയുന്ന ചുരുക്കം ചിലയെഴുത്തുകാരിൽ ഒരാളാണു താങ്കൾ എന്തോ നിങ്ങളുടെ കഥ വായിക്കാനിഷ്ടമാണ് ഒരുപാടു വലിച്ചുനീട്ടിയെഴുതാറില്ല
Super?
തിരിച്ചുവന്നതിൽ സന്തോഷം
ദാസേട്ടാ തിരിച്ചുവന്നതിലൊരുപാട് സന്തോഷം
♥️♥️♥️♥️♥️
ദാസേട്ടായെവിടെയായിരുന്നു
Dasetta thirichu vannathil santhosham ..athum Nalla oru story …..keep continue…..
Nice start continue bro ❤️?
കഴിഞ്ഞ കഥയുടെ ബാക്കി ഭാഗങ്ങൾ വന്നില്ലല്ലോ. നല്ല തുടക്കം ആയിരുന്നു. വെയ്റ്റിംഗ്…..