ആദിയെട്ടന്റെ അനു ❤️ [ 𝒜𝒶𝒹𝒽𝒾 ] 141

Views : 5321

ആദിയെട്ടന്റെ അനു

Adiyettante Anu | Author : 𝒜𝒶𝒹𝒽𝒾

 

ദേഷ്യം വന്നിട്ട്  അനുവിനെ  കരണം നോക്കി  അടിക്കാൻ ചെന്ന എന്നെ അവൾ പിടിച്ചു ഒരു തള്ളങ്ങു തള്ളി…. (അനസൂയ എന്നാണ് അവളുടെ ശരിയായ പേര്….) ഒട്ടും വിചാരിക്കാത്തത് ആയിരുന്നത് കൊണ്ട് ഞാൻ അടി തെറ്റി താഴെ വീണു… എന്നെ നോക്കി റോഡിൻ്റെ സൈഡിൽ നിൽക്കുന്നവർ കളിയാക്കി ചിരിക്കുന്നത് ഞാൻ കണ്ടു….
ദേഷ്യത്തിൽ ചാടി എഴിന്നേറ്റപ്പോഴേക്കും അനു വണ്ടി ഓടിച്ചു പോയി കഴിഞ്ഞിരുന്നു….

“അവൾക്ക് ഭ്രാന്താടാ അല്ലെങ്കിൽ ഇങ്ങനെ നിന്നോട് കാണിച്ചു കൂടുമോ… എന്നെ പിടിച്ചെഴുന്നേൽപിക്കാൻ വന്ന അജിത്ത് പറയുന്നത് കേട്ട് അടിമുടി ദേഷ്യം ഇരച്ചു കയറിയെങ്കിലും ഞാൻ നിയന്ത്രിച്ചു”…

“കാരണം അവൻ പറഞ്ഞ പോലെ അവൾക്ക് ഭ്രാന്താണെന്ന കാര്യം എനിക്കും ഇടയ്ക്കൊക്കെ തോന്നിയിരുന്നു?”

“ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളർന്നവർ ആണ് ഞാനും അനുവും “ഉണ്ണിയേട്ടൻ  എന്ന് വെച്ചാൽ അനുവിൻ്റെ ജീവനായിരുന്നു (ആദി…. അടുത്ത് അറിയുന്നവർ ഉണ്ണി എന്നു വിളിക്കും…)  അമ്മയുടെയും അച്ഛൻ്റെയും കണ്ണു വെട്ടിച്ചു തോട്ടിൽ പോയി മീൻ പിടിക്കാനും… അപ്പുയേട്ടൻ പറമ്പിൽ ഉള്ള മാവിൽ കല്ലേറിയാനും..പഠിക്കുമ്പോൾ എൻ്റെ ഹോം വർക്ക് ചെയ്യ്തു തരാനും.എന്തിനേറെ ഒരു പാത്രത്തിൽ ഉള്ള ആഹാരം വരെ ഒരുമിച്ചിരുന്നു കഴിക്കാനും എൻ്റെ കൂടെ ഒരു വാല് പോലെ അവൾ ഉണ്ടായിരുന്നു….

എൻ്റെ വീടും അനുവിൻ്റെ വീടും അടുത്തടുത്തായിരുന്നത് കൊണ്ട്… ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്….അവളുടെ വീട്ടിലേക്കാൾ എൻ്റെ വീട്ടിൽ നിക്കാനായിരുന്നു അവൾക്കു താൽപ്പാര്യം… അതുകൊണ്ടാകും  ഇവളെ നമുക്കങ്ങു ദത്തു എടുത്താലോടി എന്നു അച്ഛൻ അമ്മയോട്  ചോദിച്ചമ്പോൾ ഉണ്ണി ഒന്നു വലുതാകട്ടെ.. എന്നിട്ട് നമ്മുക്ക് തീരുമാനിക്കാം എന്നു അമ്മ പറയുമ്പോൾ കാര്യം അറിയാതെ ഞാൻ വാ പൊളിച്ചു അമ്മയെ നോക്കി ഇരിക്കും…

“ഒടുവിൽ ഞാൻ വളർന്നു വലുതായപ്പോൾ എൻ്റെ മനസ്സിൽ ഉള്ള സ്നേഹം അനുവിനോട് പ്രണയം ആയി മാറി കഴിഞ്ഞു… ജോലിക്ക് പോയാൽ.. വീട്ടിൽ വരാൻ ലേറ്റ് ആയാൽ…എന്നെ കാത്തു ദേഷ്യത്തോടെ പൂമുഖത്തു നിൽക്കാനും.
രാവിലെ കുറച്ചു നേരം മുടി പുതച്ചു ഉറങ്ങുമ്പോൾ… ഓഫീസിൽ പോകാൻ നോക്ക് മടിയാ എന്ന് പറഞ്ഞു എന്നെ വിളിച്ചൊഴുന്നേൽപ്പിക്കാനും ഓഫീസിൽ പോകാൻ ലെറ്റ് ആയി… ഭക്ഷണം കഴിക്കുന്നില്ല എന്ന് പറഞ്ഞു വീട്ടിൽ നിന്നുംഇറങ്ങാൻ തുടങ്ങുന്ന എന്നെ… കുറച്ചെങ്കിലും കഴിച്ചിട്ട് പോ ഉണ്ണിയേട്ടാ.. അല്ലെങ്കിൽ അനുവിനു സങ്കടം ആകുമെന്നു പറഞ്ഞു  ഭക്ഷണം വിളമ്പി തരാനും എനിക്ക് വേണ്ടി എന്തും സഹിക്കാൻ തയ്യാറാകുന്ന അനുവിനെ കാണുമ്പോൾ.. ചിലപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്  അനുവിനു എന്നോട് പ്രണയം ആണെന്നു…..”

പലവട്ടം അവളോട് തുറന്നു ചോദിക്കണം എന്നു കരുതിയെങ്കിലും അനുവിനു

Recent Stories

The Author

Vipin

14 Comments

  1. നന്നായിരുന്നു..💟💟💟

  2. നല്ല കഥ ആയിരുന്നു ബ്രോ ഒത്തിരി ഇഷ്ടായി.
    പുതിയ കഥക്കായി കാത്തിരിക്കുന്നു.
    ആശംസകൾ♥️♥️♥️♥️♥️

  3. Nannayirunnutto.. അവസാനം അവർ ഒന്ന് ചേർന്നുവല്ലോ…
    ഇനിയും പ്രണയ കഥകൾ ആയി വരിക
    സ്നേഹത്തോടെ❤️

  4. Kallan madhavan

    Ithrakum vijarichilla.. anthanu parayande Bhai🧡🧡🧡🧡🧡🧡🧡ithil kooduthal onnum parayanilla 💯💛🧡🧡. ithupolulla kathakal aayit iniyum varanam ❣️❣️❣️❣️❣️

  5. Superb Eth pole eniyum വരിക നല്ല കഥകളും ആയി

  6. സിമ്പിൾ കഥ അടിപൊളി… ❤️❤️❤️❤️

  7. പടവീടൻ

    പറയുന്നതിൽ ഒന്നും വിചാരിക്കരുത്,

    ഫ്രഷ്

  8. നിധീഷ്

    ♥♥♥

    1. തൃലോക്

      Just awesome 😻😻

  9. വളരേ മനോഹരമായി എഴുതി….

  10. നന്നായിട്ടുണ്ട് 💙
    ❤️❤

  11. ഇരിഞ്ഞാലക്കുടക്കാരൻ

    ❤❤❤3പേജിൽ ഒതുക്കിയ നല്ല കഥ.

  12. 💘💘💘💘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com