ആത്മാവിൽ അലിഞ്ഞവൾ [ചാത്തൻ] 52

“മോനെ എന്റെ റിസർച്ച് ഗ്രൂപ്പിൽ ഉള്ള ഒരു പെൺകുട്ടി മരിച്ചു. അപ്പൊ ഇന്ന് മരിച്ചതിനു ശേഷം 5 ദിവസമായി. പോയി ഒന്നു കണ്ടിട്ട് എന്തേലും സഹായം ചെയ്യാം. അതുകഴിഞ്ഞു നമുക്ക് വേണു അങ്കിളിന്റെ വീട്ടിൽ പോകണം. അമൃത ഇന്ന് ബാംഗ്ലൂരിൽ നിന്നു വരും. നിന്നെ കാണണമെന്ന് അവൾ പറഞ്ഞിട്ടുണ്ട്. ”

അതു കേട്ടതും സിദ്ധുവിന്റെ മുഖം മങ്ങി. മ്ലാനതയോടെ അവൻ പുറം കാഴ്ചകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വേണു അങ്കിളിന്റെ മകൾ ആയ അമൃതയുടെ സംസാരവും സ്പർശനവും നോട്ടവും ഒന്നും സിദ്ധുവിന് അത്ര ഇഷ്ടമില്ല. വല്ലാത്തൊരു കാമം നിറഞ്ഞ മനോഭാവം ആണ് അവൾക്കെന്നു പലപ്പോഴും അവനു തോന്നാറുണ്ട്. അതുകൊണ്ട് തന്നെ തന്റെ അച്ഛന്റെയും അമ്മയുടെയും പുന്നാര ആയ  അവളെ അവൻ പലപ്പോഴും അവഗണിക്കാറാണ് പതിവ്.

അതുകൊണ്ട് അത്തരം വികലമായ ചിന്തകൾ മനസ്സിന്റെ ഒരു കോണിൽ ഉപേക്ഷിച്ചു അവൻ യാത്രയിൽ മുഴുകി. കൂട്ടിനു അർച്ചനയുടെ സുന്ദരമായ ഓർമകളും. അവൾ കാണാൻ വരുമ്പോൾ തന്നെ കണ്ടില്ലെങ്കിൽ നിരാശപെടില്ലേ എന്ന് അവൻ ശങ്കിച്ചെങ്കിലും വീട്ടിൽ തിരിച്ചെത്തിയപാടെ വീണയുടെ വീട്ടിലേക്ക് പോകാമെന്നു അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

യാത്രയുടെ അന്ത്യത്തിൽ അവർ ആ പെൺകുട്ടിയുടെ വീടിനു സമീപം എത്തി. വീടിനു പുറത്തു കാർ പാർക്ക്‌ ചെയ്ത ശേഷം സിദ്ധുവും അച്ഛനും ഗേറ്റ് തുറന്നു ഒരു വീടിനു ഉമ്മറത്തു എത്തി. തെക്ക് ഭാഗത്തു ഒരു കുഴിമാടവും അതിനു മുകളിൽ കുന്നുകൂടിയ മണ്ണിനു മുകളിൽ ആരോ പൂക്കൾ വിതറിയത് അവരുടെ ശ്രദ്ധയിൽ പെട്ടു. പെട്ടെന്നു എന്തോ ഒരു തരം വല്ലാത്ത വികാരം സിദ്ധുവിൽ വന്നു നിറഞ്ഞു. തന്റെ ആരോ നഷ്ട്ടപെട്ട പോലെ അവനു തോന്നി. എങ്കിലും അതു കാര്യമാക്കാതെ അവർ വീടിനു ഉള്ളിലേക്ക് കയറി.

അവിടെ നിന്നിരുന്ന മധ്യവയസ്സ്കനായ ഒരാൾ പൊടുന്നനെ എണിറ്റു സിദ്ധുവിന്റെ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു. ആ തേങ്ങൽ കണ്ടു സിദ്ധുവിന്റെ മനസ്സും പിടഞ്ഞു.അത് ആ പെൺകുട്ടിയുടെ അച്ഛൻ ആവുമെന്ന് അവൻ ഊഹിച്ചു.  അദ്ദേഹത്തെയും നെഞ്ചോടു ചേർത്ത് സിദ്ധുവിന്റെ അച്ഛൻ ഹാളിലേക്ക് നടന്നു. സിദ്ധുവും പുറകെ നടന്നു. അവിടുള്ള സോഫയിൽ ആ മനുഷ്യനെ ഇരുത്തിയ ശേഷം സിദ്ധുവിന്റെ അച്ഛൻ എണിറ്റു നിന്നു

സിദ്ധുവിനെ നോക്കി ഭിത്തി അലമാരയിലേക്ക് വിരൽ ചൂണ്ടി. ഭിത്തി അലമാരയിൽ ഉള്ള മാല ചാർത്തിയ ചിരിക്കുന്ന പെൺകുട്ടിയുടെ ചിത്രം കണ്ടതും ഞെട്ടലോടെ സിദ്ധുവിന്റെ ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പ്രവഹിച്ചു. അടിമുടി വിറച്ച അവൻ തളർന്ന ശരീരത്തോടെ സോഫയിലേക്ക് അമർന്നിരുന്നു. പുഞ്ചിരിക്കുന്ന ആ ചിത്രത്തിലേക്ക് അവൻ ഉറ്റു നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.ഉപ്പൂറ്റി മുതൽ ശിരസ്സ് വരെ അവനു വിറയൽ അരിച്ചു കയറി. ഭയത്തോടെ വിറയ്ക്കുന്ന അധരങ്ങളോടെ വിതുമ്പലോടെ അവൻ പിറുപിറുത്തു

അ..ർ..ച്ച…ന…

(തുടരും )

6 Comments

  1. കഥ മനോഹരമായി മുന്നോട്ട് പോകുന്നു, നല്ല എഴുത്ത്, അടുത്തഭാഗം ഉടൻ വരട്ടെ…
    “ഇന്ദു ” എങ്ങും എത്താതെ ഇരിക്കുന്നു, അതിന്റെ കൂടെ ഇതും എങ്ങും എത്താതെ ആകുമോ?
    ആശംസകൾ…

    1. ജ്വാല ഇന്ദു ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ… എല്ലാം ബാക്കി ഭാഗം ഉടനെ ചെയ്യാം.. വായനക്ക് ഒരുപാട് നന്ദി…. സ്നേഹത്തോടെ

  2. എനിക്ക് ആദ്യമേ തോന്നി അവൾ മരിച്ചു എന്നു
    നല്ല story ആണ്‌
    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

    1. തീർച്ചയായും സഹോ….. ഒരുപാടു നന്ദി… സ്നേഹത്തോടെ

  3. അർച്ചന അവൾ ശെരിക്കും മരിച്ചോ വല്ലാത്തൊരു എൻഡിങ് ആയി പോയി അടുത്ത ഭാഗ്യം വേഗം തരാൻ നോക്കണേ ??

    1. തീർച്ചയായും സഹോ…. സപ്പോര്ടിനു ഒരുപാടു നന്ദി… സ്നേഹത്തോടെ

Comments are closed.