ആത്മാവിൽ അലിഞ്ഞവൾ [ചാത്തൻ] 52

“ഓഹോ അപ്പൊ നാട്ടിലെ സർവ്വ പെണ്ണുങ്ങളെയും അറിയാലേ? “ചുണ്ടുകൾ കൂർപ്പിച്ചു ഇടുപ്പിൽ കൈ കുത്തി ഭദ്രകാളിയെ പോലെ അവൾ ഉറഞ്ഞു തുള്ളി.

നാവിൽ വന്ന വികട സരസ്വതിയെ മനസ്സാൽ പ്രാകി സിദ്ധു അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. നോട്ടത്തിന്റെ ശക്തി താങ്ങാൻ ആവാതെ അവൾ മുഖം താഴ്ത്തി. അർച്ചനയുടെ കവിളുകൾ ചുവന്നു തുടുത്തു. അവൻ പതിഞ്ഞ ശബ്ദത്തിൽ അവളോട്‌ ചോദിച്ചു.

“വീണയുടെ കൂട്ടുകാരി ആണല്ലേ? ”

“മം ”

“എന്നെ കാണാൻ വന്നതാണോ? ”
ആകാംക്ഷയോടെ സിദ്ധു ചോദിച്ചു.

“അതെ…… കയ്യിലെ വേദന കുറവുണ്ടോ?  മുറിവ് ഉണങ്ങിയോ? “സിദ്ധുവിന്റെ കൈകളിലേക്ക് അവളുടെ നോട്ടം പാറി.

“ഇപ്പൊ കുഴപ്പമില്ല.”

“മരുന്ന് ഒക്കെ കഴിക്കുന്നുണ്ടോ? ” ആവലാതിയോടെയുള്ള അർച്ചനയുടെ ചോദ്യം അവന്റെ കാതിൽ പതിഞ്ഞു.

“ഉണ്ടല്ലോ അമ്മ സമയാസമയം തരും. ”

അത് കേട്ടതും അർച്ചന അവനെ നോക്കി പുഞ്ചിരിച്ചു. പെട്ടെന്നു എന്തോ ഓർത്ത പോലെ അവൻ അവളെ നോക്കി ചോദിക്കാൻ തുടങ്ങി

“വീട്ടിലേക്ക് വരുന്നില്ലേ? ” അമ്മയെയും അച്ഛനെയും പരിചയപ്പെടാം.

“ഹെയ് ഇപ്പൊ ഇല്ല സിദ്ധു പിന്നെ ഒരിക്കൽ ആവാം. ഞാൻ പോകട്ടെ വീണ തിരക്കുന്നുണ്ടാവും.”അവന്റെ മറുപടി പ്രതീക്ഷിക്കാതെ അവൾ ദൂരേക്ക് ഓടി മറഞ്ഞു.

പെട്ടെന്നു അർച്ചനയുടെ ആ ചെയ്ത്തിൽ അവൻ നിരാശൻ ആയെങ്കിലും അവൾ തന്റെ തൊട്ട് അടുത്ത് തന്നെ ഉണ്ടെന്ന ബോധം അവനെ ധൃതംഗപുളകിതനാക്കി.സന്തോഷം കൊണ്ടു അവൻ വീടിനു ചുറ്റും കുറെ റൗണ്ട് വലം വച്ചു. സിദ്ധുവിന്റെ അമ്മ അത്ഭുതത്തോടെ മൂക്കത്തു വിരൽ വച്ചു. ആകാംഷ കാരണം വീണയുടെ വീട്ടിലേക്ക് പോകാൻ അവൻ നിശ്ചയിച്ചെങ്കിലും അർച്ചന അവനെ കണ്ടം വഴി ഓടിക്കും എന്ന് ഓർത്ത് അവൻ അവിടെ അടങ്ങി ഇരുന്നു. തൊടിയിലൂടെ നടന്നും മൂളിപ്പാട്ട് പാടിയും അവൻ സമയത്തെ കൊന്നു തീർത്തു. അർച്ചനയുടെ വരവിനായി അവന്റെ ശരീരത്തിലെ ഓരോ അണുവും വല്ലാതെ കൊതിച്ചു. അവസാനം ചിന്തകൾക്ക് വിരാമം ഇട്ടു അവൻ നിദ്രയെ പുണർന്നു.

പിറ്റേ ദിവസം വെളുപ്പിനെ എണിറ്റു കുളിച്ചു റെഡി ആയി അവൻ ഇരുന്നു. ഏതു സമയവും അർച്ചനയുടെ വരവ് പ്രതീക്ഷിച്ചുകൊണ്ട്. എന്നാൽ അവനെ ഞെട്ടിച്ചു കൊണ്ടു സിദ്ധുവിന്റെ അച്ഛൻ റൂമിലേക്ക് കടന്നു വന്നു. അദ്ദേഹം പതിയെ അവന്റെ നെറുകയിൽ തഴുകി. സിദ്ധു അച്ഛനെ നോക്കി പുഞ്ചിരിച്ചു

“മോനെ നമുക്ക് ഒന്നു പുറത്തു പോകാം.” മൂക്കിന്തുമ്പത്തിരുന്ന കണ്ണട ഊരി മാറ്റി അദ്ദേഹം അവനെ നോക്കി ചോദിച്ചു.

“വേണോ അച്ഛാ? ”

“വേണം മോനെ… വീട്ടിൽ തന്നെ ഇരുന്നാൽ വേണ്ടാത്ത ചിന്തകൾ എന്റെ കുട്ടിക്ക് വരും. നമുക്ക് പുറത്തേക്ക് ഒക്കെ ഒന്നു പോയി വരാം. അപ്പൊ നീ കുറച്ചു ഫ്രീ ആവും. ”

അച്ഛന്റെ കയ്യിൽ പിടിച്ചു സിദ്ധു എണിറ്റു. ഒരു നീല ജീൻസും വെളുത്ത ഷർട്ടും ഇട്ടു അവൻ വീടിനു വെളിയിലേക്ക് ഇറങ്ങി. കാർപോച്ചിൽ  ഇട്ടിരുന്ന പജീറോയിലേക്ക് അവൻ നടന്നടുത്തു. സിദ്ധുവിന്റെ അച്ഛൻ ഫ്രണ്ട് ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. പുറകെ സിദ്ധുവും കയറി ഇരുന്നു. പൊടുന്നനെ അവൻ അച്ഛന്റെ മുഖത്തേക്ക് നോക്കി.

“അച്ഛാ എങ്ങോട്ടാ നമ്മൾ പോകുന്നേ? ”

6 Comments

  1. കഥ മനോഹരമായി മുന്നോട്ട് പോകുന്നു, നല്ല എഴുത്ത്, അടുത്തഭാഗം ഉടൻ വരട്ടെ…
    “ഇന്ദു ” എങ്ങും എത്താതെ ഇരിക്കുന്നു, അതിന്റെ കൂടെ ഇതും എങ്ങും എത്താതെ ആകുമോ?
    ആശംസകൾ…

    1. ജ്വാല ഇന്ദു ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ… എല്ലാം ബാക്കി ഭാഗം ഉടനെ ചെയ്യാം.. വായനക്ക് ഒരുപാട് നന്ദി…. സ്നേഹത്തോടെ

  2. എനിക്ക് ആദ്യമേ തോന്നി അവൾ മരിച്ചു എന്നു
    നല്ല story ആണ്‌
    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

    1. തീർച്ചയായും സഹോ….. ഒരുപാടു നന്ദി… സ്നേഹത്തോടെ

  3. അർച്ചന അവൾ ശെരിക്കും മരിച്ചോ വല്ലാത്തൊരു എൻഡിങ് ആയി പോയി അടുത്ത ഭാഗ്യം വേഗം തരാൻ നോക്കണേ ??

    1. തീർച്ചയായും സഹോ…. സപ്പോര്ടിനു ഒരുപാടു നന്ദി… സ്നേഹത്തോടെ

Comments are closed.