ആത്മാവിൽ അലിഞ്ഞവൾ [ചാത്തൻ] 52

മേശയിൽ ഇരുന്ന  രണ്ട് ഭക്ഷണപ്പൊതികൾ അടുത്ത് അവർ ബെഡിൽ  വച്ചു. ശേഷം സിദ്ധുവിനു അഭിമുഖമായി ഇരുന്നു. ഭക്ഷണ പൊതി തുറന്നു അവൾ പതിയെ കഴിക്കാൻ ആരംഭിച്ചു. ഈ സമയം നമ്മുടെ നായകനായ സിദ്ധു തന്റെ കൈവിരൽകൊണ്ട് ചോറിൽ ഇളക്കിക്കൊണ്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് അമ്മ ദേഷ്യത്തോടെ അവന്റെ കൈക്ക് ഒരു തട്ട് കൊടുത്തു. ശേഷം അവനെ ഒന്ന് തറപ്പിച്ച് അമ്മ നോക്കി. അതുകണ്ട സിദ്ധു തന്റെ ചിന്തകൾ ഒക്കെ മാറ്റിവെച്ച് പതിയെ കഴിക്കാൻ തുടങ്ങി.

ചിന്തിക്കുന്നതിനനുസരിച്ച് ഭക്ഷണം കാലിയായത് അവൻ അറിഞ്ഞില്ല.. ശൂന്യമായ പ്ലേറ്റിൽ നിന്നും അവൻ വീണ്ടും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.  ഇതുകണ്ട് ഹാലിളകി അവന്റെ അമ്മ സിദ്ധുവിന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു. പെട്ടെന്ന് ഞെട്ടി സ്വബോധത്തിൽ വന്ന  അവൻ അമ്മയെ തുറിച്ചുനോക്കി.

“നീ എന്താടാ പൊട്ടൻ കളിക്കുന്നേ? “അമ്മ സാരിയുടെ അറ്റം എടുത്തു ഇടുപ്പിൽ കുത്തികൊണ്ട് ചോദിച്ചു

“ഒന്നുമില്ല അമ്മേ എന്തൊക്കെയോ ആലോചിച്ചു പോയതാണ്. ”

അവൻ പതിയെ എഴുന്നേറ്റ് പാത്രം കഴുകി വൃത്തിയാക്കിയ ശേഷം ബെഡിൽ  വന്നു കിടന്നു. എന്ത് ചെയ്തിട്ടും ഇപ്പോൾ മൊത്തം അർച്ചനയുടെ ഓർമ്മകളാണ് ഉള്ളത്. എനിക്ക് എന്താണ് ഇങ്ങനെയൊക്കെ മാറ്റങ്ങൾ സംഭവിച്ചത്.

ഇത്രയും ആയിട്ടുപോലും തന്നെ ഉപേക്ഷിച്ച  ഐശ്വര്യയുടെ കാര്യം ഒരിക്കൽപോലും ഓർമ്മിക്കാത്തത് അവനെ അത്ഭുതപ്പെടുത്തി. പതിയെ ഒരു ദീർഘനിശ്വാസം എടുത്ത് അവൻ കണ്ണുകൾ അടച്ചു കിടന്നു. നല്ലൊരു നിദ്രയെ പുൽകുവാൻ കൂട്ടിന് അർച്ചന തന്ന സുന്ദരമായ ഓർമ്മകളും……..

പിറ്റേന്ന് രാവിലെ തന്നെ സിദ്ധുവിന്റെ സുഹൃത്ത് എമിൽ അവിടെ ഹാജരായി. കൂട്ടുകാരന്റെ കൈ പിടിച്ചു എമിൽ കുറേ നേരം വർത്തമാനം പറഞ്ഞു. ശേഷം അവർ ഒന്നിച്ച് ഭക്ഷണം കഴിച്ചു ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പ്രോസസിനായി അവൻ ഡോക്ടറെ കാണാൻ പോയി. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് വൈകുന്നേരം ഡിസ്ചാർജ് ചെയ്തു പോകാനുള്ള അനുവാദം ലഭിച്ചു. ശേഷം പോകാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തി.

സാധനങ്ങൾ ഒരുക്കിവച്ച് ശേഷം ടാക്സി വിളിക്കുവാൻ ആയി എമിൽ  പുറത്തേക്ക് നടന്ന് നീങ്ങി. ഈ സമയം സിദ്ധുവിന്റെ മനസ്സ് പ്രക്ഷോഭമായ ഒരു കടലിനു തുല്യമായിരുന്നു. കൂടെ കൂടെ അവൻ വാതിലിന് ഭാഗത്തേക്ക് നോക്കിക്കൊണ്ടിരുന്നു. പോകുന്നതിനു മുമ്പ് ആ വെള്ളാരം കണ്ണുകൾ ഒന്നുകൂടി കാണാൻ അവന്റെ മനസ് തുടിച്ചു. അർച്ചനയെ ഒരു നോക്ക് കാണാൻ അവൻ വല്ലാതെ ദാഹിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.

പെട്ടെന്ന് റൂമിലേക്ക് കയറി വന്ന എമിൽ വണ്ടി റെഡി ആണെന്നും പെട്ടത് റെഡിയായി കൊള്ളാനും സിദ്ധുവിനോടും അമ്മയോടും  പറഞ്ഞു. അതു കേട്ടതോടെ സിദ്ധുവിന്റെ  മുഖം വാടി. അത് എമിലിന്റെ  ശ്രദ്ധയിൽ പെട്ടെങ്കിലും അവൻ കാര്യമായെടുത്തില്ല. ഒരുക്കങ്ങൾ തീർന്നശേഷം സാധനങ്ങൾ എടുത്തു സിദ്ധുവിന്റെ അമ്മ ആശുപത്രിക്ക് പുറത്തേക്കിറങ്ങി. എമിലും സിദ്ധുവും സാവധാനം ആശുപത്രിയുടെ പുറത്തേക്ക് നടന്നു നീങ്ങി. എങ്കിലും പോകുന്ന വഴിക്ക് അവൻ അർച്ചനയെ  തപ്പി കൊണ്ടിരുന്നു.

അവന്റെ കണ്ണുകൾ ആശുപത്രിയുടെ മുക്കും  മൂലയും  അരിച്ചുപെറുക്കി. എങ്കിലും അവൻ പ്രതീക്ഷിച്ചിരുന്ന  മുഖം മാത്രം അന്യമായി നിന്നു. ആരെയാ നോക്കുന്നതെന്നു എമിൽ ചോദിച്ചപ്പോൾ വിളറിയ ഒരു ചിരി അവൻ മറുപടിയായി നൽകി. ആശുപത്രിക്ക് വെളിയിൽ എത്തിയപ്പോഴേക്കും സിദ്ധുവിനു പ്രിയപെട്ടതെന്തോ നഷ്ട്ടമായ പോലെ തോന്നി. നെഞ്ചിൽ ആരോ കൂടം കൊണ്ട് ഇടിക്കുന്ന പോലെ.

വല്ലാത്ത വേദന  അവന്റെ മനസ്സിൽ തികട്ടി വന്നു. നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു മാറ്റി. പതിയെ അവർ ടാക്സി നിർത്തിയ പാർക്കിംഗ് ഏരിയയിലേക്ക് പോയി. അവിടെ ചെന്നു ടാക്സിയിൽ സാധങ്ങളൊക്കെ കയറ്റിയ ശേഷം മുൻപിൽ എമിലും പിറകിൽ ആയിട്ട് സിദ്ധുവും അമ്മയും ഇരുന്നു. ടാക്സി ഓൺ ചെയ്തു ഡ്രൈവർ റിവേഴ്‌സ് എടുത്തു മുൻപോട്ടു എടുത്തു.

6 Comments

  1. കഥ മനോഹരമായി മുന്നോട്ട് പോകുന്നു, നല്ല എഴുത്ത്, അടുത്തഭാഗം ഉടൻ വരട്ടെ…
    “ഇന്ദു ” എങ്ങും എത്താതെ ഇരിക്കുന്നു, അതിന്റെ കൂടെ ഇതും എങ്ങും എത്താതെ ആകുമോ?
    ആശംസകൾ…

    1. ജ്വാല ഇന്ദു ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ… എല്ലാം ബാക്കി ഭാഗം ഉടനെ ചെയ്യാം.. വായനക്ക് ഒരുപാട് നന്ദി…. സ്നേഹത്തോടെ

  2. എനിക്ക് ആദ്യമേ തോന്നി അവൾ മരിച്ചു എന്നു
    നല്ല story ആണ്‌
    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

    1. തീർച്ചയായും സഹോ….. ഒരുപാടു നന്ദി… സ്നേഹത്തോടെ

  3. അർച്ചന അവൾ ശെരിക്കും മരിച്ചോ വല്ലാത്തൊരു എൻഡിങ് ആയി പോയി അടുത്ത ഭാഗ്യം വേഗം തരാൻ നോക്കണേ ??

    1. തീർച്ചയായും സഹോ…. സപ്പോര്ടിനു ഒരുപാടു നന്ദി… സ്നേഹത്തോടെ

Comments are closed.