“അച്ഛൻ, അമ്മ, അനിയത്തി പിന്നെ ഞാനും..”
അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
ആ വാക്കുകൾക്ക് എന്തോ ഒരുതരം നഷ്ടബോധം അവനു അനുഭവപെട്ടു. പക്ഷെ കൂടുതലായി അവനു ചോദിക്കാൻ തോന്നിയില്ല. അവൻ അവളുടെ മുഖത്തേക്ക് നോക്കി… ആ വെള്ളാരം കണ്ണുകളിൽ നീർത്തിളക്കം അവൻ കണ്ടു. എന്തുപറ്റിയെന്നു സിദ്ധു ചോദിച്ചെങ്കിലും മറുപടി പറയാതെ അവൾ മുഖം താഴ്ത്തി ഇരുന്നു
“കൈയ്ക്ക് വേദന കുറവുണ്ടോ…? “കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് അവൾ ഭംഗം വരുത്തി കൊണ്ട് ചോദിച്ചു.
“കുറച്ചു വേദന ഉണ്ട്.. എന്നാലും കുഴപ്പമില്ല” അവൻ മുഖത്തു ചിരി വരുത്തിക്കൊണ്ട് പറഞ്ഞു
“എന്തിനാ അങ്ങനൊരു മണ്ടത്തരം കാണിച്ചേ? ” അർച്ചന അവനെ തുറിച്ചു നോക്കി
“പറ്റിപ്പോയി ”
“എന്നാൽ ഇനി അങ്ങനൊന്നും പാടില്ല.. നന്നായിട്ട് ജീവിക്കണം. സന്തോഷത്തോടെ ”
ഞാൻ ശ്രമിക്കാം
ശ്രമിച്ചാൽ പോരാ. നടക്കണം
ആയ്ക്കോട്ടെ
സിദ്ധു അർച്ചനയെ രൂക്ഷമായി നോക്കി. അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി. അതുകണ്ടപ്പോൾ സിദ്ധു ഉറക്കെ പൊട്ടിച്ചിരിച്ചു. അർച്ചനയും അത് കണ്ടു ചിരിച്ചു. അത്രയും സമയംകൊണ്ട് വല്ലാതെ അവർ അടുത്തിരുന്നു. പതിയെ പോകാൻ ആയി എഴുന്നേറ്റ അർച്ചന പെട്ടെന്ന് തിരിഞ്ഞു നിന്ന് സിദ്ധുവിന് നേരെ കൈനീട്ടി വശ്യമായി പുഞ്ചിരിച്ചുകൊണ്ട്. അവൻ തന്റെ കൈ നീട്ടി അവളുടെ കൈയിൽ പിടിച്ചു ഒരു ഷേക്ക് ഹാൻഡ് നൽകി. കൈകൾ തമ്മിൽ സ്പര്ശിച്ചപ്പോൾ വിദ്യുത് തരംഗങ്ങൾ അവന്റെ കൈകളിലൂടെ ശരീരത്തിലേക്ക് പ്രവഹിച്ചു. അവളുടെ ഉള്ളം കൈയിലെ മൃദുലത അവനെ വല്ലാതെ ഹരം കൊള്ളിച്ചു. വിയർപ്പു നിറഞ്ഞ ആ ഉള്ളംകൈയിൽ അവനു ഒന്ന് അമർത്തി ചുംബിക്കാൻ തോന്നി.
പെട്ടെന്ന് സംയമനം വീണ്ടെടുത്ത് അവൻ അവളെ നോക്കി. അർച്ചന തന്റെ മുഖത്തേക്ക് പടർന്നു കിടക്കുന്ന മുടിയിഴകൾ വാരിയൊതുക്കി സിദ്ധുവിനു ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് നടന്നു നീങ്ങി. ആവശ്യത്തിന് ബോഡി ഷേപ്പും അവയവ മുഴുപ്പും ഉള്ള ഒരു കൊച്ചു സുന്ദരി ആണെന്ന് അവനു തോന്നി.
പെട്ടെന്നു എന്തോ ഓർത്തപ്പോലെ അവൻ തലക്കിട്ടു സ്വയം ഒന്നു കൊട്ടി. എന്തൊക്കെയാണോ താൻ ആലോചിക്കുന്നേ.. അവൻ പതിയെ ചിരിക്കാൻ തുടങ്ങി ബാത്റൂമിൽ നിന്നും കുളികഴിഞ്ഞ് ഈറനോടെ ഇറങ്ങിയ അമ്മ സിദ്ധു ചിരിക്കുന്നത് കണ്ട് അതിശയപ്പെട്ടു അവളുടെ മുഖം വിടർന്നു
“എന്ത് സിദ്ധു തനിയെ ചിരിക്കണേ”
“ഒന്നുല്ല അമ്മേ ചുമ്മാ ഒരു രസം”
“എങ്കിൽ വായോ നമുക്ക് അത്താഴം കഴിക്കാം”
“ശരി അമ്മേ, അല്ല അച്ഛൻ എവിടെ? ”
“നാളെ വരും മോനെ.. ഇന്ന് എന്തോ ഒരു അര്ജന്റ് മീറ്റിംഗ് ഉണ്ടെന്ന് ”
കഥ മനോഹരമായി മുന്നോട്ട് പോകുന്നു, നല്ല എഴുത്ത്, അടുത്തഭാഗം ഉടൻ വരട്ടെ…
“ഇന്ദു ” എങ്ങും എത്താതെ ഇരിക്കുന്നു, അതിന്റെ കൂടെ ഇതും എങ്ങും എത്താതെ ആകുമോ?
ആശംസകൾ…
ജ്വാല ഇന്ദു ഉടനെ പോസ്റ്റ് ചെയ്യാംട്ടോ… എല്ലാം ബാക്കി ഭാഗം ഉടനെ ചെയ്യാം.. വായനക്ക് ഒരുപാട് നന്ദി…. സ്നേഹത്തോടെ
എനിക്ക് ആദ്യമേ തോന്നി അവൾ മരിച്ചു എന്നു
നല്ല story ആണ്
അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
തീർച്ചയായും സഹോ….. ഒരുപാടു നന്ദി… സ്നേഹത്തോടെ
അർച്ചന അവൾ ശെരിക്കും മരിച്ചോ വല്ലാത്തൊരു എൻഡിങ് ആയി പോയി അടുത്ത ഭാഗ്യം വേഗം തരാൻ നോക്കണേ ??
തീർച്ചയായും സഹോ…. സപ്പോര്ടിനു ഒരുപാടു നന്ദി… സ്നേഹത്തോടെ