“തനിക്കെന്താടോ വിക്ക് ഉണ്ടോ”?
“ഇല്ല ”
“എന്നാൽ വിക്കാതെ ഒന്നൂടെ പറ തന്റെ പേര് ”
“അർച്ചന”
“ഹാ നല്ല പേര്. എന്റെ പേര് സിദ്ധാർഥ്.. സിദ്ധു എന്നു വിളിക്കും. തനിക്ക് അങ്ങനെ എന്തേലും വിളിപ്പേര് ഉണ്ടോ”?
അവൻ അവളെ നോക്കി പുഞ്ചിരിച്ചു
“ഉണ്ട്.. വീട്ടിൽ എന്നെ കുഞ്ചു എന്ന് വിളിക്കും”
“ഹാ ഹാ അതുമതി അത് നല്ല പേരാ വിളിക്കാനും സുഖം. ”
“താൻ ഇവിടെ നേഴ്സ് ആയിട്ട് വർക്ക് ചെയ്യുവാന്നോ “? സിദ്ധു അർച്ചനയെ സംശയത്തോടെ നോക്കി.
“അതിനെ പിന്നെ ഞാൻ……”
“ഹാ ഏതായാലും നല്ലതുതന്നെ പരിചയപ്പെട്ടതിൽ സന്തോഷം. “അർച്ചനയുടെ മറുപടിക്ക് കാത്തു നിൽക്കാതെ സിദ്ധു മൊഴിഞ്ഞു.
പെട്ടെന്ന് അവളുടെ മുഖം വാടി എങ്കിലും അത് സിദ്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. പെട്ടെന്ന് റൂമിലേക്ക് സിദ്ധുവിന്റെ അച്ഛനുമമ്മയും കയറിവന്നു. ഈ തക്കത്തിൽ അർച്ചന റൂമിനു വെളിയിലേക്ക് ഇറങ്ങി. ഒരു വാക്കു പോലും പറയാതെ പെട്ടെന്നവൾ ഇറങ്ങിയപ്പോൾ സിദ്ധുവിനു പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടതുപോലെ തോന്നി.
മനസ്സിനുള്ളിൽ ആകെ ഒരു പരവേശം . അവളുടെ വെള്ളാരം കണ്ണുകൾ ഒന്നു തിരിഞ്ഞു നോക്കുമെന്നു പ്രേതീക്ഷിച്ചെങ്കിലും അതും വൃഥാവിലായി.
എങ്കിലും റൂമിലേക്ക് അപ്രതീക്ഷിതമായി കയറിവന്ന അച്ഛനെയും അമ്മയെയും കണ്ട് അവന്റെ മനസ്സുനിറഞ്ഞു. രണ്ടുപേരും അവന്റെ അടുത്ത് നിന്ന് അവനെ സമാധാനിപ്പിച്ചു. അച്ഛനും അമ്മയും ശകാരിക്കും എന്ന് പേടിച്ചിരുന്ന സിദ്ധുവിന് അവരുടെ ഈ സമീപനം വളരെയധികം ആശ്വാസം നൽകി.
സിദ്ധാർഥ് അവന്റെ തല ഭാഗം അമ്മയുടെ മടിയിലും കാൽപ്പാദങ്ങൾ അച്ഛന്റെ മടിയിലും വെച്ച് കിടന്നു. ഇതിൽപ്പരം ആനന്ദം വേറെ എന്താണെന്ന് അവൻ ഓർത്തു. ഇത്രയും സ്നേഹനിധികളായ അച്ഛനെയും അമ്മയെയും കിട്ടിയത് അവൻ അഭിമാനിച്ചു. എങ്കിലും ആത്മഹത്യ ചെയ്യാൻ പോയ ആ നിമിഷത്തെ ഓർത്ത് അവൻ ശപിച്ചു. തന്റെ അച്ഛനും അമ്മയും അവനുവേണ്ടി എന്തുമാത്രം വേദനിച്ചു എന്ന ചിന്ത അവന്റെ മനസ്സിനെ സങ്കടത്തിലാഴ്ത്തി.
“അച്ഛാ അമ്മേ നിങ്ങൾ രണ്ടുപേരും ഈ പാപിയോട് പൊറുക്കണം. അറിയാതെ ഒരു അബദ്ധം പറ്റിപ്പോയി..” അവൻ ഗദ്ഗദത്തോടെ പറഞ്ഞൊപ്പിച്ചു
“സാരൂല്ല സിദ്ധു… നിനക്ക് ഒന്നും പറ്റാതെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയല്ലോ. ഞങ്ങൾക്ക് അതുമതീ… ഈശ്വരാ എന്റെ കുട്ടിയെ കാത്തോണേ… “അമ്മ കണ്ണുകളടച്ചു മനസ്സിൽ ദൈവത്തോട് പ്രാർത്ഥിച്ചു
“അച്ഛാ എന്നോട് ദേഷ്യമാണോ? ”
“ഇല്ലടാ സിദ്ധു… നീ എന്റെ എല്ലാമല്ലേ.. അത് മറന്നു കള.. നീ ഇപ്പോ സേഫ് ആയില്ലേ എനിക്ക് അത് മതി… ഞങ്ങൾക്ക് നീ മാത്രമല്ലെടാ ഉള്ളു…” സിദ്ധുവിന്റെ അച്ഛൻ തന്റെ കണ്ണീരൊപ്പിക്കൊണ്ട് പറഞ്ഞു..
സിദ്ധുവിനു ആകെ ഒരു വല്ലായ്മ തോന്നി. അവൻ പതിയെ കണ്ണുകൾ അടച്ചു കിടന്നു. കിടന്ന കിടപ്പിൽ സിദ്ധു ഉറങ്ങിപ്പോയി. രാത്രിയോടെ അവൻ എഴുന്നേറ്റു. ഫോണിൽ വന്നിരുന്ന കോളുകൾക്കും മെസ്സേജുകൾക്കും അവൻ മറുപടി പറഞ്ഞു… അവന്റെ ഉറ്റ സുഹൃത്ത് എമിലിനോട് ഒരുപാടു സമയം അവൻ സംസാരിച്ചു. ബാംഗ്ലൂരിൽ M.Tech ന് പഠിക്കുന്നു അവൻ. പിറ്റേന്ന് രാവിലെ അവനെ കാണാൻ എത്തുമെന്നും എമിൽ സൂചിപ്പിച്ചു.
കഥ മനോഹരമായി മുന്നോട്ട് പോകുന്നു, നല്ല എഴുത്ത്, അടുത്തഭാഗം ഉടൻ വരട്ടെ…
“ഇന്ദു ” എങ്ങും എത്താതെ ഇരിക്കുന്നു, അതിന്റെ കൂടെ ഇതും എങ്ങും എത്താതെ ആകുമോ?
ആശംസകൾ…
ജ്വാല ഇന്ദു ഉടനെ പോസ്റ്റ് ചെയ്യാംട്ടോ… എല്ലാം ബാക്കി ഭാഗം ഉടനെ ചെയ്യാം.. വായനക്ക് ഒരുപാട് നന്ദി…. സ്നേഹത്തോടെ
എനിക്ക് ആദ്യമേ തോന്നി അവൾ മരിച്ചു എന്നു
നല്ല story ആണ്
അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
തീർച്ചയായും സഹോ….. ഒരുപാടു നന്ദി… സ്നേഹത്തോടെ
അർച്ചന അവൾ ശെരിക്കും മരിച്ചോ വല്ലാത്തൊരു എൻഡിങ് ആയി പോയി അടുത്ത ഭാഗ്യം വേഗം തരാൻ നോക്കണേ ??
തീർച്ചയായും സഹോ…. സപ്പോര്ടിനു ഒരുപാടു നന്ദി… സ്നേഹത്തോടെ